
ഹണിമൂൺ ആഘോഷിക്കാനെത്തിയ നവദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ കാണാതായ സംഭവം; ഭർത്താവിന്റെ മൃതദേഹം കണ്ടെത്തി
ഷില്ലോങ്: ഹണിമൂൺ ആഘോഷിക്കാനെത്തിയ നവദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ കാണാതായ സംഭവത്തിൽ ഭർത്താവിന്റെ മൃതദേഹം കണ്ടെത്തി. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശി രാജാ രഘുവംശിയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം സഹോദരൻ വിപിൻ രഘുവംശി തിരിച്ചറിഞ്ഞു. രാജാ രഘുവംശിയുടെ മരണ സമയവും മരണകാരണവും ഉൾപ്പെടെയുള്ള മറ്റു വിശദാംശങ്ങളും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം മാത്രമേ വ്യക്തമാകൂ. അതേസമയം, രാജാ രഘുവംശിയുടെ ഭാര്യ സോനത്തെ ഇനിയും കണ്ടെത്താനായിട്ടില്ല മേഘാലയിൽ ഹണിമൂണിനെത്തിയ രാജാ രഘുവംശിയെയും ഭാര്യ സോനത്തെയും ഷില്ലോങ്ങിൽ നിന്നും ചിറാപുഞ്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് കാണാതായത്….