ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിന് ചോര്‍ച്ച; 73 മീറ്റര്‍ ഉയരത്തില്‍ വിള്ളല്‍ കണ്ടെത്തി

      ആഗ്ര : ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിന് ചോര്‍ച്ച. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ) നടത്തിയ തെര്‍മല്‍ സ്‌കാനിങില്‍ ആണ് താജ് മഹലിന്റെ താഴികക്കുടത്തില്‍ ചോര്‍ച്ച കണ്ടെത്തിയത്. 73 മീറ്റര്‍ ഉയരത്തില്‍ ആണ് വിള്ളല്‍ കണ്ടെത്തിയത്. ചോര്‍ച്ച പരിഹരിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിച്ചതായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അറിയിച്ചു. ആറു മാസമെങ്കിലും വേണ്ടിവരും പണി പൂര്‍ത്തിയാകാന്‍ എന്നാണ് നിഗമനം. നിലവില്‍ താഴികക്കുടത്തിന് ബലക്ഷയം സംഭവിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും എഎസ്‌ഐ അറിയിച്ചു. താജ്മഹലിന്റെ പ്രധാന…

Read More

മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറന്നേക്കും; പ്രദേശവാസികൾക്ക് മുന്നറിയിപ്പ്

        മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കാൻ സാധ്യതയെന്ന് ഇടുക്കി ജില്ലാ ഭരണകൂടം. റൂൾ കർവ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പെരിയാറിന്റെ തീരത്ത് താമസിക്കുന്ന ആളുകളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. ഇരുപതിലധികം ക്യാമ്പുകൾ സജ്ജീകരിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു. സെക്കൻഡിൽ 6100 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 1860 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. 2022 ആഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്.

Read More

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പീച്ചി ഡാം നാളെ തുറക്കും

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍. ഒറ്റപ്പെട്ട കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ശനിയാഴ്ച അവധി പ്രഖ്യാപിച്ചത്. പീച്ചി ഡാം ഷട്ടര്‍ നാളെ ഉയര്‍ത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി നാളെ (ജൂണ്‍ 28) രാവിലെ 11 മുതല്‍ ഡാമിന്റെ നാല് ഷട്ടറുകളും നാല് ഇഞ്ച് (പത്ത് സെ.മി) വീതം തുറന്ന് മണലിപ്പുഴയിലേക്ക് വെള്ളം ഒഴുക്കും.

Read More

എൽഡിഎഫ് വിടാനില്ല; തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് കൂടുതൽ  സീറ്റ് ആവശ്യപ്പെടും

കോട്ടയം: യുഡിഎഫിലേക്ക് കണ്‍വീനര്‍ അടൂര്‍ പ്രകാശ് വിളിച്ചതിന് പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടാന്‍ കേരള കോണ്‍ഗ്രസ് (എം). ഇന്ന് കോട്ടയത്ത് ചേരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഓരോ ജില്ലയിലെയും സീറ്റുകളുടെ പട്ടിക തയ്യാറാക്കും. അതേസമയം എല്‍ഡിഎഫ് വിടാനില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി. കഴിഞ്ഞ ത്രിതല തെരഞ്ഞെടുപ്പ് സമയത്താണ് എല്‍ഡിഎഫിലേക്ക് വന്നത്്. അതുകൊണ്ട് അന്ന് കാര്യമായി സീറ്റ് ആവശ്യപ്പെടാനുള്ള സമയം ഉണ്ടായില്ല. പഞ്ചായത്തുകളില്‍ സീറ്റ് വര്‍ദ്ധിക്കുന്നത് അനുസരിച്ച്‌ കേരള കോണ്‍ഗ്രസിന് പ്രാധാന്യം വേണമെന്നാണ്…

Read More

ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) ഷോർട്ട് ഫിലിം മത്സരം- 2025 ലേക്ക് സൃഷ്ടികൾ സമർപ്പിക്കാം. മനുഷ്യാവകാശങ്ങൾക്കായി വാദിക്കുന്നതും പ്രചരിപ്പിക്കുന്നതുമായ ഹ്രസ്വ ചിത്രങ്ങളാണ് പരിഗണിക്കുന്നത്. സിനിമകൾക്ക് ഇംഗ്ലീഷ് സബ്‌ടൈറ്റിലുകൾ ഉണ്ടായിരിക്കണം. ഹിന്ദി ഉൾപ്പെടെയുള്ള മറ്റ് ഇന്ത്യൻ ഭാഷകളിലുള്ള സിനിമകളും ഇംഗ്ലീഷ് ഭാഷയിലുള്ള സിനിമകളും മത്സരത്തിനായി സമർപ്പിക്കാം. ഒന്നാം സമ്മാനം രണ്ട് ലക്ഷം രൂപ, രണ്ടാം സമ്മാനം ഒന്നര ലക്ഷം രൂപ,മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ എന്നതാണ് പുരസ്‌കാര തുക. വിജയികൾക്ക് ക്യാഷ് അവാർഡുകൾക്ക് പുറമെ സർട്ടിഫിക്കറ്റുകളും…

Read More

ഔദ്യോഗിക ചടങ്ങുകളില്‍ ദേശീയ പതാകയും ദേശീയ ചിഹ്നങ്ങളും മതി; ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: രാജ്ഭവന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഔദ്യോഗിക ചടങ്ങുകളില്‍ ഭാരതത്തിന്റെ ദേശീയ ചിഹ്നങ്ങളും ദേശീയ പതാകയുമല്ലാതെ മറ്റൊന്നും ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഗവര്‍ണറോട് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി. മന്ത്രിസഭാ തീരുമാനപ്രകാരം മുഖ്യമന്ത്രി നല്‍കിയ കത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഇതുമായി ബന്ധപ്പെട്ട് രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും മന്ത്രിസഭ ഗവര്‍ണറോട് അഭ്യര്‍ഥിച്ചു. ഭാരതാംബയുടെ മഹത്വവും രാജ്ഭവനിലെ ചടങ്ങില്‍നിന്ന് ഇറങ്ങിപ്പോയ മന്ത്രി വി ശിവന്‍കുട്ടിയുടെ നടപടിക്കെതിരെ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു സ്വതന്ത്ര ഇന്ത്യയില്‍ ദേശീയ പതാകയും ദേശീയ ചിഹ്നവും ഉയര്‍ന്നുവന്ന പശ്ചാത്തലവും…

Read More

വി എ അരുൺ കുമാറിന്റെ നിയമനം: സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍ കുമാറിനെ ഐഎച്ച്ആര്‍ഡി താല്‍ക്കാവില ഡയറക്ടറായി നിയമിച്ചതിലെ യോഗ്യത പരിശോധിക്കണമെന്ന് ഹൈക്കോടതി. നിയമനത്തില്‍ അന്വേഷണം വേണമെന്നും കോടതി വ്യക്തമാക്കി. മുന്‍ മുഖ്യമന്ത്രിയുടെ മകനായതിന്റെ പേരില്‍ യോഗ്യത മറികടന്നോ എന്ന് പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി. സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. ക്ലറിക്കല്‍ പദവിയിലിരുന്ന വ്യക്തിയെ ഡയറക്ടറാക്കിയത് വിചിത്രമായി തോന്നുന്നു. ഐഎച്ച്ആര്‍ഡി പദവി സര്‍വകലാശാല വിസിക്ക് തുല്യമെന്നും ഹൈക്കോടതി പറഞ്ഞു. കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി…

Read More

ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവച്ച സംഭവത്തില്‍ സമരം നടത്തുമെന്ന്  ഫെഫ്ക

ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവച്ച സംഭവത്തില്‍ സിനിമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഫെഫ്ക. തിങ്കളാഴ്ച സെൻസർ ബോർഡ് ഓഫീസിനു മുന്നിൽ ഒരു ദിവസം നീണ്ടു നിൽക്കുന്ന സമരം നടത്തുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഫെഫ്കയും AMMA യും ഉൾപ്പെടെ സമരത്തിൽ പങ്കാളികളാകും. റിവൈസിങ് കമ്മറ്റി കണ്ടിട്ടും ഇതു വരെ രേഖാമൂലം അറിയിപ്പ് നിർമ്മാതാക്കൾക്ക് കിട്ടിയിട്ടില്ല. കഥാപാത്രത്തിൻ്റെ പേര് മാറ്റണം എന്ന് മാത്രമാണ് സെൻസർ…

Read More

‘ഭരണഘടനയുടെ പ്രചോദനം മനുസ്മൃതിയല്ല, ആര്‍എസ്എസ് ഭരണഘടന കത്തിച്ചവര്‍’; ദത്താത്രേയ ഹൊസബാലെയ്ക്ക് കോണ്‍ഗ്രസിന്റെ മറുപടി

ആര്‍എസ്എസ് ഒരിക്കലും ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചിട്ടില്ല. 1949 നവംബര്‍ 30 മുതല്‍ ഡോ. അംബേദ്കര്‍, നെഹ്റു, ഉള്‍പ്പെടെയുള്ള ഭരണഘടനാ ശില്‍പികളെ നിരന്തരം വിമര്‍ശിച്ചവര്‍ ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണ ഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ നീക്കണം എന്ന ആര്‍എസ്എസ് ആവശ്യം ഗൂഢാലോചനയെന്ന് കോണ്‍ഗ്രസ്. ഭരണ ഘടനയുടെ അന്തസത്ത ഇല്ലാത്താക്കാനുള്ള ശ്രമമാണ് ആര്‍എസ്എസ് നടത്തുന്നത്. ഭരണ ഘടനയുടെ ആത്മാവിനെ കളങ്കപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ പ്രതികരണങ്ങളെന്നും കോണ്‍ഗ്രസ് ആരോപിച്ചു. അടിയന്തരാവസ്ഥക്കാലത്താണ് ഇന്ത്യന്‍ ഭരണഘടനയില്‍ സോഷ്യലിസം, മതേതരത്വം…

Read More

‘ആണ്‍-പെണ്‍ കൂടിക്കലര്‍ന്ന് അല്പവസ്ത്രം ധരിച്ച് തുള്ളുന്ന സംസ്‌കാരം പഠിക്കാനല്ല മക്കളെ സ്കൂളിൽ അയക്കുന്നത്’; സൂംബ ഡാന്‍സ് പദ്ധതിയ്ക്കെതിരെ അധ്യാപകനായ വിസ്ഡം മുജാഹിദിൻ നേതാവിന്‍റെ പോസ്റ്റ് വിവാദത്തിൽ

സ്‌കൂളുകളില്‍ ലഹരി വരുദ്ധ ക്യാംപയിന്‍ന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന സൂംബ ഡാന്‍സ് പദ്ധതിയില്‍ നിന്ന് അധ്യാപകനെന്ന നിലയില്‍ താന്‍ വിട്ടുനില്‍ക്കുകയാണെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി കെ അഷ്‌റഫ്. തന്റെ മകനും ഈ പരിപാടിയില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ഇതിന്റെ പേരിലുണ്ടാകുന്ന ഏത് നടപടിയും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറയുന്നു. മക്കളെ പൊതു വിദ്യാലയത്തില്‍ അയക്കുന്നത് ഗുണമേന്‍മയുള്ള വിദ്യാഭ്യാസത്തിന് വേണ്ടിയാണെന്നും ആണ്‍-പെണ്‍ കൂടിക്കലര്‍ന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial