
കേക്ക് തൊണ്ടയിൽ കുടുങ്ങി; മകളുടെ വിവാഹത്തലേന്ന് മാതാവ് മരിച്ചു
താനൂർ : ചായയ്ക്കൊപ്പം കഴിച്ച കേക്ക് തൊണ്ടയിൽ കുടുങ്ങി ചികിത്സയിലായിരുന്ന ഗൃഹനാഥ, ഏകമകളുടെ വിവാഹത്തലേന്ന് മരിച്ചു. എടവണ്ണ ഒതായി ചെമ്പൻ ഇസ്ഹാഖിന്റെ ഭാര്യ സൈനബ (44) ആണു മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടു ചായയ്ക്കൊപ്പം കഴിച്ച കേക്ക് തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മരിച്ചു. മകൾ ഖൈറുന്നീസയുടെ വിവാഹം ഇന്നലെ നടത്താൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഒരുക്കത്തിലായിരുന്നു വീട്ടുകാർ. സൈനബയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ വെള്ളിയാഴ്ച നിക്കാഹ് നടത്തി, മറ്റു ചടങ്ങുകൾ മാറ്റി. താനാളൂർ…