ഗവർണക്കെതിരെ എ ഐ വൈ എഫ് പ്രതിഷേധം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു

രാജ്ഭവനെ ആർഎസ്എസ് കാര്യലയമാക്കി മാറ്റാൻ ശ്രമിക്കുന്ന ഗവർണറെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് സംഘടിപ്പിച്ച പ്രതിഷേധത്തിനു നേരെ പോലീസിന്റെ ജലപീരങ്കി പ്രയോഗം. പരിസ്ഥിതി ദിനത്തിൽ രാജ്ഭവനിൽ സംഘടിപ്പിച്ച പരിപാടിയിൽ ഭാരതാംബയെന്ന് പറഞ്ഞ് ആർഎസ്എസിന്റെ പ്രതീകമായ ചിത്രം സ്ഥാപിച്ചത് വലിയ വിവാദമാണ് സംസ്ഥാനത്ത് സൃഷിടിച്ചത്.  മാർച്ച്‌ ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. ജനാധിപത്യ മൂല്യങ്ങളെ തകർത്തുകൊണ്ട് കോർപ്പറേറ്റ് – വർഗീയ അജണ്ട സംസ്ഥാനത്ത് ഒളിച്ചു കടത്തുന്ന എജന്റായി കേരള ഗവർണർ മാറുകയാണ്. ഭരണഘടനയെപ്പോലും വെല്ലുവിളിച്ച്‌ കൃത്യമായ രാഷ്ട്രീയ അജണ്ടയോടെയുള്ള…

Read More

ക്ഷേത്ര വിഗ്രഹത്തിലെ സ്വർണ്ണമാല മോഷ്ടിച്ചു; കോഴിക്കോട് മേൽശാന്തി പിടിയിൽ

  കോഴിക്കോട് : കോഴിക്കോട് പന്തീരാങ്കാവ് മഹാവിഷ്ണുക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയ സ്വർണമാല മോഷ്ടിച്ച കേസിൽ മേൽശാന്തി പൊലീസ് പിടിയിലായി. പാലക്കാട് അന്തിയാലൻക്കാട് കപൂർ സ്വദേശി ഹരികൃഷ്ണൻ (37) ആണ് പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായത്. പന്തീരാങ്കാവ് മഹാവിഷ്ണു ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയ 13 ഗ്രാം തൂക്കം വരുന്ന സ്വർണമാലയാണ് ഹരികൃഷ്ണൻ മോഷ്ടിച്ചതെന്ന് പോലീസ് അറിയിച്ചു. മാല വിഗ്രഹത്തിൽ നിന്നും എടുത്ത ശേഷം ഒരു ജ്വല്ലറിയിൽ പണയം വെച്ചതായാണ് മേൽശാന്തി പൊലീസിന് നൽകിയ മൊഴി. മാല തിരിച്ചുകിട്ടാനുള്ള ശ്രമം പൊലീസ്…

Read More

ഓൺലൈൻ മാപ്പ് ചതിച്ചു നിർമ്മാണത്തിലിരുന്ന  മേൽപാലത്തിൽനിന്ന് കാർ താഴേക്ക് പതിച്ചു  യാത്രക്കാർ രക്ഷപെട്ടതു തലനാരിഴയ്ക്ക്

ഓൺലൈൻ മാപ്പ് നോക്കി വാഹനം ഓടിക്കുന്ന അപകടങ്ങൾ ഇപ്പോൾ സ്ഥിരമായിരിക്കുകയാണ്. വഴിതെറ്റി പുഴയിലും കുളത്തിലുമൊക്കെ വീണു അപകടങ്ങൾ ഉണ്ടാകുന്നത് ഇപ്പോൾ പതിവാണ്. വാഹനം വീണുണ്ടാകുന്ന അപകടങ്ങളിൽ നിന്ന് പലരും ഭാഗ്യംകൊണ്ടുമാത്രമാണ് രക്ഷപ്പെടുക. ഇപ്പോഴിതാ ഉത്തർപ്രദേശിലെ മഹാരാജ്‌ഗഞ്ചിലെ ദേശീയപാത 24-ലാണ് ഓൺലൈൻ മാപ്പ് ‘ചതിച്ച’ ഏറ്റവും ഒടുവിലത്തെ സംഭവം.നിർമ്മാണത്തിലിരുന്ന ഒരു മേൽപാലത്തിൽനിന്ന് കാർ താഴേക്ക് പതിക്കുകയായിരുന്നു. ഡ്രൈവർ ഒരു ഓൺലൈൻ മാപ്പ് പിന്തുടർന്ന് കാർ പാലത്തിലേക്ക് ഓടിച്ചുകയറ്റിയതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. തലനാരിഴയ്ക്കാണ് വാഹനത്തിലെ…

Read More

വീടിനുള്ളിൽ ജീർണിച്ച അവസ്ഥയിൽ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി.

ചെന്നൈ: ചെന്നൈ ഹസ്തിനപുരത്ത് ജീർണിച്ച അവസ്ഥയിൽ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി. അപ്പാർട്ട്മെൻ്റിനുള്ളിലാണ് ഗണേഷ് (57), മാലിനി (54) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദമ്പതികൾക്ക് കുട്ടികളില്ല. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു. മൂന്ന് ദിവസം മുമ്പ് മരണം സംഭവിച്ചിരിക്കാനാണ് സാധ്യതയെന്ന് പൊലീസ് പറയുന്നു. ഏതാനും വർഷം മുമ്പ് ഒരു അപകടത്തെ തുടർന്ന് മാലിനി കിടപ്പിലായി. പ്രമേഹരോഗവും രക്തസമ്മർദ്ദവും മൂലം രോഗിയായിരുന്ന ഗണേഷാണ് പിന്നീട് ഭാര്യയെ ശുശ്രൂഷിച്ചിരുന്നതും വീട്ടിലെ ജോലികൾ ചെയ്തിരുന്നതും. സഹായത്തിന് ജോലിക്കാരോ മറ്റാരെങ്കിലുമോ ഉണ്ടായിരുന്നില്ല. അപ്പാർട്ട്മെൻ്റ് കോംപ്ലക്സിലെ…

Read More

ശബരിമലയിൽ ഈ തീർത്ഥാടന കാലം മുതൽ ‘ഫ്രഷ്’ അരവണ നൽകിത്തുടങ്ങുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ്.

തിരുവനന്തപുരം: ശബരിമലയിൽ ഈ തീർത്ഥാടന കാലം മുതൽ ‘ഫ്രഷ്’ അരവണ നൽകിത്തുടങ്ങുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ്. മണ്ഡലകാലം ആരംഭിക്കുന്നതിനു ഒരുമാസം മുന്‍പേ അരവണ തയാറാക്കി വെക്കുന്നതായിരുന്നു പതിവ്. പ്ലാന്റിന്റെ ഇപ്പോഴത്തെ പ്രതിദിന ഉത്പാദനശേഷി 2.70 ലക്ഷം ടിന്‍ ആണ്. പ്രതിദിന വില്‍പ്പനയാകട്ടെ 3.25 ലക്ഷം ടിന്‍വരെ പോകാറുണ്ട്. അടുത്ത മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് മുന്‍പ് നാലുകോടിയോളം രൂപ ചെലവില്‍ പ്ലാന്റ് നവീകരിക്കുമെന്ന് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. അടുത്ത തീർത്ഥാടനകാലം മുതൽ ദിവസേന മൂന്നരലക്ഷം ടിന്‍ ഉത്പാദനമാണ് ലക്ഷ്യമിടുന്നത്….

Read More

ലോങ്-നോസ് ട്രക്കുകൾ വീണ്ടും നിരത്തിലിറക്കാൻ കേന്ദ്രസർക്കാർ

1964-ൽ ആദ്യമായി ഇന്ത്യൻ റോഡുകളിൽ പ്രത്യക്ഷപ്പെട്ട മോഡലായിരുന്നു ടാറ്റയുടെ 1210 D ട്രക്ക്. ഇന്ത്യൻ വാണിജ്യ വാഹന വിപണിയിൽ നിർണായക പങ്കുവഹിച്ച മോഡലായിരുന്നു ഇത്. 1990-കളിൽ ഇന്ത്യൻ നിരത്തുകളിൽ ലോങ്-നോസ് ട്രക്കുകൾ എന്ന് പൊതുവെ അറിയപ്പെടുന്ന ഇത്തരം വാഹനങ്ങൾ നിറസാന്നിധ്യമായി മാറി. പിന്നീട് ടാറ്റയുടെ തന്നെ SE 1613 മോഡൽ ലോറികളും നിരത്തുകൾ വാണു. ഡ്രൈവറുടെ മുന്നിൽ പുറത്തേക്ക് തള്ളിനിൽക്കുന്ന ഒരു ഹുഡും എൻജിനുമായിരുന്നു ലോങ്-നോസ് ട്രക്കുകളുടെ സവിശേഷത. നീണ്ട മൂക്കുള്ള മഞ്ഞ മുൻഭാഗം എന്നു പറഞ്ഞാൽ…

Read More

പ്ലസ്‌വൺ രണ്ടാം അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു.

തിരുവനന്തപുരം,:  പ്ലസ്‌വൺ രണ്ടാം അലോട്‌മെന്റ് തിങ്കളാഴ്ച പ്രസിദ്ധീകരിച്ചു. അർഹരായവർക്ക് ഇന്ന് രാവിലെ 10-നും ബുധനാഴ്ച വൈകീട്ട് അഞ്ചിനും ഇടയിൽ സ്‌കൂളിൽ ചേരാം. ടിസി, സ്വഭാവസർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ നിർബന്ധമാണ്. യോഗ്യതാസർട്ടിഫിക്കറ്റിന്റെ അസൽ ഹാജരാക്കാൻ സാവകാശം ലഭിക്കും. ആദ്യ ഓപ്ഷനിൽ തന്നെ അലോട്‌മെന്റ് ലഭിച്ചവർ സ്ഥിരംപ്രവേശനം നേടണം. അല്ലാത്തവർക്ക് ആവശ്യമെങ്കിൽ താത്കാലിക പ്രവേശനമാകാം.തത്സമയ വാർത്ത,/ ആകെ 4,63,686 അപേക്ഷകളാണ്. ഏകജാലകം വഴിയുള്ള മെറിറ്റ് സീറ്റ് 3,16,507. ഇതിൽ 2,43,155 പേർക്കാണ് ഇതുവരെ അലോട്‌മെന്റ് ലഭിച്ചത്. രണ്ടാം അലോട്‌മെന്റിനു ശേഷം…

Read More

കൊല്ലത്ത് ഭിന്നശേഷിക്കാരിയായ ആറ് വയസുകാരിയുടെ മരണത്തിൽ ദുരൂഹത പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്‌

കൊല്ലം : കൊല്ലത്ത് ഭിന്നശേഷിക്കാരിയായ ആറ് വയസുകാരിയുടെ മരണത്തില്‍ ദുരൂഹത. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞതാണ് അന്വേഷണത്തില്‍ വഴിത്തിരിവായിരിക്കുന്നത്. കുട്ടിയുടെ ബന്ധുവും അയല്‍വാസിയുമായ 14 വയസുകാരന്‍ കുട്ടിയെ ദുരുപയോഗം ചെയ്തെന്നാണ് പൊലീസ് സംശയിക്കുന്നത്. കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായെന്ന് തെളിയിക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ബന്ധുവായ 14 വയസുകാരന്‍ ചൈല്‍ഡ് ലൈന്‍ നിരീക്ഷണത്തിലാണ്. ഏപ്രില്‍ 19നായിരുന്നു ഭിന്നശേഷിക്കാരിയായ ആറ് വയസുകാരിയുടെ മരണം. കുട്ടി ഓട്ടിസം ബാധിതയായിരുന്നു. സ്വകാര്യ ഭാഗങ്ങളില്‍ അണുബാധയും ക്ഷീണവും കാരണമാണ്…

Read More

ഇന്ത്യൻ വിദ്യാർത്ഥിയെ ന്യൂജേഴ്‌സിയിലെ ന്യൂവാർക്ക് വിമാനത്താവളത്തിൽ വെച്ച് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് പൊലീസുകാർ. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്

ന്യൂഡൽഹി: ഇന്ത്യൻ വിദ്യാർത്ഥിയെ ന്യൂജേഴ്‌സിയിലെ ന്യൂവാർക്ക് വിമാനത്താവളത്തിൽ വെച്ച് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് പൊലീസുകാർ. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ വൻ വിവാദങ്ങൾക്ക് വഴി തെളിച്ചു. ഇന്ത്യൻ-അമേരിക്കൻ സംരംഭകനായ കുനാൽ ജെയിനാണു വീഡിയോ പങ്കുവെച്ചത്. വിദ്യാർത്ഥിയെ നാടുകടത്തുകയായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. ആൾക്കൂട്ടത്തിൽ വെച്ച് പൊലീസുകാർ യുവാവിനെ നിലത്തേക്ക് വലിച്ചിട്ട് കമഴ്ത്തി കിടത്തിയ ശേഷം വിലങ്ങ് വെയ്ക്കുകയായിരുന്നു. വിഷയം അന്വേഷിക്കാനും വിദ്യാർത്ഥിക്ക് സഹായം നൽകാനും സംരംഭകൻ യുഎസിലെ ഇന്ത്യൻ എംബസിയോട് ആവശ്യപ്പെട്ടു. വിദ്യാർത്ഥിക്ക് സഹായം തേടി ഇന്ത്യൻ…

Read More

ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് പഠിക്കാൻ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച  സംഘങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക കൂടിക്കാഴ്ച നടത്തും.

ഡൽഹി: ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സംഘങ്ങളുടെ വിദേശ പര്യടനം പൂര്‍ത്തിയായി. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക സംഘങ്ങളുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് വൈകിട്ട് ഏഴു മണിക്കാണ് കൂടിക്കാഴ്ച. കോണ്‍ഗ്രസ് എംപി ശശി തരൂര്‍ നയിച്ച സംഘവും ദൗത്യം ‌പൂര്‍ത്തിയാക്കി ഇന്ന് ഇന്ത്യയില്‍ മടങ്ങിയെത്തും. വിവാദ വിഷയങ്ങളിൽ ശശി തരൂർ നടത്തിയ പ്രതികരണങ്ങളിൽ ഹൈക്കമാൻഡിന് അതൃപ്തി ഉണ്ടായിരുന്നു. ഇതിൽ തരൂർ എന്ത് നിലപാട് എടുക്കുമെന്നതാണ് ആകാംഷ. അതേസമയം ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial