സോണിയ ഗാന്ധി ആശുപത്രിയിൽ

ദില്ലി: സോണിയ ഗാന്ധിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരിയ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പരിശോധനയ്ക്കായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് ഔദ്യോഗിക അറിയിപ്പ്. ഹിമാചൽ പ്രദേശിലെ ഷിംലയിലുള്ള ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സോണിയ ഗാന്ധിയുടെ ആരോഗ്യസ്ഥിതി നിലവിൽ തൃപ്തികരം എന്ന് ഡോക്ടർമാർ പറയുന്നു. കഴിഞ്ഞ ഫെബ്രുവരി മാസത്തിലും സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. അന്ന് ദില്ലിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിലാണ് അവരെ ചികിത്സിച്ചിരുന്നത്. ആരോഗ്യനില ഭേദപ്പെട്ടതോടെ ഫെബ്രുവരി 21 ന് അവർ ആശുപത്രി വിട്ടിരുന്നു. ഇപ്പോഴത്തെ ആരോഗ്യ…

Read More

കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത; പുതുക്കിയ മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.തെക്കു പടിഞ്ഞാറൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. പ്രത്യേക ജാഗ്രതാ നിർദേശം 08/06/2025 മുതൽ 11/06/2025 വരെ: തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം അതിനോട് ചേർന്ന ഗൾഫ് ഓഫ് മാന്നാർ, തെക്കു പടിഞ്ഞാറൻ അറബിക്കടൽ…

Read More

അധ്യാപക നിയമനത്തിന് കൈക്കൂലി വാങ്ങിയതിന് റിട്ടയേർഡ് അധ്യാപകൻ പിടിയിലായി

അധ്യാപക നിയമനത്തിന് കൈക്കൂലി വാങ്ങിയതിന് റിട്ടയേർഡ് അധ്യാപകൻ പിടിയിലായി. കോട്ടയത്തെ എയിഡഡ് സ്കൂളിൽ മൂന്ന് അധ്യാപകരെ സ്ഥിരപ്പെടുത്തുന്നതിനാണ് റിട്ടയർഡ് അധ്യാപകനായ വിജയൻ കൈക്കൂലി വാങ്ങിയത്. വടകര സ്വദേശിയായ ഇയാൾ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥന് വേണ്ടി ഇടനില നിന്ന് കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് വിജിലൻസിന് ലഭിച്ച വിവരം. രണ്ടു ലക്ഷം രൂപയാണ് ഇയാൾ അധ്യാപകരോട് ആവശ്യപ്പെട്ടത്. പിന്നീട് അത് സംസാരിച്ച് ഒന്നര ലക്ഷം രൂപയാക്കുകയായിരുന്നു. കൈക്കൂലി ആവശ്യപ്പെട്ട അധ്യാപകരിൽ ഒരാൾ വിവരം വിജിലൻസിനെ അറിയിക്കുകയായിരുന്നു. ഏറണാകുളത്ത് വാട്ടർ മെട്രോയുടെ സമീപം കൈക്കൂലിയുമായി…

Read More

കാലിൽ തെരുവുനായ നക്കിയ ആൾ പേവിഷബാധയേറ്റ് മരിച്ചു

കൊല്ലം: കാലിൽ തെരുവുനായ നക്കിയ ആൾ പേവിഷബാധയേറ്റ് മരിച്ചു. കൊല്ലം കടയ്ക്കലിലാണ് 44 വയസുകാരന്‍ മരിച്ചത്. യുവാവിന്റെ മരണം പേവിഷബാധയെ തുടര്‍ന്നെന്ന് സ്ഥിരീകരിച്ചു. ശ്വാസം മുട്ടലിനുള്ള ചികിത്സയിലിരിക്കെയാണ് ചൊവ്വാഴ്ച രാത്രിയിൽ കടയ്ക്കല്‍ കുറ്റിക്കാട് സ്വദേശി ബൈജു മരിച്ചത്. ഇദ്ദേഹത്തിന് പേവിഷബാധയുടെ ലക്ഷണങ്ങളുണ്ടായിരുന്ന സാഹചര്യത്തില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് മരണകാരണം സ്ഥിരീകരിച്ചത്. ബൈജുവിന്റെ കാലില്‍ തെരുവുനായ നക്കിയിരുന്നതായി ബന്ധുക്കള്‍ ആശുപത്രി അധികൃതരോട് പറഞ്ഞു. ആറുമാസം മുന്‍പായിരുന്നു സംഭവം എന്നാണ് ബന്ധുക്കള്‍ പറയുന്നത്. പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബൈജുവുമായി ഇടപഴകിയിട്ടുള്ളവര്‍…

Read More

മുകേഷ് അംബാനി താന്‍ പഠിച്ച സ്ഥാപനത്തിന് നൽകിയത് 151 കോടി രൂപ

മുംബൈ: റിലയന്‍സ് ചെയര്‍മാനും രാജ്യത്തെ ഏറ്റവും വലിയ ധനികനുമായ മുകേഷ് അംബാനി താന്‍ പഠിച്ച സ്ഥാപനത്തിന് നൽകിയത് 151 കോടി രൂപ. മുകേഷ് ധിരുഭായ് അംബാനി ബിരുദം പൂര്‍ത്തിയാക്കിയ മുംബൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജിക്കാണ് അംബാനി ഭീമൻ തുക നൽകിയത്. പ്രൊഫസര്‍ എംഎം ശര്‍മ്മയുടെ ജീവചരിത്രം പ്രസിദ്ധീകരിക്കുന്ന ചടങ്ങിലാണ് അംബാനി തുക നൽകുന്ന വിവരം അറിയിച്ചത്. മൂന്ന് മണിക്കൂറിലധികം സമയത്തോളം അംബാനി ഇവിടെ ചെലവഴിച്ചു. തന്നോട് പ്രൊഫസർ എംഎം ശർമ്മ ഐസിടിക്ക് വേണ്ടി വലിയ എന്തെങ്കിലും…

Read More

മന്ത്രി പി പ്രസാദിന്റെ വീടിന് മുൻപിൽ ആർഎസ്എസ് ഭാരതാംബയുടെ ചിത്രവുമായി ബിജെപി പ്രവർത്തകർ; സിപിഐ പ്രവർത്തകരെത്തി തടഞ്ഞു; പ്രദേശത്ത് സംഘർഷം

ആലപ്പുഴ: രാജ്ഭവനിലെ ഭാരതാംബ വിവാദത്തിൽ മന്ത്രി പി പ്രസാദിന്റെ വീടിന് മുന്നിൽ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ. മന്ത്രിയുടെ വീടിന് മുന്നിൽ ആർഎസ്എസ് ഭാരതാംബയുടെ ചിത്രം സ്ഥാപിച്ച് വിളക്കുകൊളുത്താൻ ബിജെപി പ്രവർത്തകർ ശ്രമിച്ചു. എന്നാൽ സിപിഐ പ്രവർത്തകർ സംഘടിച്ചെത്തിയതോടെ പ്രദേശത്ത് സംഘർഷ സാഹചര്യം രൂപപ്പെടുകയായിരുന്നു. പ്രദേശത്ത് വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരിക്കുകയാണ് പരിസ്ഥിതി ദിനത്തിൽ രാജ്ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്ന് രാജ്ഭവൻ നിർദേശിച്ചതാണ് വിവാദങ്ങളുടെ തുടക്കം. ഇതിൽ വിസമ്മതിച്ചുകൊണ്ട് രാജ്ഭവനിൽ നിശ്ചയിച്ചിരുന്ന പരിസ്ഥിതി ദിനാഘോഷ…

Read More

രാമക്ഷേത്രത്തിന്റെ പേരില്‍ സൈബര്‍ തട്ടിപ്പ്, പ്രസാദം നല്‍കാമെന്നു പറഞ്ഞ് പിരിച്ചത് 3.85 കോടി, സൂത്രധാരന്‍ പിടിയില്‍

. ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്‍റേതെന്ന പേരില്‍ വ്യാജ വെബ്‌സൈറ്റ് നിര്‍മിച്ച് കോടികളുടെ തട്ടിപ്പ്. ക്ഷേത്രവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് വിശ്വാസികളില്‍ നിന്ന് പിരിച്ചത് പത്ത് കോടിയില്‍ അധികമെന്ന് ഉത്തര്‍ പ്രദേശ് പൊലീസ്. രാമ ക്ഷേത്രത്തിലെ പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടിയുടെ തട്ടിപ്പാണ് നടന്നത്. വ്യാജ വെബ്‌സൈറ്റിലൂടെ ഭക്തരില്‍ നിന്ന് പണം പിരിച്ച സംഭവത്തില്‍ ഒരാളെ യുപി പൊലീസ് പിടികൂടി. തട്ടിപ്പിന്റെ സൂത്രധാരനാണ് പിടിയിലായത് എന്നാണ് വിവരം. രാമ ക്ഷേത്രത്തിലെ പ്രസാദം വീട്ടിലെത്തിക്കും എന്ന്…

Read More

ഭാരതാംബ ചിത്രത്തിന്റെ പേരിൽ സർക്കാരും ഗവർണറും തമ്മിലുള്ള പോര് മുറുകുന്നു; ചിത്രങ്ങൾ പുറത്ത് വിട്ട് രാജ്ഭവൻ

ഭാരതാംബ ചിത്രത്തിന്റെ പേരിൽ സർക്കാരും ഗവർണറും തമ്മിലുള്ള പോര് മുറുകുന്നു. പരിസ്ഥിതി ദിനാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴം രാവിലെ രാജ്ഭവനിൽ നടക്കാനിരിക്കെ അതിനായി വച്ച ഭാരതാംബയുടെ ഫോട്ടോ മാറ്റണമെന്ന കൃഷിമന്ത്രി പി പ്രസാദിൻ്റെ നിലപാടാണ് പ്രശ്നമായത്. ആർഎസ്എസ് ഉപയോഗിക്കുന്നത് മാതിരിയുള്ള ചിത്രമാണ് അത് എന്നതായിരുന്നു കാരണം. അത് മാറ്റിവയ്ക്കാൻ തയ്യാറില്ലെന്ന് രാജ്ഭവൻ അറിയിച്ചതോടെ പരിപാടി സെക്രട്ടേറിയറ്റ് വളപ്പിലെ ദർബാർ ഹാളിൽ നടത്തി. എന്നാൽ മുൻ നിശ്ചയിച്ച പ്രകാരം തന്നെ പരിസ്ഥിതി ദിന പരിപാടി നടത്തിയ രാജ്ഭവൻ, അതേ…

Read More

കേരള ഗവർണർ രാജേന്ദ്ര ആ‍ർലേക്കർക്കെതിരെ രാഷ്ട്രപതിക്ക് പരാതി നൽകി സിപിഐ

ന്യൂഡൽഹി: കേരള ഗവർണർ രാജേന്ദ്ര ആ‍ർലേക്കർക്കെതിരെ രാഷ്ട്രപതിക്ക് പരാതി നൽകി സിപിഐ. ഗവ‍ർണറെ തിരിച്ച് വിളിക്കണമെന്നാണ് പരാതിയിൽ സിപിഐ ആവശ്യപ്പെടുന്നത്. ഭരണഘടനാ വിരുദ്ധമായ നടപടിയാണ് ഗവ‍ർണറുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും സിപിഐയുടെ രാജ്യസഭാ എംപി സന്തോഷ് കുമാർ പി രാഷ്ട്രപതിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണറുടെ അധികാരം തുടർച്ചയായി ദുരുപയോഗം ചെയ്യപ്പെടുന്നതിൽ ഗുരുതരമായ ആശങ്ക രേഖപ്പെടുത്താനാണ് രാഷ്ട്രപതിക്ക് പരാതി നൽകുന്നതെന്ന് സന്തോഷ് കുമാർ എം പി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. രാജ്ഭവനിൽ നടന്ന പരിസ്ഥിതി ദിനാഘോഷവുമായി…

Read More

വ്യാജ ഒപ്പ് ഉപയോഗിച്ച് സൊസൈറ്റിയിൽ നിന്നും സെക്രട്ടറിയും ബാങ്ക് ജീവനക്കാരിയും പണം തട്ടിയ കേസിൽ സൊസൈറ്റി പ്രസിഡൻറ്  ആത്മഹത്യകുറിപ്പ് എഴുതി വച്ചു ജീവനൊടുക്കി.

പാലക്കാട്: പാലക്കാട് പാൽ സൊസൈറ്റി പ്രസിഡൻറ് ആത്മഹത്യ ചെയ്തു. വി കെ പ്രഭാകരൻ (70) ആണ് ആത്മഹത്യ ചെയ്തത്. തെക്കേപ്പറമ്പ് ക്ഷീരോൽപാദക സഹകരണ സംഘം അധ്യക്ഷനായിരുന്നു പ്രഭാകരൻ. ആത്മഹത്യാക്കുറിപ്പെഴുതി വെച്ചാണ് ജീവനൊടുക്കിയത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. കുടുംബാംഗങ്ങളാണ് പ്രഭാകരനെ വീടിനോട് ചേർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. വിശദമായ ആത്മഹത്യാക്കുറിപ്പിൽ മരണ കാരണവും വ്യക്തമാക്കിയിട്ടുണ്ട്. തൻറെ വ്യാജ ഒപ്പ് ഉപയോഗിച്ച് സൊസൈറ്റിയിൽ നിന്നും സെക്രട്ടറി പണം തട്ടിയെന്നാണ് കുറിപ്പിൽ പറയുന്നത്. സെക്രട്ടറിയായ ശരത്കുമാറും ജീവനക്കാരി രമയും കബളിപ്പിച്ച് 15…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial