ആർസിബി കിരീടാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 12 പേർ മരിച്ചു

ബംഗളൂരൂ: ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ‌് ബംഗളൂരുവിൻ്റെ(ആർസിബി) കിരീടാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 12 പേർ മരിച്ചു. ബംഗളൂരു ചിന്നസാമി സ്റ്റേഡിയത്തിന് പുറത്താണ് അപകടമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റു. ടീമിനെ അനുമോദിക്കാൻ ചിന്നസ്വാമി സ്റ്റേഡിയത്തിൽ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിക്കായി എത്തിയതായിരുന്നു ആരാധകർ. പരിക്കേറ്റവരെയും അബോധാവസ്ഥയിലായവരെയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സുരക്ഷ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ പൊലീസ് വിക്ടറി പരേഡിന് അനുമതി നിഷേധിച്ചിരുന്നു. പിന്നാലെ നിയന്ത്രണങ്ങളോടെ അനുമതി നൽകുകയായിരുന്നു. 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ…

Read More

രാജ്യത്തെ സെൻസസ് നടപടികൾ 2027 മാർച്ച് ഒന്ന് മുതൽ ആരംഭിക്കും

ന്യൂഡൽഹി: രാജ്യത്തെ സെൻസസ് നടപടികൾ 2027 മാർച്ച് ഒന്ന് മുതൽ ആരംഭിക്കും. ജാതി കണക്കെടുപ്പും ഇതിനൊപ്പം നടക്കും. രണ്ട് ഘട്ടമായാണ് സെൻസസ് നടക്കുക. മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങളിലെ വിവരശേഖരണം 2026 ഒക്ടോബർ ഒന്ന് മുതൽ ആരംഭിക്കും. ജമ്മു കശ്മ‌ീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ലഡാക്ക് തുടങ്ങിയ ഇടങ്ങൾ ആദ്യ ഘട്ടത്തിൽ വരും. 3 വർഷം കൊണ്ടാണ് സെൻസസ് പൂർത്തിയാക്കുക. പത്തു വർഷം കൂടുമ്പോയാണ് രാജ്യത്ത് സെൻസസ് നടത്താറുള്ളത്. എന്നാൽ 2011നു ശേഷം ഇന്ത്യയിൽ സെൻസസ് നടന്നിട്ടില്ല. 2021ൽ നടക്കേണ്ടിയിരുന്ന…

Read More

ജഡ്ജിയായി ചുമതലയേറ്റ് 16 വയസ്സുകാരൻ

ജഡ്ജിയായി ചുമതലയേറ്റ് 16 വയസ്സുകാരൻ. ഇതോടെ അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജിയായി ഹെൻറി ബക്ക്ലി. മസാച്യുസെറ്റ്സിലെ ഹിംഗാം ആണ് ഹെൻറി ബക്ക്ലിയുടെ സ്വദേശം. ചരിത്രപരമായ നേട്ടം എന്നാണ് മാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിക്കുന്നത്. 16 വയസ്സും മൂന്ന് ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ്, ഹെൻറി ബക്ക്ലി ‘ജസ്റ്റിസ് ഓഫ് ദി പീസ്’ ആയി സത്യപ്രതിജ്ഞ ചെയ്ത് ചരിത്രം കുറിച്ചത്. അതും തന്റെ ഇരട്ടിയിലധികം പ്രായമുള്ള ഉദ്യോഗസ്ഥരോടൊപ്പം. ‘ഞാൻ ജസ്റ്റിസ് ഓഫ് പീസ് ആയി ചുമതലയേറ്റു എന്ന് പറയുമ്പോൾ ആളുകൾക്ക്…

Read More

ആർസിബി ജയിച്ചതിന്റെ ആഹ്ലാദ പ്രകടനങ്ങൾക്കിടെ തിക്കിലും തിരക്കിലും 7 പേർ മരിച്ചു

ബെംഗളൂരു: ഐപിഎൽ മത്സരത്തിൽ ആർസിബി ജയിച്ചതിന്റെ ആഹ്ലാദ പ്രകടനങ്ങൾക്കിടെ തിക്കിലും തിരക്കിലും പെട്ട് അപകടം. സംഭവത്തിൽ ഏഴ് പേർ മരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. നിരവധി പേർക്ക് പരിക്കുണ്ട്. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമാണ് അപകടമുണ്ടത്. ആര്‍സിബി ടീമിന്റെ സ്വീകരണ പരിപാടിക്കിടെയാണ് വൻ ദുരന്തമുണ്ടായത്

Read More

ഷഹബാസിന്റെ കൊലപാകത്തിൽ പ്രതിചേര്‍ക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ്‌വണ്‍ അഡ്മിഷന്‍ നേടാന്‍ അനുമതി നൽകി ഹൈക്കോടതി

കോഴിക്കോട്: താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ കൊലപാകത്തിൽ പ്രതിചേര്‍ക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ്‌വണ്‍ അഡ്മിഷന്‍ നേടാന്‍ അനുമതി നൽകി ഹൈക്കോടതി. ഇതിനായി വിദ്യാര്‍ത്ഥികളെ ഒരുദിവസത്തേക്ക് വിട്ടയക്കാനും കോഴിക്കോട് ഒബ്‌സര്‍വേഷന്‍ ഹോം സുപ്രണ്ടിന് നിര്‍ദേശം നല്‍കി. വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെയാണ് സമയം അനുവദിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ നല്‍കാന്‍ താമരശ്ശേരി പോലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജുവനൈല്‍ ഹോമിലായതിനാല്‍ സ്‌കൂള്‍ പ്രവേശനത്തിനോ മറ്റുനടപടികള്‍ സ്വീകരിക്കുന്നതിനോ കഴിയില്ലെന്ന് കാട്ടി വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. അതേസമയം…

Read More

ഹണിമൂണിനിടെ കാണാതായ ദമ്പതികളിൽ ഭർത്താവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ഇൻഡോർ: ഹണിമൂണിനിടെ കാണാതായ ദമ്പതികളിൽ ഭർത്താവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു. മേയ് പതിനൊന്നിനായിരുന്നു ഇവരുടെ വിവാഹം. മേഘാലയിലെ ചിറാപുഞ്ചിയിൽ ഹണിമൂണിന് പോയതായിരുന്നു ഇരുവരും. കഴിഞ്ഞ ദിവസം അഴുകിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. ‘കൊലപാതകമാണെന്നതിൽ സംശയമില്ല. ആയുധം കണ്ടെടുത്തു. അത് പുതിയതും കൊലപാതകത്തിനായി ഉപയോഗിച്ചതുമാണ്. കുറ്റവാളികൾക്കായി തെരച്ചിൽ തുടരുന്നു. ഇരയുടെ മൊബൈലും കണ്ടെത്തിയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരാൻ കാത്തിരിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ‘മോഷണമോ, പകയോ, പ്രതികളും…

Read More

പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് പരീക്ഷയിൽ നടത്തിയ വൻ തട്ടിപ്പ് പുറത്ത് വന്നു

ഭോപ്പാൽ: മധ്യപ്രദേശിലെ പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് പരീക്ഷയിൽ നടത്തിയ വൻ തട്ടിപ്പ് പുറത്ത് വന്നു. രണ്ട് വർഷം മുമ്പ് നടന്ന പരീക്ഷയിലാണ് ഉദ്യോഗാർത്ഥികളുടെ ആധാറിലെ ഫോട്ടോയും വിരലടയാളങ്ങളും വരെ മാറ്റി ഗുരുതരമായ ക്രമക്കേടുകൾ നടത്തിയത്. പ്രത്യേക സംഘം തന്നെ ഇതിന് പിന്നിൽ പ്രവർത്തിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഒരു പരീക്ഷയിൽ മാത്രം നടന്നിരിക്കാൻ സാധ്യതയുള്ള തട്ടിപ്പായിരിക്കില്ല ഇതെന്ന് മനസിലാക്കി അന്വേഷണം കൂടുതൽ വിപുലമാക്കിയിരിക്കുകയാണ് അധികൃതർ. നേരത്തെ നടന്ന പരീക്ഷയ്ക്ക് ശേഷം ഇക്കഴിഞ്ഞ ഒക്ടോബർ മാസത്തിൽ ശാരീരികക്ഷമത പരിശോധനയും നടന്നു. ഇതിനിടെയാണ്…

Read More

  യുഎഇയില്‍ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു.

ഫുജൈറ: വാഹനാപകടത്തിൽ കണ്ണൂര്‍ അഴീക്കോട് സ്വദേശി യുഎഇയില്‍ നിര്യാതനായി. മാവില വീട്ടില്‍ മുരളീധരന്‍ എന്ന മുരളി നമ്പ്യാര്‍ ആണ് ഫുജൈറയില്‍ മരിച്ചത്. ചൊവ്വാഴ്ച രാത്രി നടക്കാന്‍ പോയി തിരിച്ചു വരുന്ന വഴി റോഡ്‌ മുറിച്ചു കടക്കുന്നതിനിടെ ഫുജൈറ കോര്‍ണിഷില്‍ വെച്ചാണ് അപകടം ഉണ്ടായത്. 56 വയസായിരുന്നു. അല്‍ ബഹര്‍ ഷിപ്പിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. ഫുജൈറയിലെ കലാ സാംസ്കാരിക മേഖലകളില്‍ സജീവമായിരുന്നു. ഫുജൈറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധുക്കളും…

Read More

മലപ്പുറത്ത് ദേശീയപാതയില്‍ വീണ്ടും വിള്ളല്‍ കണ്ടെത്തി.

കോഴിക്കോട്: മലപ്പുറത്ത് ദേശീയപാതയില്‍ വീണ്ടും വിള്ളല്‍ കണ്ടെത്തി. തലപ്പാറ വലിയപറമ്പിലാണ് ദേശീയപാതയിൽ വിള്ളൽ കണ്ടെത്തിയത്. ഓവുപാലം താഴുകയും ചെയ്തിട്ടുണ്ട്. ഇതിനുപിന്നാലെ ഈ വഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചു. സംഭവത്തെ തുടർന്ന് മുസ്ലിം ലീഗ് പ്രവർത്തകർ സ്ഥലത്തെത്തി പ്രതിഷേധിച്ചു. മലപ്പുറം ജില്ലയിലെ തലപ്പാറയ്ക്കും കൊളപ്പുറത്തിനും ഇടയില്‍ വികെ പടി വലിയപറമ്പിലാണ് വിള്ളലുണ്ടായത്. ദേശീയപാത ആറുവരിയാക്കുന്നതിന്‍റെ ഭാഗമായി മണ്ണിട്ടുയര്‍ത്തിയ ഭാഗത്തെ ഭിത്തിയിലെ കട്ടകളിലാണ് വിള്ളല്‍ കണ്ടെത്തിയത്. ഇവിടെ ദേശീയപാതയ്ക്ക് കുറുകെയുള്ള ഓവുപാലം അപകടകരമായ രീതിയില്‍ താഴ്ന്നിട്ടുമുണ്ട്. ഇതോടെ ദേശീയപാതയിൽ സുരക്ഷാഭീഷണി ഉയർന്നതിനാൽ…

Read More

ഷൊർണൂരിൽ ചാരിറ്റിയുടെ പേരിൽ ബിരിയാണി വാങ്ങി മറിച്ച് വിറ്റ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ

പാലക്കാട്: ഷൊർണൂരിൽ ചാരിറ്റിയുടെ പേരിൽ ബിരിയാണി വാങ്ങി മറിച്ച് വിറ്റ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. തൃത്താല കറുകപുത്തൂർ സ്വദേശി ഷെഹീർ കരീമാണ് പിടിയിലായത്. ഷൊർണൂരിലെ ഹോട്ടലുടമ നൽകിയ പരാതിയിലാണ് അറസ്റ്റ്. 350 ബിരിയാണി വാങ്ങി പണം നൽകാതെ മുങ്ങിയെന്നാണ് പരാതി. ഷെഹീർ സ്ഥിരമായി ഇത്തരം തട്ടിപ്പ് നടത്തിവരിയാണെന്നാണ് വിവരം.ചാരിറ്റിക്ക് വേണ്ടിയാണെന്ന് പറഞ്ഞ് ഹോട്ടലിൽ നിന്ന് കുറഞ്ഞവിലക്ക് ബിരിയാണി വാങ്ങും. ഇത് കൂടുതൽ വിലക്ക് മറ്റൊരിടത്ത് കൊണ്ടുപോയി വിൽക്കുകയും ചെയ്യുകയാണ് ഇയാളുടെ പതിവ്. 140 രൂപക്ക് ബിരിയാണി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial