കുവൈറ്റിൽ സുരക്ഷ പരിശോധനയിൽ 130 പ്രവാസികൾ പിടിയിലായി

കുവൈത്ത് സിറ്റി: രാജ്യത്ത് നിയമലംഘകർക്കായുള്ള സുരക്ഷാ പരിശോധന തുടരുന്നതിനിടെ 130 പ്രവാസികൾ പിടിയിലായി. പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി ചേർന്ന് അഹ്മദി സുരക്ഷാ ഉദ്യോഗസ്ഥർ സബാഹ് അൽ-അഹ്മദ് റെസിഡൻഷ്യൽ ഏരിയയിൽ നടത്തിയ പരിശോധനയിലാണ് 130 പ്രവാസികൾ അറസ്റ്റിലായത്. റസിഡൻസി തൊഴിൽ തൊഴിൽ നിയമ ലംഘനങ്ങളുടെ പേരിലാണ് പ്രവാസികളെ പിടികൂടിയത്. കസ്റ്റഡിയിലെടുത്തവരിൽ 17 പേർക്ക് പിഴ ചുമത്തി. 18 പേർക്കെതിരെ ഒളിച്ചോട്ട കേസുകൾ രജിസ്റ്റർ ചെയ്തു. സാധുവായ തിരിച്ചറിയൽ രേഖകളോ താമസ രേഖകളോ ഹാജരാക്കാത്ത  ആളുകളും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു….

Read More

പിവി അന്‍വറിന് സ്വതന്ത്രനായി മത്സരിക്കാം; തൃണമൂല്‍ സ്ഥാനാര്‍ഥിയായുള്ള പത്രിക തള്ളി

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥി പി വി അന്‍വറിന്‍റെ പത്രിക തള്ളി. അന്‍വറിന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ മത്സരിക്കാം ടി എം സി സ്ഥാനാർത്ഥിയായി പി വി അൻവർ സമർപ്പിച്ച പത്രികയില്‍ പ്രശ്നമുണ്ടെന്ന് വരണാധികാരി അറിയിച്ചു. ടി എംസി ദേശീയ പാർട്ടി അല്ലാത്തതിനാല്‍ നോമിനേഷനില്‍ 10 പേർ ഒപ്പ് ഇടണം ആയിരുന്നു. അത് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പത്രിക തള്ളിയിരിക്കുന്നത്.

Read More

മഹാരാഷ്ട്രയിൽ ഇനി മുതൽ ഒന്നാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് അടിസ്ഥാന സൈനിക പരിശീലനം നൽകും.

മുംബൈ: മഹാരാഷ്ട്രയിൽ ഇനി മുതൽ ഒന്നാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് അടിസ്ഥാന സൈനിക പരിശീലനം നൽകും. ഇതിനായി സേനയിൽ നിന്നും വിരമിച്ച സൈനികരെ നിയമിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ പറഞ്ഞു. വിദ്യാർത്ഥികളിൽ ദേശസ്നേഹം, അച്ചടക്കം, പതിവായി ശാരീരിക വ്യായാമം ചെയ്യുന്ന ശീലം എന്നിവ വളർത്തി യെടുക്കുന്നതിനായാണ് പദ്ധതിയെന്ന് മന്ത്രി വ്യക്തമാക്കി. ‘ഒന്നാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് അടിസ്ഥാന തലത്തിലുള്ള സൈനിക പരിശീലനം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് രാജ്യസ്നേഹം വളർത്തിയെടുക്കാനും, പതിവായി ശാരീരിക വ്യായാമം പോലുള്ള ശീലങ്ങൾ…

Read More

മാമ്പഴം മോഷ്ടിച്ചു എന്നാരോപിച്ച് സൂറത്തിൽ  തൊഴിലാളിയെ തല്ലിക്കൊന്ന കേസിൽ അഞ്ച് പേർ അറസ്റ്റിൽ

അഹമ്മദാബാദ്: മാമ്പഴം മോഷ്ടിച്ചു എന്നാരോപിച്ച് സൂറത്തിൽ ഒരു തൊഴിലാളിയെ തല്ലിക്കൊന്ന കേസിൽ അഞ്ച് പേർ അറസ്റ്റിൽ. സുരേഷ് വർമ്മ എന്ന തൊഴിലാളിയെ തല്ലിക്കൊന്ന കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 50,000 രൂപയുടെ മാമ്പഴം മോഷ്ടിച്ചു എന്നാണ് ആരോപണം. അഷ്ഫാഖ് റയാൻ, വിനോദ് അഗർവാൾ, മൊഹമ്മദ് ഉമർ, ദശ്രന്ത് മൗര്യ, യാക്കൂബ് അബ്ദുൽ ഗഫാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ആഷിഖും സംഘവും ഒരു ബാർദോളിയിലെ അകോതി ഗ്രാമത്തിൽ ഒരു മാമ്പഴത്തോട്ടം പാട്ടത്തിനെടുത്ത് നടത്തിവരികയായിരുന്നു. ഇവിടെയാണ് സുരേഷ് വർമയും ജോലി…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നടപടികളുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നടപടികളുമായി ആരോഗ്യവകുപ്പ്. പ്രതിരോധ നടപടികളുടെ ഭാഗമായി പൊതുജനങ്ങൾക്കായുള്ള ജാഗ്രത നിർദ്ദേശങ്ങളടങ്ങിയ സർക്കുലർ പുറത്തിറക്കി. കൊവിഡ് പോസിറ്റീവ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന് സർക്കുലറിൽ പറയുന്നു. പനിയുമായി ചികിത്സ തേടുന്നവർക്ക് കൊവിഡ് ലക്ഷണങ്ങൾ ഉണ്ടെന്ന് പരിശോധിക്കണമെന്നും ആരോഗ്യ വകുപ്പിൻ്റെ സർക്കുലറിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആശുപത്രികളിൽ എല്ലാവരും മാസ്ക് ധരിക്കണം, ആശുപത്രി സംവിധാനങ്ങളുടെ പര്യാപ്തത അടിയന്തരമായി വിലയിരുത്തണം, എല്ലാ സ്വകാര്യ സർക്കാർ ആശുപത്രികളിലും മോക്ക് ഡ്രിൽ നടത്തണം തുടങ്ങിയ നിർദ്ദേശങ്ങൾ…

Read More

ഭർത്താവിന്റെ മരണശേഷവും പങ്കാളിക്ക് ഭർതൃവീട്ടിൽ താമസിക്കാനുള്ള അവകാശം ഉണ്ടെന്ന് കേരള ഹൈക്കോടതി.

കൊച്ചി: ഭർത്താവിന്റെ മരണശേഷവും പങ്കാളിക്ക് ഭർതൃവീട്ടിൽ താമസിക്കാനുള്ള അവകാശം ഉണ്ടെന്ന് കേരള ഹൈക്കോടതി. 2005 ലെ ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീകളെ സംരക്ഷിക്കൽ നിയമം (ഡിവി ആക്ട്) പ്രകാരം, സ്ത്രീക്ക് ഭര്‍തൃവീട്ടില്‍ താമസിക്കാമെന്നും ഉടമസ്ഥാവകാശം ഇല്ലെന്നതിന്റെ പേരില്‍ ഇറക്കിവിടാനാകില്ലെന്നും കോടതി വിധിച്ചു. പാലക്കാട് സ്വദേശിയായ ഒരു സ്ത്രീയുടെ ഭർത്താവിന്റെ ബന്ധുക്കൾ സമർപ്പിച്ച പുനഃപരിശോധനാ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എം.ബി. സ്നേഹലതയുടെതാണ് വിധി. ഭർത്താവിന്റെ മരണശേഷം സ്ത്രീയും ഭർത്താവിന്റെ ബന്ധുക്കളും തമ്മിൽ ഗാർഹിക ബന്ധമൊന്നുമില്ലെന്ന മജിസ്ട്രേറ്റിന്റെ കണ്ടെത്തൽ സെഷൻസ്…

Read More

പാലക്കാട് അച്ഛൻ മകനെ വെട്ടി കൊലപ്പെടുത്തി

പാലക്കാട്: പാലക്കാട് കൊടുന്തരപ്പുള്ളിയിൽ അച്ഛൻ മകനെ വെട്ടി കൊലപ്പെടുത്തി. കൊടുന്തരപ്പുള്ളി സ്വദേശി സിജിലിനെയാണ് അച്ഛൻ ശിവൻ വെട്ടി കൊലപ്പെടുത്തിയത്. മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അച്ഛൻ കൊലപ്പെടുത്തുകയായിരുന്നു. കാപ്പ കേസ് ഉൾപ്പെടെ നിരവധി കേസിൽ പ്രതിയാണ് കൊലപ്പെട്ട സിജിൽ. കൊടുന്തരപ്പുള്ളിയിലെ വീട്ടിൽ വച്ചായിരുന്നു സംഭവം. ഇന്ന് വൈകീട്ട് നാല് മണിയോടെ മദ്യപിച്ച് വീട്ടിലെത്തിയ സിജിൽ ബഹളമുണ്ടാക്കി എന്നാണ് പൊലീസ് പറയുന്നത്. 8.30 ഓടെ അച്ഛനുമായി വാക്കേറ്റമുണ്ടാവുകയും സംഘർഷത്തില്‍ കലാശിക്കുകയുമായിരുന്നു. സംഘർഷത്തിനൊടുവില്‍ അച്ഛൻ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു….

Read More

പ്ലസ് വൺ പ്രവേശനം ഇന്നുമുതൽ; ആദ്യ അലോട്ട്മെൻ്റ് ലഭിച്ചവർക്ക് പ്രവേശനം ജൂൺ 3 മുതൽ 5 വരെ

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്  ആദ്യ അലോട്ട്‌മെന്റില്‍ പേരുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അതത് സ്‌കൂളുകളില്‍ ഇന്നു മുതല്‍ പ്രവേശനം നേടാം. ഇന്നു മുതല്‍ ജൂണ്‍ 5 വൈകീട്ട് അഞ്ചു വരെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടാനുള്ള സമയപരിധി. അലോട്ട്മെന്റിനെ കുറിച്ചുള്ള വിവരങ്ങള്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനായുള്ള വെബ്സൈറ്റില്‍ (hscap.kerala.gov.in) ലോഗിന്‍ ചെയ്താല്‍ അറിയാം. ഇന്നലെ വൈകീട്ടാണ് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്. അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ വെബ്സൈറ്റില്‍ നിന്ന് അലോട്ട്മെന്റ് ലെറ്റര്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുക്കണം. അലോട്ട്മെന്റ് ലെറ്ററും മതിയായ സര്‍ട്ടിഫിക്കറ്റുകളുമായി…

Read More

കെ-റെയില്‍ പദ്ധതിക്ക്  അംഗീകാരം ലഭിക്കാനുള്ള ശ്രമം ഊർജ്ജിതമാക്കി സംസ്ഥാന സര്‍ക്കാര്‍;കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ഇന്ന് മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച

തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിക്ക്  അംഗീകാരം ലഭിക്കാനുള്ള ശ്രമം ഊർജ്ജിതമാക്കി സംസ്ഥാന സര്‍ക്കാര്‍. സെമി ഹൈ സ്പീഡ് പദ്ധതിക്ക് അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12.30 നാണ് കൂടിക്കാഴ്ച. വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച സാഹചര്യത്തില്‍ സില്‍വര്‍ ലൈന്‍ സംബന്ധിച്ച അനുമതിക്കായാണ് മുഖ്യമന്ത്രിയുടെ ശ്രമം. സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന സില്‍വര്‍ ലൈനിന് ബദലായി ഇ ശ്രീധരന്‍ മുന്നോട്ടുവച്ച പദ്ധതി കേന്ദ്രത്തിന്…

Read More

ബ്രിട്ടനിൽ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു

ലണ്ടൻ: ബ്രിട്ടനിൽ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം പാലാ സ്വദേശികളായ ജോസി വർഗീസ് – മിനി ജോസി ദമ്പതികളുടെ മകൾ പ്രസീന വർഗീസ്(24) ആണ് മരിച്ചത്. ബ്രിട്ടനിലെ റെഡ്ഡിങിലാണ് കുടുംബം താമസിച്ചിരുന്നത്. വെള്ളിയാഴ്ച വൈകിട്ടാണ് പ്രസീന വീട്ടിൽ കുഴഞ്ഞു വീണത്. തുടർന്ന് യുവതിയെ ലണ്ടനിലെ ചേറിങ് ക്രോസ് എൻഎച്ച്എസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതം മൂലമാണ്‌ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രസീനയുടെ കുടുംബം സിറോ മലബാർ സഭ വിശ്വാസികളും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial