എം എസ് സി എൽസ 3 കപ്പൽ അപകടം ; കേസെടുത്ത് പൊലീസ് 11

കൊച്ചി തീരത്തെ എം എസ് സി എൽസ 3 കപ്പൽ അപകടത്തിൽ കേസെടുത്ത് പൊലീസ്. ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസാണ് കേസെടുത്തത്. കപ്പൽ മുങ്ങിയ സംഭവത്തിൽ കമ്പനിക്കെതിരെ ഉടൻ ക്രിമിനൽ കേസ് എടുക്കേണ്ടതില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങും സംസ്ഥാന സർക്കാരും തമ്മിൽ നടത്തിയ ചർച്ചയിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ അതിന് ശേഷം കേസെടുക്കാത്തതിനെതിരെ വ്യാപക പ്രതിഷേധവും വിമർശനങ്ങളും ഉയർന്ന സാഹചര്യത്തിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. MSC എൽസ 3 യുടെ ഷിപ്പ് മാസ്റ്ററാണ് കേസിൽ രണ്ടാം പ്രതി. MSC…

Read More

മഴക്കാലത്ത് ശുചിത്വമില്ലാത്ത ഭക്ഷണ വിതരണം, വൈകുന്നേരങ്ങളില്‍ സജീവമാകുന്ന കടകള്‍ കേന്ദ്രീകരിച്ച് പരിശോധനാ; 4451 സ്ഥാപനങ്ങളില്‍ 80 കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു

മഴക്കാലത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി 4451 സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഴക്കാലത്ത് കച്ചവട സ്ഥാപനങ്ങളില്‍ ശുചിത്വമില്ലാത്ത അന്തരീക്ഷത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ ശക്തമാക്കിയത്. മേയ് മുതല്‍ ജൂലൈ വരെ നീണ്ടു നില്‍ക്കുന്ന ഓപ്പറേഷന്‍ മണ്‍സൂണിന്റെ ഭാഗമായുള്ള പരിശോധനകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. മേയ് രണ്ടിന് ആരംഭിച്ച ഡ്രൈവിനെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാതെ…

Read More

രാജ്യത്തെ ആക്ടീവ്കൊവിഡ് കേസുകളിൽ 32 ശതമാനവും കേരളത്തിൽ,24 മണിക്കൂറിനിടെ രാജ്യത്ത് 6 കൊവിഡ് മരണം,3 മരണം കേരളത്തിൽ

ദില്ലി : രാജ്യത്ത് കോവിഡ് കേസുകൾ ഏഴായിരം കടന്നു 306 കേസുകൾ കൂടി ആകെ ആക്ടീവ് കേസുകൾ 7121 ആയി, 24 മാനിക്കൂറിനിടെ 6 കൊവിഡ്  മരണം റിപ്പോര്‍ട്ട് ചെയ്തു.ഇതില്‍  3 മരണം കേരളത്തിലാണ്  കേരളത്തിൽ 170 പുതിയ ആക്ടീവ് കേസുകൾ കൂടി, ആകെ കേസുകൾ 2223 ആയി. 87 വയസുള്ള സ്ത്രീ, 78ഉം  69ഉം വയസുള്ള പുരുഷൻമാർ ആണ് മരിച്ചത് നിലവിൽ രാജ്യത്തെ ആക്ടീവ് കേസുകളിൽ 32 ശതമാനവും കേരളത്തിലാണ് 5 സംസ്ഥാനങ്ങളിൽ അഞ്ഞൂറിലധികം കേസുകളുണ്ട്….

Read More

രാഹുല്‍ ഗാന്ധിക്ക് പക്വതയില്ലെന്ന് വിമര്‍ശിച്ച മുൻ നിയമസഭാംഗത്തെ പുറത്താക്കി കോൺഗ്രസ്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് പക്വതയില്ലെന്ന് വിമര്‍ശിച്ച മുൻ നിയമസഭാംഗത്തെ പുറത്താക്കി കോൺഗ്രസ്. രാജ്യ സഭാ എംപിയായ ദിഗ്‌വിജയ് സിംഗിന്റെ സഹോദരനും മധ്യപ്രദേശ് മുന്‍ എംഎല്‍എയുമായ ലക്ഷ്മണ്‍ സിങ്ങിനെയാണ് പുറത്താക്കിയത്. അഞ്ച് തവണ എംപിയുമായിരുന്നിട്ടുണ്ട് ലക്ഷ്മൺ സിങ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ആറു വര്‍ഷത്തേക്കാണ് പുറത്താക്കിയിരിക്കുന്നത്. ആറ് വര്‍ഷത്തെക്കാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അടിയന്തര പ്രാബല്യത്തിലൂടെ അദ്ദേഹത്തെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതായി പാര്‍ട്ടി പ്രസ്താവനയിലൂടെ അറിയിച്ചു. പാര്‍ട്ടിയുടെ പ്രതിച്ഛായ നശിപ്പിക്കുന്ന തരത്തില്‍…

Read More

ഷഹബാസ് വധക്കേസിൽ പ്രതികളായ ആറ് വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി.

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിൽ പ്രതികളായ ആറ് വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയുടെ ബോണ്ട് നൽകണം, അന്വേഷണവുമായി വിദ്യാർത്ഥികൾ സഹകരിക്കുമെന്ന് മാതാപിതാക്കൾ സത്യവാങ്മൂലം നൽകണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, രാജ്യം വിട്ട് പോകരുത്, ക്രിമിനൽ സ്വഭാവം ഉള്ള ആളുകളുമായി സമ്പർക്കം ഉണ്ടാകാൻ അനുവദിക്കരുത് തുടങ്ങിയ ജാമ്യ വ്യവസ്ഥകൾ മുന്നോട്ടുവെച്ചാണ് ഹൈക്കോടതി പ്രതികളായ വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ചിട്ടുള്ളത്. കുറ്റാരോപിതരായി ജുവനൈല്‍ ഹോമില്‍ കഴിയുന്ന ആറ് വിദ്യാര്‍ത്ഥികളില്‍…

Read More

കോഴിക്കോട് സ്വകാര്യ ബാങ്കിലെ ജീവനക്കാരിൽ നിന്ന് സ്‌കൂട്ടറിലെത്തിയ സംഘം 40 ലക്ഷം രൂപ കവർന്നു

കോഴിക്കോട്: സ്വകാര്യ ബാങ്കിലെ ജീവനക്കാരിൽ നിന്ന് സ്‌കൂട്ടറിലെത്തിയ സംഘം 40 ലക്ഷം രൂപ കവർന്നു. കോഴിക്കോട് പന്തീരാങ്കാവിൽ നടന്ന സംഭവത്തിൽ ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ജീവനക്കാരിൽ നിന്ന് 40 ലക്ഷം രൂപ അടങ്ങിയ ബാഗ് കവർച്ച ചെയ്‌തത്. സ്വകാര്യ ബാങ്കിലെ സ്റ്റാഫായ അരവിന്ദ് എന്നയാളുടെ കയ്യിൽ നിന്ന് പണം അടങ്ങുന്ന കറുത്ത നിറത്തിലുള്ള ബാഗ് തട്ടിയെടുക്കുകയായിരുന്നു. രാമനാട്ടുകര പന്തീരംകാവ് റോഡിൽ നിന്ന് മാങ്കാവിലേക്കുള്ള റോഡിൽ വച്ച് ഷിബിൻ ലാൽ…

Read More

ടോപ്പ് വ്യൂ പബ്ലിക്കേഷൻസ് പ്രതിഭാസംഗമം സംഘടിപ്പിച്ചു

പത്തനാപുരം:വിവിധരംഗങ്ങളിലെ പ്രതിഭകളെ ആദരിക്കുന്നതിനായി ടോപ്പ് വ്യൂ പബ്ലിക്കേഷൻസ് പ്രതിഭാസംഗമം സംഘടിപ്പിച്ചു.പത്തനാപുരം, ഗാന്ധിഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.സംസ്കാര കാവ്യവേദി പ്രസിഡൻറ്  അനി.പിഅദ്ധ്യക്ഷനായി. സംഗീതനാടക അക്കാഡമി അവാർഡ് ജേതാവ് കേരളപുരം ശ്രീകുമാറിന് പ്രമുഖ ഡബ്ബിംഗ് ആർട്ടിസ്റ്റ് ചന്ദ്രമോഹൻ ഉപഹാരം നൽകി. ചെറുകഥകൃത്ത് കെ.രാജേന്ദ്രൻ ലൈബ്രറിക്ക് പുസ്തകങ്ങൾ കൈമാറി.ഭുവനചന്ദ്രൻ,ഷിബു സുരേന്ദ്രൻ അഭിജിത്ത്പ്രഭ എന്നിവർ പങ്കെടുത്തു.

Read More

തന്നോടൊപ്പം നാല് ആൺമക്കളെയും ചേർത്ത് പിടിച്ച് ട്രെയിനിന് മുന്നിൽ അച്ഛൻ ജീവനൊടുക്കി

ഫരീദാബാദ്: തന്നോടൊപ്പം നാല് ആൺമക്കളെയും ചേർത്ത് പിടിച്ച് ട്രെയിനിന് മുന്നിൽ അച്ഛൻ ജീവനൊടുക്കി. 36 കാരൻ നാലുകുട്ടികളുമായി പാർക്കിലേക്ക് പോയതാണ്. ഗോൾഡൻ ടെംപിൾ എക്സ്പ്രസിന് മുന്നിലാണ് മൂന്ന് വയസിനും 9 വയസിനും ഇടയിലുള്ള നാല് ആൺമക്കളെയാണ് മനോജ് മെഹ്തോ എന്ന ദിവസവേതനക്കാരൻ തന്നോടൊപ്പം ചേർത്ത് പിടിച്ചത്. ഫരീദാബാദിലെ ബല്ലാഗഡിൽ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. ഉച്ചയ്ക്ക് 12.15ഓടെയാണ് സുഭാഷ് കോളനിയിലെ വീട്ടിൽ നിന്ന് സമീപത്തെ പാർക്കിലേക്കെന്ന പേരിൽ മനോജ് കുട്ടികളുമായി പോയത്. എന്നാൽ പാർക്കിലേക്ക് പോവുന്നതിന് പകരം…

Read More

ബൈക്ക് പാർക്ക്‌ ചെയുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ ബൈക്ക് യാത്രികനെ ഓട്ടോ ഡ്രൈവര്‍ കരിങ്കല്ല് കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചു.

എടപ്പാള്‍ : ബൈക്ക് യാത്രികനെ ഓട്ടോ ഡ്രൈവര്‍ കരിങ്കല്ല് കൊണ്ട് തലക്കടിച്ച് മാരകമായി പരിക്കേല്‍പ്പിച്ചു.വട്ടംകുളം സ്വദേശി ഷറഫുദീനാണ് ആക്രമിക്കപ്പെട്ടത്.ഇന്നലെ രാത്രി 8 മണിക്ക് എടപ്പാള്‍ ജംങ്ഷനിലെ പട്ടാമ്പി റോഡില്‍  വെച്ചാണ് അക്രമം നടന്നത്.ഷറഫുദീന്‍ ബൈക്ക് ഇവിടെ നിര്‍ത്താന്‍ ശ്രമിച്ചതിനെതിരെയാണ് ഓട്ടോ ഡ്രൈവര്‍ പ്രകോപിതനായി അക്രമം നടത്തിയത്.ഗുരുതരമായി പരിക്കേറ്റ ഷറഫുദീനെ എടപ്പാള്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു .

Read More

മമ്മൂട്ടിയുടെ ഭാര്യാ പിതാവ് അന്തരിച്ചു

കൊച്ചി : സിനിമാ താരം മമ്മൂട്ടിയുടെ ഭാര്യാ പിതാവ് സ്റ്റാര്‍ ജംഗ്ഷന്‍ ഗിരിധര്‍ ഐ ക്ലിനിക്കിന് സമീപം പായാട്ട് പറമ്പ് വീട്ടില്‍ പരേതനായ സുലൈമാന്റെ മകന്‍ പി.എസ്.അബു (90) നിര്യാതനായി. കബറടക്കം ബുധനാഴ്ച്ച രാത്രി 8 മണിക്ക് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി കബര്‍സ്ഥാനില്‍. മാതാവ്: പരേതയായ ആമിന. ഭാര്യ:പരേതയായ നബീസ.മക്കള്‍: അസീസ്, സുല്‍ഫത്ത്, റസിയ, സൗജത്ത്.മരുമക്കള്‍: മമ്മുട്ടി (പി.ഐ.മുഹമ്മദ് കുട്ടി), സലീം, സൈനുദ്ദീന്‍, ജമീസ് അസീബ.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial