കോട്ടയത്ത് കാറപകടത്തിൽ യുവതി മരിച്ച സംഭവത്തിൽ  കാറിലുണ്ടായിരുന്ന രണ്ടുപേർ അറസ്റ്റിൽ.

കോട്ടയം : കോട്ടയത്ത് രാമപുരം കുറിഞ്ഞിക്ക് സമീപം കാറപകടത്തിൽ യുവതി മരിച്ച സംഭവത്തിൽ  കാറിലുണ്ടായിരുന്ന രണ്ടുപേർ അറസ്റ്റിൽ. കാറുടമ അയ്മനം മാലിപ്പറമ്പിൽ ജോജോ ജോസഫ് (32), വെള്ളൂർ കൊച്ചുകരീത്തറ കെ ആർ രഞ്ജിത്ത് (36) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അപകടത്തിൽപെട്ട കാറിൽ നിന്ന് 6 ഗ്രാം കഞ്ചാവ് കണ്ടെത്തിയ സംഭവത്തിലാണ് ജോജോയെ അറസ്റ്റു ചെയ്തത്. പാലാ – തൊടുപുഴ റോഡിൽ രാമപുരം കുറിഞ്ഞിക്ക് സമീപം ബുധനാഴ്ച വൈകിട്ടാണ് കാറപകടമുണ്ടായത്. കാർ ഓടയിലേക്കു മറിഞ്ഞ് ആർപ്പൂക്കര കരിപ്പൂത്തട്ട്…

Read More

രാജ്ഭവനിലെ പ്രധാന ഹാളിലെ വേദിയില്‍ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് റവന്യൂ മന്ത്രി മന്ത്രി കെ രാജന്‍

തിരുവനന്തപുരം: രാജ്ഭവനിലെ പ്രധാന ഹാളിലെ വേദിയില്‍ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് റവന്യൂ മന്ത്രി മന്ത്രി കെ രാജന്‍. അപകടകരമായ ദിശാ സൂചനയാണിതെന്ന് മന്ത്രി പ്രതികരിച്ചു. തികച്ചും ലജ്ജാകരമായ സംഭവമാണ് ഉണ്ടായത്. ഭരണഘടനാ കേന്ദ്രമായ രാജ്ഭവന്‍ ഇതിനുള്ള മാര്‍ഗമായി മാറരുതായിരുന്നുവെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. പരിസ്ഥിതി ദിനമായ ഇന്ന് രാജ്ഭവനില്‍ സ്ഥാപിച്ച ഭാരതാംബയുടെ ചിത്രത്തെത്തുടര്‍ന്നുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്ന് കൃഷി വകുപ്പിന്റെ രാജ്ഭവനിലെ പരിസ്ഥിതിദിന പരിപാടി ഉപേക്ഷിച്ചതോടെയാണ് സംഭവം വിവാദമായത്. സെക്രട്ടറിയറ്റിലേക്കാണ് പരിപാടി മാറ്റിയത്….

Read More

നാളെ സംസ്ഥാനത്തെ സ്‌കൂളുകൾക്കും കോളജുകൾക്കും അവധി

തിരുവനന്തപുരം:  വെള്ളിയാഴ്ചയിലെ ബലി പെരുന്നാൾ അവധി പുനസ്ഥാപിച്ചു. നാളെ സംസ്ഥാനത്തെ സ്‌കൂളുകൾക്കും കോളജുകൾക്കും അവധി. കേന്ദ്രീയ വിദ്യാലയങ്ങളും പ്രൊഫഷണൽ കോളജും ഉൾപ്പടെയാണ് അവധി പ്രഖ്യാപിച്ചത്. വെള്ളിയാഴ്ചയിലെ അവധി റദ്ദാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. വെള്ളിയാഴ്ചയിലെ കലണ്ടർ അവധിക്ക് പകരം ശനിയാഴ്ച ഒരു ദിവസം മാത്രം അവധിയെന്ന രീതിയിലായിരുന്നു സർക്കാർ ഉത്തരവ്. ഇതിന് പിന്നാലെ വിവിധ ഭാഗങ്ങളിൽ നിന്ന് വ്യാപക പ്രതിഷേധമുയർന്നു. ഇതോടെയാണ് നാളെയും അവധി നൽകാൻ സർക്കാർ തീരുമാനിച്ചത്.

Read More

കിളിമാനൂരില്‍ വിദ്യാര്‍ഥിനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയ സംഭവം; അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

കിളിമാനൂർ : തിരുവനന്തപുരം കിളിമാനൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് എതിരായ വ്യാജപ്രചാരണത്തില്‍ അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. കിളിമാനൂര്‍ ആര്‍ആര്‍വി സ്‌കൂളിലെ അധ്യാപിക ചന്ദ്രലേഖയെയാണ് വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദേശ പ്രകാരം സസ്‌പെന്റ് ചെയ്തത്. വിദ്യാര്‍ഥിനി നേരിട്ട ദുരനുഭവം മാധ്യമങ്ങൾ വഴിയാണ് പുറം ലോകം  അറിഞ്ഞത്. അന്വേഷിച്ച് കടുത്ത നടപടി എടുക്കാന്‍ വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. വിദ്യാര്‍ഥി സംഘടനകള്‍ സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തിയിരുന്നു. കിളിമാനൂര്‍ രാജാ രവിവര്‍മ്മ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. അധ്യാപകര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ പ്ലസ്…

Read More

13 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; മുന്‍ ബിജെപി നേതാവായ അമ്മയും കാമുകനും അറസ്റ്റില്‍

ലഖ്‌നൗ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അമ്മയായ മുന്‍ ബിജെപി നേതാവും ഇവരുടെ കാമുകനും അറസ്റ്റിലായി. ഹരിദ്വാറിലെ മുന്‍ ബിജെപി നേതാവായ യുവതിയെയും കാമുകനായ സുമിത് പത്വാളിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച മറ്റുചിലര്‍ക്കെതിരേയും കുട്ടി മൊഴി നല്‍കിയിട്ടുണ്ടെന്നും ഇവര്‍ക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു. 13 വയസ്സുകാരിയെയാണ് അമ്മയുടെ കാമുകനും സുഹൃത്തുക്കളും ലൈംഗികമായി ചൂഷണംചെയ്തത്. പീഡനത്തിന് ഒത്താശചെയ്തതിനാണ് അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തത്. ലൈംഗികമായി പീഡിപ്പിക്കാന്‍ പ്രതികള്‍ക്ക് അനുവാദം നല്‍കിയത് അമ്മയാണെന്ന്…

Read More

സംഘപരിവാർ എജന്റായി കേരള ഗവർണർ അധഃപതിക്കുന്നു; ഫാസിസ്റ്റ് അജണ്ട നടപ്പാക്കാനുളള വേദിയായി രാജ്ഭവനെ മാറ്റാൻ ശ്രമിക്കുന്നു: എഐവൈഎഫ്

ഭാരതസംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും സംരക്ഷണമെന്ന ലേബലിൽ രാജ്യത്തിന്റെ ബഹുസ്വരതക്ക് മേൽ സാംസ്‌കാരിക അധിനിവേശം നടത്തുന്ന സംഘ് പരിവാർ എജന്റായി കേരള ഗവർണർ അധഃപതിക്കുകയാണെന്ന് എ ഐ വൈ എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് കുറ്റപ്പെടുത്തി. സംസ്ഥാന കൃഷി വകുപ്പ് രാജ്ഭവനിൽ നടത്താനിരുന്ന പരിസ്ഥിതി ദിന പരിപാടിയിൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്‌പാർച്ചന വേണമെന്ന ഗവർണറുടെ തീരുമാനം പ്രബുദ്ധ കേരളത്തിന്റെ മത നിരപേക്ഷ സംസ്കാരത്തോടുള്ള വെല്ലുവിളിയാണെന്നും എ ഐ വൈ എഫ് കുറ്റപ്പെടുത്തി. ഫാസിസ്റ്റ് അജണ്ട നടപ്പാക്കാനായി രാജ്ഭവനെ വേദിയാക്കാൻ ശ്രമിക്കുന്ന ഗവർണർ…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് കഠിന തടവ് വിധിച്ച് കോടതി

ഇരിങ്ങാലക്കുട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് കഠിന തടവ് വിധിച്ച് കോടതി. കൊടകര സ്വദേശി അഴകത്ത്കൂടാരം വീട്ടില്‍ ശിവനാണു (54) ഏഴ് വര്‍ഷം കഠിന തടവും 60,000 രുപ പിഴയും ശിക്ഷ വിധിച്ചത്. 11 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതാണ് കേസ്. പിഴ തുക അതിജീതക്ക് നൽകാനും കോടതി വിധിച്ചു. ഇരിങ്ങാലക്കുട അതിവേഗ സ്പെഷല്‍ കോടതി ജഡ്ജ് വിവിജ സേതുമോഹനാണു പ്രതിയെ ശിക്ഷിച്ചത്. 2020 ഡിസംബര്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആരുമില്ലാത്ത സമയത്ത് വീട്ടിൽ…

Read More

ചലോ ആപ്പിലൂടെ ഇനി കെഎസ്ആർടിസി ബസുകൾ ട്രാക്ക് ചെയ്യാം

ട്രെയിനുകൾ ഏത് സ്റ്റേഷനിൽ എത്തി എന്ന് കൃത്യമായി അറിയാൻ കഴിയുന്നത് പോലെ കെഎസ്ആർടിസി ബസുകളെയും ഇനി ലൈവായി ട്രാക്ക് ചെയ്യാം. യാത്രയ്ക്ക് മുമ്പ് ബസ് എവിടെ എത്തി, ബസ് വൈകിയോടുന്നുണ്ടോ, ദീർഘദൂര യാത്രക്കാർക്ക് ബസിന്റെ നമ്പർ, ബസിൽ സീറ്റ് ലഭ്യമാണോ എന്നുള്ള കാര്യങ്ങൾ ഉൾപ്പെടെ ട്രാക്ക് ചെയ്യാൻ കഴിയുന്ന സംവിധാനമാണ് നമുക്ക് വിരൽതുമ്പിൽ ലഭ്യമായിരിക്കുന്നത്. ചലോ ആപ്പിലൂടെ ഇനി കെഎസ്ആർടിസി ബസുകൾ ട്രാക്ക് ചെയ്യാം. ട്രാക്കിങ് ഇനി ഈസി; എങ്ങനെ ചലോ ആപ്പ് ഉപയോഗിക്കാം: ഗൂഗിൾ പ്ലേ…

Read More

ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്ന രാജ്ഭവൻ നിർദേശം അവഗണിച്ച് കൃഷി വകുപ്പ്

തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്ന രാജ്ഭവൻ നിർദേശം അവഗണിച്ച് കൃഷി വകുപ്പ്. ഇതോടെ രാജ്ഭവിനിൽ നിശ്ചയിച്ചിരുന്ന പരിസ്ഥിതി ദിനാഘോഷ പരിപാടി കൃഷിവകുപ്പ് മാറ്റി. ആർഎസ്എസിൽ ആചരിക്കുന്ന ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചനയും ദീപം തെളിയിക്കണമെന്ന രാജ്ഭവൻ നിലപാടിനെ തുടർന്നാണ് തീരുമാനം. ഇത് സർക്കാർ പരിപാടിയിൽ ഉൾപ്പെടുന്നതല്ലെന്ന് കൃഷി മന്ത്രിയുടെ ഓഫീസ് രാജ്ഭവനെ അറിയിച്ചു. പരിപാടി നടത്തണമെങ്കിൽ ഇത് നിർബന്ധമെന്ന് രാജ്ഭവൻ നിലപാടെടുത്തു. തുടർന്ന് അവസാന നിമിഷമാണ് രാജ്ഭവൻ പരിപാടിയിൽ മാറ്റങ്ങൾ വരുത്തിയത്. ഇതേ തുടർന്നാണ് സർക്കാർ പരിപാടി…

Read More

സംസ്ഥാനത്തെ ബലി പെരുന്നാൾ അവധി ശനിയാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്തെ ബലി പെരുന്നാൾ അവധി ശനിയാഴ്ച. മാസപ്പിറവി വൈകിയതിനാൽ ബലി പെരുന്നാൾ മറ്റന്നാളേക്ക് മാറിയതിനാലാണ് നാളെ തീരുമാനിച്ച അവധിയിലും മാറ്റം വന്നത്. കേരളത്തിൽ മാസപ്പിറവി ദൃശ്യമാവാത്തതിനാൽ ബലി പെരുന്നാൾ ജൂൺ ഏഴ് ശനിയാഴ്ച ആയിരിക്കും. അതേസമയം, ഗൾഫ് രാജ്യങ്ങളിലും ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ച് കഴിഞ്ഞു. ജൂൺ 5 വ്യാഴാഴ്ച മുതല്‍ ജൂൺ 9 തിങ്കളാഴ്ച വരെയാണ് ഒമാനിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ജൂൺ 10 ചൊവ്വാഴ്ച പ്രവൃത്തി ദിവസം പുനരാരംഭിക്കും. ജൂൺ ആറിനാണ് ഒമാനിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial