സിനിമ കോൺക്ലേവ് ഓഗസ്റ്റിൽ നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയിൽ

             സിനിമ കോൺക്ലേവ് ഓഗസ്റ്റ് ആദ്യ ആഴ്ച നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. കോൺക്ലേവ് പൂർത്തിയായി രണ്ടുമാസത്തിനുശേഷം സിനിമാ നിയമനിർമാണം പൂർത്തിയാക്കാൻ ആകുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. സിനിമാ മേഖലകളിലെ എല്ലാ വിഭാഗങ്ങളും കോൺക്ലേവിന്റെ ഭാഗമാകും. കോൺക്ലേവിൽ ഉടലെടുക്കുന്ന അഭിപ്രായങ്ങൾ സിനിമ നയരൂപീകരണത്തിന്റെ ഭാഗമാകും. സിനിമാ മേഖലയിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാനുള്ള പ്രത്യേക നിയമം നടപ്പാക്കാനുദ്ദേശിക്കുന്ന സമയക്രമം അറിയിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി കഴിഞ്ഞ സിറ്റിങ്ങിൽ ആവശ്യപ്പെട്ടിരുന്നു. ഇതിലാണ് സർക്കാരിന്റെ മറുപടി. സിനിമ കോൺക്ലേവ് ഓഗസ്റ്റ് ആദ്യ ആഴ്ച നടത്തുമെന്ന്…

Read More

‘കപ്പലിനകത്തെ ചരക്കിന് തീപിടിച്ചതാകാന്‍ സാധ്യത, കണ്ടെയ്‌നറുകളില്‍ എന്താണെന്ന് കസ്റ്റമ്‌സ് പരിശോധിക്കുന്നു’ : ബേപ്പൂര്‍ പോര്‍ട്ട് ഓഫീസര്‍

ബേപ്പൂര്‍ – അഴീക്കല്‍ തീരത്ത് തീപിടിച്ച സിംഗപ്പൂര്‍ കപ്പലിലെ കണ്ടെയ്‌നറുകളില്‍ എന്താണുള്ളതെന്ന് വ്യക്തയില്ലെന്നും ഇത് കസ്റ്റമ്‌സ് പരിശോധിക്കുകയാണെന്നും ബേപ്പൂര്‍ പോര്‍ട്ട് ഓഫീസര്‍ ഹരി അച്യുത വാര്യര്‍ മാധ്യമങ്ങളോട് പറഞ്ഞു. ബേപ്പൂരില്‍ നിന്ന് കോസ്റ്റ് ഗാഡിന്റെ ഒരു കപ്പലാണ് അപകടസ്ഥലത്തേക്ക പോയിട്ടുള്ളത്. ബേപ്പൂരില്‍ നിന്ന് 40 നോട്ടിക്കല്‍ മൈല്‍ ദൂരരെയാണ് അപകടം നടന്നത്. കപ്പലിന് അകത്തെ ചരക്കിന് തീ പിടിച്ചതാക്കാനാണ് സാധ്യത. കാണാതായവരെ രക്ഷപ്പെടുത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പരുക്കേറ്റവരെ കോഴിക്കോട്ടേക്ക് മാറ്റുന്നതില്‍ വ്യക്ത വന്നട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. രക്ഷപ്പെടുത്തിയവരെ…

Read More

നവദമ്പതികളെ കാണാതായ കേസിൽ വഴിത്തിരിവ്; ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് ഭാര്യ

മേഘാലയയിൽ നവദമ്പതികളെ കാണാതായ കേസിൽ വഴിത്തിരിവ്. ഇൻഡോർ സ്വദേശി രാജാരഘുവംശിയെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് ഭാര്യയെന്ന് പൊലീസ്. ഭാര്യ സോനം യു.പിയിലെ ഗാസിപുർ പൊലീസിൽ കീഴടങ്ങി. മൂന്ന് വാടകക്കൊലയാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയാണ് ഭർത്താവിനെ കൊലപ്പെടുത്താൻ ഭാര്യ ക്വട്ടേഷൻ നൽകിയത്. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശികളായിരുന്നു ഇവർ. വിവാഹ ശേഷം മേയ് 20ന് ഹണിമൂണിനായി പോയി. 24 മുതലാണ് ഇരുവരെയും കാണാതായത്. തുടർന്ന് ഇരുവരെയും കാണാതായതിനെ തുടർന്ന് പരാതി നൽകിയിരുന്നു. പിന്നീട് 10 ദിവസത്തിന് ശേഷം…

Read More

ഗാര്‍ഹിക പീഡന പരാതിയുമായി എത്തുന്നവര്‍ക്ക് തുടര്‍പിന്തുണ ഉറപ്പാക്കുന്നതിന് പ്രത്യേക സെല്‍: മന്ത്രി വീണാ ജോര്‍ജ്

ഗാര്‍ഹിക പീഡന പരാതിയുമായി എത്തുന്ന പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും തുടര്‍പിന്തുണ ഉറപ്പാക്കുന്നതിന് പ്രത്യേക സെല്‍ രൂപീകരിക്കുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇവര്‍ക്ക് ആത്മവിശ്വാസം ഉണ്ടാകുന്ന തരത്തിലുള്ള തുടര്‍ പിന്തുണ ഉണ്ടാകണം. ആവശ്യമായവര്‍ക്ക് ജീവനോപാധി ലഭ്യമാക്കുന്നു എന്നുള്ളതും ഉറപ്പാക്കണം. ഈ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായാണ് സെല്‍ പ്രവര്‍ത്തിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം സഖി വണ്‍സ്റ്റോപ്പ് സെന്റര്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഗാര്‍ഹിക പീഡന നിരോധന നിയമം നിലവില്‍ വന്നിട്ട് 20 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. സ്ത്രീധനത്തിനെതിരെയുള്ള…

Read More

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളിലെ അന്തിമ റിപ്പോര്‍ട്ട് 10 ദിവസത്തിനുള്ളില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളിലെ അന്തിമ റിപ്പോര്‍ട്ട് 10 ദിവസത്തിനുള്ളില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. മലയാള സിനിമ മേഖലയുമായി ബന്ധപ്പെട്ട് നടന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ചും മറ്റും അന്വേഷിച്ച പ്രത്യേക അന്വേഷണ സമിതിയാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അവസാനിപ്പിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചതിനു പിന്നാലെയാണ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിനിമ നയം രൂപീകരിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റില്‍ സിനിമ…

Read More

കണ്ണൂര്‍ അഴീക്കൽ തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു

കോഴിക്കോട്: കേരള തീരത്തിന് സമീപം വീണ്ടും ചരക്ക് കപ്പൽ അപകടം. കണ്ണൂര്‍ അഴീക്കൽ തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോയ വാൻഹായ് 503 എന്ന ചരക്കു കപ്പലിലാണ് അപകടമുണ്ടായത്. തീപിടിത്തത്തെ തുടര്‍ന്ന് കപ്പലിലെ 50 കണ്ടെയ്നറുകള്‍ കടലിൽ വീണു. 650ഓളം കണ്ടെയ്നറുകളാണ് കപ്പിലിലുള്ളത്. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലിലാണ് തീപിടിത്തമുണ്ടായത്. കപ്പലിൽ 40 ജീവനക്കാരുണ്ടെന്നാണ് വിവരം. ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങള്‍ക്ക് പടിഞ്ഞാറ് ഭാഗത്തായാണ് കപ്പൽ അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. കേരള…

Read More

കാർ നിർത്തിയപ്പോൾ രണ്ടു വയസുകാരൻ കൂടെ ഇറങ്ങി കുട്ടി ഇറങ്ങിയതറിയാതെ കാറിലുള്ളവർ യാത്ര വീണ്ടും ആരംഭിച്ചു മീറ്ററോളം വണ്ടിക്കു പുറകെ നടന്ന കുട്ടിയെ വഴിയാത്രകാരൻ രക്ഷിച്ചു

കാഞ്ഞങ്ങാട്: വെള്ളം വാങ്ങാനായി റോഡരികില്‍ കാർ നിർത്തിയപ്പോൾ രണ്ടുവയസ്സുകാരന്‍ ഇറങ്ങിയത് കാറിലുള്ളവർ ശ്രദ്ധിച്ചില്ല. കുട്ടി പുറത്താണെന്ന് അറിയാതെ ഇവർ യാത്ര തുടര്‍ന്നതിന് പിന്നാലെ ബന്ധുക്കളെ കാണാതെ കുട്ടി റോഡരികിലൂടെ ഒറ്റയ്ക്ക് നടന്നു. ഞായറാഴ്ച അഞ്ചരയോടെ ബസ് സ്റ്റാന്‍ഡിനുസമീപമാണ് കാര്‍ നിര്‍ത്തിയിരുന്നത്. കുട്ടി ഒറ്റയ്ക്ക് മീറ്ററുകളോളം നടന്നപ്പോള്‍ എതിരേവന്ന വഴിയാത്രക്കാരന്‍ ശ്രദ്ധിച്ചു. കാര്‍പോയ ഭാഗത്തേക്ക് കൈചൂണ്ടുന്നതല്ലാതെ കുട്ടി ഒന്നും പറഞ്ഞില്ല. ഇയാള്‍ കുട്ടിയെ എടുത്ത് പോലീസ് എയ്ഡ് പോസ്റ്റിലെത്തിച്ചു. പോലീസുകാര്‍ വെള്ളം കൊടുത്തു. ആളുകള്‍ കൂടിയതോടെ കുട്ടി കരയാന്‍…

Read More

ഇറച്ചി കടയിൽനിന്നും വാങ്ങിയ ഇറച്ചി പുഴുവരിച്ച നിലയില്‍ കണ്ടെത്തി

തൃശ്ശൂര്‍: മാംസവില്‍പ്പന കേന്ദ്രത്തില്‍ നിന്ന് വാങ്ങിയ ഇറച്ചി പുഴുവരിച്ച നിലയില്‍. യൂണിയന്‍ സ്റ്റോപ്പിനു സമീപമുള്ള കടയിൽ നിന്നും ഞായറാഴ്ച രാവിലെ വാങ്ങിയ ഇറച്ചിയിലാണ് പുഴുവിനെ കണ്ടെത്തിയത്. വരാക്കര സ്വദേശിയാണ് ഇറച്ചി വാങ്ങിയത്. പരാതിയായതോടെ ഉടമ കട പൂട്ടി സ്ഥലംവിട്ടു. ആരോഗ്യകേന്ദ്രം, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോള്‍ കട അടഞ്ഞുകിടക്കുകയായിരുന്നു. പരാതിക്കാരന്റെ വീട്ടിലെത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഇറച്ചിയുടെ സാമ്പിള്‍ പരിശോധനയ്‌ക്കെടുത്തിട്ടുണ്ട്. ഈ കടയില്‍നിന്ന് മുന്‍പും സമാനമായ പരാതികളുണ്ടായിട്ടുണ്ട്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന മാംസവില്‍പ്പന കേന്ദ്രമാണിതെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. വില്‍പ്പന നടത്തിയ…

Read More

ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നിലനിര്‍ത്തി കാര്‍ലോസ്

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നിലനിര്‍ത്തി സ്‌പെയിനിന്റെ കാര്‍ലോസ് രണ്ടാംസീഡായ അല്‍ക്കരാസ് ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഒന്നാംസീഡായ ഇറ്റലിയുടെ യാനിക് സിന്നറിനെ കീഴടക്കി.അഞ്ചുസെറ്റ് ഫൈനലില്‍ ആദ്യ രണ്ട് സെറ്റുകള്‍ നഷ്ടമായ ശേഷമാണ് അല്‍കാരസ് വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. സ്‌കോര്‍: 4-6, 6-7, 6-4, 7-6, 7-6. അല്‍കാരസിന്റെ അഞ്ചാ ഗ്രാന്‍സ്ലാം കിരീട നേട്ടമാണിത്. 2022-ല്‍ യുഎസ് ഓപ്പണും 2023,24 വര്‍ഷങ്ങളില്‍ വിംബിള്‍ഡണും കഴിഞ്ഞവര്‍ഷം ആദ്യമായി ഫ്രഞ്ച് ഓപ്പണും നേടി. തുടര്‍ച്ചയായ അഞ്ചാംമത്സരത്തിലാണ് അല്‍ക്കരാസ് സിന്നറിനെതിരേ വിജയം…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം; പ്രതികൾ പിടിയിൽ

ഭുവനേശ്വ‌‌ർ: വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതികൾ പിടിയിൽ. 14 ഉം 15 ഉം വയസ് പ്രായമുള്ള പെൺകുട്ടികളെയാണ് 4 പേ‍‌ർ ചേ‌ർന്ന് തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തിന് ശേഷം വിശാഖ പട്ടണത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു ജൂൺ 3 നാണ് സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺ കുട്ടികൾ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് പ്രതികൾ ചേ‌ർന്ന് ഇവരെ തട്ടിക്കൊണ്ടു പോയതെന്ന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial