ചക്കയിൽ നിന്നും പ്രതിമാസം ലക്ഷങ്ങൾ ലാഭമുണ്ടാക്കുന്ന  ചെറുപ്പക്കാരന്റെ ബിസിനസ്സ് സൂത്രം ഇതാണ്

കൊച്ചി: കേരളത്തിൽ പ്ലാവ് ഇല്ലാത്ത പറമ്പുകൾ വിരളമാണ്. കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്ക പക്ഷേ പലപ്പോഴും വീട്ടുകാരുടെ ഉപയോഗം കഴിഞ്ഞാൽ പാഴായി പോകുകയാണ് പതിവ്. തുച്ഛമായ വിലനൽകി ചക്ക വാങ്ങുന്ന കച്ചവടക്കാരമുണ്ട്. പലപ്പോഴും ചെറിയ പൈസയാകും ഇത്തരത്തിൽ കച്ചവടക്കാർ നൽകുക. എന്നാൽ, ചക്കയിൽ നിന്നും പ്രതിമാസം ലക്ഷങ്ങൾ ലാഭമുണ്ടാക്കുന്ന ഒരു ചെറുപ്പക്കാരനാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. തൃശൂർ മുരിയാട് സ്വദേശി കാർത്തിക് സുരേഷാണ് കേരളത്തിൽ ചക്ക വിപണിയുടെ അനന്ത സാധ്യത മനസ്സിലാക്കി നേട്ടമുണ്ടാക്കുന്നത്. ഇലക്ട്രിക്കൽ എൻജിനിയറാണ് കാർത്തിക്…

Read More

ഓടിക്കൊണ്ടിരുന്ന ചരക്കുതീവണ്ടിയുടെ എൻജിൻ വേർപെട്ടതോടെ തീവണ്ടി ഗതാഗതം സ്തംഭിച്ചു

പാറശ്ശാല: ഓടിക്കൊണ്ടിരുന്ന ചരക്കുതീവണ്ടിയുടെ എൻജിൻ വേർപെട്ടതോടെ തീവണ്ടി ഗതാഗതം സ്തംഭിച്ചു. തീവണ്ടിയുടെ എൻജിൻ വാഗണിൽ നിന്നു വേർപെട്ടതിന് പിന്നാലെ തിരുവനന്തപുരം-നാഗർകോവിൽ പാതയിൽ ഒരു മണിക്കൂറോളം തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് 11.30-ന് തിരുവനന്തപുരത്തുനിന്ന് തമിഴ്നാട്ടിലേക്ക് പെട്രോളുമായി പോയ തീവണ്ടിയുടെ എൻജിനാണ് വേർപെട്ടത്. പാറശ്ശാല റെയിൽവേ സ്റ്റേഷിനിലേക്കു കയറവേ വേഗത കുറച്ചെത്തിയ വണ്ടി വീണ്ടും മുന്നോട്ടുപോയപ്പോഴാണ് എൻജിൻ വേർപെട്ടത്. വേർപെട്ട ശേഷവും ഏറെ ദൂരം മുന്നോട്ടുപോയാണ് എൻജിൻ നിന്നത്. വാഗണും എൻജിനും തമ്മിൽ ബന്ധിപ്പിക്കുന്ന എൻജിൻ ലോക്ക്…

Read More

ഉത്സവത്തിനിടെ ആന ഇടഞ്ഞ് ആക്രമണം നടത്തിയാല്‍ ഉടമസ്ഥനും പാപ്പാന്മാര്‍ക്കുമായിരിക്കും പൂർണ ഉത്തരവാദിത്തമെന്ന് കേരള ഹൈക്കോടതി

കൊച്ചി: ഉത്സവത്തിനിടെ ആന ഇടഞ്ഞ് ആക്രമണം നടത്തിയാല്‍ ഉടമസ്ഥനും പാപ്പാന്മാര്‍ക്കുമായിരിക്കും പൂർണ ഉത്തരവാദിത്തമെന്ന് കേരള ഹൈക്കോടതി. ക്ഷേത്രങ്ങളിലോ മറ്റ് പരിപാടികളിലോ ആന ഇടഞ്ഞ് ആക്രമണം നടത്തിയാല്‍ ഉടമസ്ഥനും പാപ്പാന്മാരും പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് ജസ്റ്റിസ് സി പ്രദീപ് കുമാര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. 2008ല്‍ കുറ്റിക്കാട്ട് ക്ഷേത്രത്തിലെ ഘോഷയാത്രയില്‍ ‘ബാസ്റ്റിന്‍ വിനയശങ്കര്‍’ എന്ന ആനയുടെ അക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച വിന്‍സെന്റിന്റെ കുടുംബാംഗങ്ങള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. 10,93,000 രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്….

Read More

തൃശൂർ പടിയൂരിൽ അമ്മയെയും മകളെയും കൊലപ്പെടുത്തിയത് മകളുടെ ഭർത്താവ്; ആദ്യ ഭാര്യയെ കൊന്ന കേസിലും പ്രേംകുമാർ പ്രതി

തൃശ്ശൂർ: തൃശൂർ പടിയൂരിൽ അമ്മയും മകളും കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. പടിയൂർ സ്വദേശികളായ മണി, മകൾ രേഖ എന്നിവരെ കൊലപ്പെടുത്തിയ രേഖയുടെ ഭർത്താവ് പ്രേംകുമാറിനായുള്ള തിരച്ചിൽ തുടരുകയാണ്. ആദ്യ ഭാര്യയെ കൊന്ന കേസിലും പ്രേംകുമാർ പ്രതിയാണ്. പ്രതി പ്രേംകുമാറിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഈ കേസിൽ ജാമ്യത്തിലായിരുന്നു പ്രേംകുമാർ. ഇതിന് പിന്നാലെയാണ് ഇരട്ടക്കൊലപാതകവും നടത്തിയത്. കുടുംബ വഴക്കിനെ തുടർന്ന് പ്രേംകുമാർ കൊലപാതകം നടത്തി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴുത്ത് ഞെരിച്ചോ…

Read More

സൗഹൃദംസ്ഥാപിച്ച് നഗ്‌നചിത്രം പകര്‍ത്തി ഭീഷണി; യുവാവില്‍ നിന്നും 60 ലക്ഷവും 61 പവനും തട്ടി, യുവതി കീഴടങ്ങി

കോട്ടയം: സൗഹൃദംസ്ഥാപിച്ച് നഗ്നചിത്രങ്ങളെടുത്തശേഷം ഭീഷണിപ്പെടുത്തി യുവാവില്‍ നിന്നും 60 ലക്ഷവും 61 പവനും തട്ടിയെടുത്ത സംഭവത്തില്‍ പ്രതിയായ യുവതി പൊലീസില്‍ കീഴടങ്ങി. കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് കോട്ടയം അതിരമ്പുഴ അമ്മഞ്ചേരി കുമ്മണ്ണൂര്‍ വീട്ടില്‍ ധന്യ അര്‍ജുന്‍ (37) കീഴടങ്ങിയത്. അമേരിക്കയില്‍ സോഫ്‌റ്റ് വെയർ എന്‍ജിനീയറായ അയല്‍വാസിയായ യുവാവിനെ ഭീഷണിപ്പെടുത്തി ധന്യ പണം തട്ടിയെന്നാണ് കേസ്. ലൈംഗികബന്ധവും മദ്യവും കൈക്കൂലിയായി ആവശ്യപ്പെട്ടുവെന്നാരോപിച്ച് ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ കേസില്‍ കുടുക്കിയ സംഭവത്തിലെയും പ്രധാന പ്രതിയാണ് ധന്യ….

Read More

വർക്കലയിൽ ഭക്ഷണം വൈകിയതിന് ബാര്‍ ഹോട്ടലില്‍ ആക്രമണം; 6 പേർ പിടിയിൽ

തിരുവനന്തപുരത്ത് ഭക്ഷണം വൈകിയതിന് ബാര്‍ ഹോട്ടലില്‍ ആക്രമണം. കൊല്ലം ചവറ സ്വദേശിയായ ആറുപേര്‍ പിടിയിലായി. മദ്യപിച്ചതിന് ശേഷം ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വന്നില്ലെന്ന് പറഞ്ഞാണ് ഇവര്‍ ജീവനക്കാരെ മര്‍ദിച്ചത്.ഇന്നലെ വൈകീട്ട് പത്ത് മണിയോടെ വര്‍ക്കലയിലെ ഒരു ബാർ ഹോട്ടലിലാണ് സംഭവം നടന്നത്. ബാറില്‍ വച്ച് തന്നെ ആറുപേരും പ്രശ്‌നമുണ്ടാക്കിയിരുന്നുവെന്നും അതിന് ശേഷം തങ്ങളുടെ താമസ സ്ഥലത്ത് വന്നും അസഭ്യം പറഞ്ഞെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. പിന്നാലെ ജീവനക്കാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.അക്രമികള്‍ ബാര്‍ ഹോട്ടലിലെ സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തതായി പരാതിയില്‍…

Read More

അമ്മയും മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

തൃശ്ശൂര്‍: പടിയൂരില്‍ അമ്മയും മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍. കാറളം വെള്ളാനി സ്വദേശി മണി (74) മകള്‍ രേഖ (43) എന്നിവരെയാണ് വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം. മകള്‍ രേഖയുടെ ഭര്‍ത്താവ് കോട്ടയം സ്വദേശി പ്രേംകുമാറിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പ്രേംകുമാര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടില്‍ വന്നിരുന്നതായാണ് വിവരം.രേഖയുടെ രണ്ടാം വിവാഹത്തിലെ ഭര്‍ത്താവാണ് പ്രേംകുമാര്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ക്കെതിരെ ഇരിങ്ങാലക്കുട വനിതാ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നതായി രേഖയുടെ സഹോദരി പറഞ്ഞു.

Read More

അഞ്ചാം ക്ലാസ് മുതല്‍ ഒൻപത് വരെ ഇനി ഓള്‍ പാസില്ല

സംസ്ഥാനത്തെ സ്കൂളുകളില്‍ പുതിയ അധ്യയന വർഷത്തില്‍ അഞ്ച് മുതല്‍ ഒൻപത് വരെ ക്ലാസുകളില്‍ ഓള്‍ പാസ് സമ്പ്രദായം ഉണ്ടാകില്ല. പകരം ക്ലാസ് കയറ്റത്തിന് എഴുത്തുപരീക്ഷയില്‍ 30 ശതമാനം മാർക്ക് നേടണമെന്ന മിനിമം മാർക്ക് സമ്പ്രദായം നടപ്പാക്കും. കഴിഞ്ഞ അധ്യയന വർഷം എട്ടാം ക്ലാസില്‍ നടപ്പാക്കിയ രീതി ഈ വർഷം ഒൻപതില്‍ കൂടി നടപ്പാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും അഞ്ചാം ക്ലാസ് മുതല്‍ തുടങ്ങാനാണ് പുതിയ തീരുമാനം. വാർഷിക പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എഴുത്തു പരീക്ഷയില്‍ 30 ശതമാനം മാർക്ക്…

Read More

തീരുവ കുറച്ചു ഭക്ഷ്യ എണ്ണ വില കുറയും;നേട്ടമാക്കാന്‍ എഫ്എംസിജി കമ്പനികള്‍

വെളിച്ചെണ്ണ ഉള്‍പ്പടെയുള്ള ഭക്ഷ്യ എണ്ണകളുടെ വില കുതിക്കുമ്പോള്‍ ഇറക്കുമതി തീരുവ കുറച്ച് സര്‍ക്കാര്‍. എട്ട് മാസം മുമ്പ് ഏര്‍പ്പെടുത്തിയ ഭക്ഷ്യ എണ്ണയുടെ 20 ശതമാനം തീരുവ 10 ശതമാനമായാണ് കുറച്ചത്. സോയാബീന്‍, പാം, സൂര്യകാന്തി എണ്ണകളുടെ വിലയില്‍ ഇതോടെ കുറവുണ്ടാകും. *എന്തുകൊണ്ട് തീരുവ?* രാജ്യത്തെ ഉത്പാദകരെ സംരക്ഷിക്കുന്നതിനും പ്രദേശിക കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ സെപ്റ്റംബറില്‍ ഉയര്‍ത്തിയത്. അതുവരെയില്ലാതിരുന്ന അടിസ്ഥാന തീരുവയാണ് 20 ശതമാനമാക്കിയത്. ഇതോടെ അസംസ്‌കൃത എണ്ണകളുടെ യഥാര്‍ഥ തീരുവ(മറ്റ് ഫീസുകള്‍ ഉള്‍പ്പടെ)…

Read More

മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് സ്വര്‍ണ്ണമാല കവര്‍ന്നു; കൊച്ചുമകന്‍ അറസ്റ്റില്‍

തൊടുപുഴ: ഇടുക്കിയിൽ 95 വയസുള്ള മുത്തശിയെ ശ്വാസംമുട്ടിച്ച ശേഷം സ്വർണ്ണ മാല കവർന്ന (Idukki theft case) കൊച്ചുമകൻ അറസ്റ്റിൽ. അടിമാലിക്കു സമീപം മച്ചിപ്ലാവ് പുളിക്കൽ മേരിയുടെ ആഭരണമാണ് കവർന്നത്. മേരിയുടെ മകന്റെ മകനായ അഭിലാഷിനെ പൊലീ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. അടിമാലി മച്ചിപ്ലാവ് പുളിക്കൽ മേരി, മകനും ഭാര്യക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ഇവർ പള്ളിയിൽ പോയ സമയത്താണ് മോഷണം നടന്നത്. കട്ടിലിൽ കിടക്കുകയായിരുന്ന മേരിയുടെ മുഖത്ത് കൊച്ചുമകൻ അഭിലാഷ് തലയിണ അമർത്തി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial