നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ അഡ്വ. മോഹൻ ജോർജ് ബിജെപി സ്ഥാനാർഥി

നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ അഡ്വ. മോഹൻ ജോർജ് ബിജെപി സ്ഥാനാർഥി. കേരളാ കോണ്‍ഗ്രസ് മുൻ നേതാവായ ഇദ്ദേഹം നിലമ്പൂർ സ്വദേശിയാണ് നാമ നിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതിക്ക് തൊട്ടുതലേന്ന് ബിജെപിയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. നേരത്തെ, നിലമ്പൂരില്‍ മത്സരിക്കേണ്ട ആവശ്യമില്ല എന്ന തരത്തില്‍ ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചിരുന്നു. ഇതില്‍ പാർട്ടിക്കുള്ളില്‍ തന്നെ വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് നാമനിർദേശ പത്രിക നല്‍കേണ്ട അവസാന തീയതി….

Read More

കോഴിക്കോട് പ്ലസ് ടു വിദ്യാര്‍ത്ഥിനി  ആത്മഹത്യ ചെയ്ത നിലയില്‍

കോഴിക്കോട്: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുക്കം കാരശ്ശേരി പഞ്ചായത്തിലെ കൊടിയത്തൂരിലാണ് സംഭവം. ഗോതമ്പ് റോഡ് സ്വദേശിയായ ജയപ്രകാശിന്റെ മകള്‍ അനന്യ(17)യാണ് ആത്മഹത്യ ചെയ്തത്. വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ ആയിരുന്നു മൃതദേഹം. തോട്ടുമുക്കം സെന്റ്‌തോമസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മുക്കം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Read More

കോഴിക്കോട് വടകര ദേശീയ പാതയിലെ സർവ്വീസ് റോഡിലെ കുഴിയിൽ വീണ് ഓട്ടോറിക്ഷ മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

                കോഴിക്കോട് വടകര ദേശീയ പാതയിലെ സർവ്വീസ് റോഡിലെ കുഴിയിൽ വീണ് ഓട്ടോ റിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. ന്യൂ മാഹി ചാലക്കര സ്വദേശി ചാലിൽ സി കെ പി റഫീഖ് ആണ് മരിച്ചത്. കുഞ്ഞിപ്പള്ളിയിലെ സർവ്വീസ് റോഡിൽ നിന്ന് മെയിൻ റോഡിലേക്ക് കയറുന്നതിനിടെ ഓട്ടോറിക്ഷ റോഡിലെ കുഴിയിൽ വീഴുകയായിരുന്നു. വടകര ഭാഗത്തു നിന്നും മാഹി ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽ പെട്ടത്. രാത്രി ഒമ്പത് മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്. കുഴിയിൽ വീണ് ഓട്ടോ മറിഞ്ഞതോടെ റഫീഖിനെ…

Read More

പി വി അൻവർ മത്സരിക്കും; ടിഎംസി സ്ഥാനാർത്ഥിയായി നാളെ പത്രിക സമർപ്പിക്കും

മലപ്പുറം: യുഡിഎഫിലേക്ക് ഇല്ലെന്നും ഇനി ചര്‍ച്ചയ്ക്കായി ഒരു നേതാവും തന്നെ വിളിക്കേണ്ടെന്നും വ്യക്തമാക്കിയ പി.വി അന്‍വര്‍ വീണ്ടും നിലമ്പൂരിൽ അങ്കം കുറിക്കുന്നു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി വി അൻവർ മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ്തി ഇന്നലെ സൂചിപ്പിച്ചിരുന്നു. നാളെ പത്രിക സമർപ്പിക്കുമെന്ന് ടിഎംസി സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. മത്സരിക്കാൻ തൃണമൂൽ ദേശീയ നേതൃത്വം അനുമതി നൽകിയതോടെയാണ് തീരുമാനം. പാർട്ടി ചിഹ്നവും ടിഎംസി അനുവദിച്ചു. ഓട്ടോറിക്ഷ ചിഹ്നത്തിൽ മത്സരിക്കാൻ അൻവറിന് താല്പര്യം. എന്നാൽ പാർട്ടി ചിഹ്നത്തിൽ…

Read More

സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകൻ യാത്രയയപ്പു ചടങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം: സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകൻ യാത്രയയപ്പു ചടങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു. ഭരതന്നൂർ ഗവ. എച്ച്എസ്എസ് ഹിന്ദി അധ്യാപകൻ കോരാണി ചെമ്പകമംഗലം ആലപ്പുറംകുന്ന് പൊയ്കയിൽവിളവീട്ടിൽ എസ്. പ്രഫുലൻ (56) ആണ് മരിച്ചത്. യാത്രയയപ്പു ചടങ്ങിൽ മറുപടി പ്രസംഗം നടത്തിയതിന് പിന്നാലെയാണ് പ്രഫുലൻ മരിച്ചത്. സംസ്കാരം ഇന്നു രാവിലെ 10.30-ന് വീട്ടുവളപ്പിൽ നടക്കും. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. സ്കൂളിൽനിന്നു വിരമിക്കുന്ന പ്രഫുലനും ഇവിടെനിന്നു മറ്റ്‌ സ്കൂളുകളിലേക്കു സ്ഥലംമാറ്റം ലഭിച്ച എട്ട് അധ്യാപകർക്കുമാണ് സ്കൂളിൽ യാത്രയയപ്പു ചടങ്ങ് സംഘടിപ്പിച്ചത്….

Read More

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഏഴ് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഏഴ് മരണം. ഒരാളെ കാണാതായി. വടകര കന്നിനടയില്‍ മാഹി കനാലില്‍ മീന്‍പിടിക്കുന്നതിനിടെ വെള്ളത്തില്‍ വീണ് യുവാവ് മരിച്ചു. തിരുവള്ളൂര്‍ കന്നിനട സ്വദേശി മുഹമ്മദ് ആണ് മരിച്ചത്. പാലക്കാട് കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍പ്പെട്ട വിനോദസഞ്ചാരി മരിച്ചു. മുതലമട നണ്ടന്‍കിഴായ സ്വദേശി സജീഷ് മരിച്ചത്. എറണാകുളം ചെറായിയില്‍ വഞ്ചിമറിഞ്ഞ് കാണാതായ തൃക്കടക്കാപിള്ളി സ്വദേശി നിഖില്‍ മുരളിയുടെ മൃതദേഹം ലഭിച്ചു. പത്തനംതിട്ട തിരുവല്ല നിരണത്ത് തോട്ടില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. തിരുവല്ല സ്വദേശി രാജേഷ് ആണ്…

Read More

ഒന്നരക്കിലോ എംഡിഎംഎയുമായി പാലക്കാട് യുവാവും യുവതിയും പിടിയില്‍

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും വന്‍ ലഹരിമരുന്ന് വേട്ട. പാലക്കാട് കോങ്ങാട് ഒന്നര കിലോയോളം എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍. മങ്കര സ്വദേശികളായ കെഎച്ച് സുനില്‍, കെഎസ് സരിത എന്നിവരാണ് പിടിയിലായത്. കാറ്ററിങ്ങ് സ്ഥാപനത്തിന്റെ മറവിലായിരുന്നു ലഹരി വില്‍പനയെന്ന് പൊലീസ് പറയുന്നു. പാലക്കാടും തൃശൂരും ചില്ലറ വില്‍പനക്കായി ബംഗളൂരുവില്‍ നിന്ന് എത്തിച്ച എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടികൂടിയതെന്നാണ് വിവരം. കോങ്ങാട് ടൗണില്‍ നാല് വര്‍ഷമായി കാറ്ററിങ് സ്ഥാപനം നടത്തിയരുന്ന ഇരുവരും ബിസിനസിന്റെ മറവില്‍ ലഹരിക്കച്ചവടം നടത്തുന്നു എന്ന വിവരത്തിന്റെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial