
തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇ-ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കാനൊരുങ്ങി റെയില്‍വേ
തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇ-ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കാനൊരുങ്ങി റെയില്‍വേ. ഏജന്റുമാര്‍ ബോട്ടുകളും വ്യാജ അക്കൗണ്ടുകളും ഉപയോഗിച്ച് നിരവധി ടിക്കറ്റുകള്‍ വാങ്ങുന്നു എന്ന് കണ്ടെത്തിയതോടെയാണ് റെയില്‍വേയുടെ ഈ നീക്കം. ഈ മാസം അവസാനത്തോടെ പദ്ധതി നടപ്പിലാകും. കേന്ദ്ര റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവ് ഇക്കാര്യം ഔദ്യോഗികമായി ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ആധാര്‍ വിവരങ്ങള്‍ നല്‍കുന്ന ഉപയോക്താക്കള്‍ക്ക് തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ 10 മിനിറ്റ് മുന്‍ഗണനാ സമയം ലഭിക്കുമെന്നതാണ് ഇതിന്റെ നേട്ടം. ഈ സമയത്ത് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അംഗീകൃത…