Headlines

3 ജില്ലകളില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. 3 ജില്ലകളില്‍ റെഡ് അലേര്‍ട്ട്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടിരുന്നു. അത് ന്യൂനമര്‍ദമായി മാറി. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് കനത്ത മഴ ലഭിച്ചുകൊണ്ടിരിക്കുന്നത്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം, നാളെയും…

Read More

കാവിക്കൊടിയേന്തി പട്ടുസാരിയുടുത്ത ഭാരതാംബയെ രാജ്യം അംഗീകരിച്ചിട്ടില്ലെന്നും അതിനെ അംഗീകരിപ്പിച്ചെടുക്കാൻ ഗവർണ്ണർ ശ്രമിക്കുകയാണെന്നും മന്ത്രി ആരോപിച്ചു

തിരുവനന്തപുരം: ഗവർണ്ണർ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. കാവിക്കൊടിയേന്തി പട്ടുസാരിയുടുത്ത ഭാരതാംബയെ രാജ്യം അംഗീകരിച്ചിട്ടില്ലെന്നും അതിനെ അംഗീകരിപ്പിച്ചെടുക്കാൻ ഗവർണ്ണർ ശ്രമിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. കാവികൊടിയേന്തിയ ഭാരതാംബയെ നമ്മുടെ സംസ്ഥാനം അംഗീകരിക്കില്ല. സർവ്വകലാശാല മതേതര വേദിയാണ്, അതിന് നേതൃത്വം കൊടുക്കേണ്ട ചാൻസിലർ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് സർവ്വകലാശാല നിയമപരമായി ഇക്കാര്യം പരിശോധിക്കും അത് അവർക്കുള്ള അധികാരമാണെന്നും മന്ത്രി പറഞ്ഞു. അതേസമയം, സെനറ്റ് ഹാളില്‍ ഇന്നലെ നടന്ന സംഘർഷത്തെ തുടര്‍ന്നുണ്ടായ നാശ നഷ്ടങ്ങളുടെ കണക്ക് എടുക്കാൻ…

Read More

ഡെറാഡൂണിൽ യാത്രക്കാരുമായി സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് അളകനന്ദാ നദിയിലേക്ക് മറിഞ്ഞു

ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ യാത്രക്കാരുമായി സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് അളകനന്ദാ നദിയിലേക്ക് മറിഞ്ഞു. അപകട സമയത്ത് വണ്ടിയിൽ 19 പേരുണ്ടായിരുന്നതായാണ് വിവരം. അപകടത്തിൽ ഒരാൾ മരിച്ചെന്നും ഏഴ് പേരെ രക്ഷപ്പെടുത്തിയതായും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അളകനന്ദാ നദിയിൽ 11 പേർക്കായുളള തിരച്ചിൽ പുരോഗമിക്കുകയാണ്. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിന് സമീപത്താണ് അപകടം ഉണ്ടായത്. പൊലീസും സംസ്ഥാന ദുരന്തനിവാരണ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനാൽ നദി നിറഞ്ഞൊഴുകുകയാണ്. ഇതിനിടയിലാണ് അപകടം ഉണ്ടായത്. രക്ഷപ്പെടുത്തിയവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്….

Read More

സൗദിയിൽ മലയാളി നഴ്സ് മരിച്ചു

റിയാദ്: സൗദിയിലെ ജോലിയവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി നഴ്‌സ് മരിച്ചു. ഷുഖൈഖ് പ്രൈമറി ഹെൽത്ത് സെൻററിൽ സ്റ്റാഫ് നഴ്സായിരുന്ന കോട്ടയം സ്വദേശിനി അനുഷ്മ സന്തോഷ് കുമാർ ആണ് മരിച്ചത്. 42 വയസായിരുന്നു. ദർബ് ജനറൽ ആശുപത്രിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. ഫൈനൽ എക്സിറ്റ് അടിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിനിടെയാണ് മരണം. ബ്രഹ്മാനന്ദൻ, ഇശബായി ദമ്പതികളുടെ മകളാണ്. സന്തോഷ് കുമാർ ആണ് ഭർത്താവ്. ദർബ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുന്നു. കെ.എം.സി.സി…

Read More

ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ്

ഇന്ന് തിരുവനന്തപുരം ജില്ലയിൽ കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. ഗവർണർക്കെതിരെ പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകരെ ആർ.എസ്.എസ് യുവമോർച്ച ഗുണ്ടകൾ അക്രമിച്ചു എന്ന് ആരോപിച്ചാണ് ജില്ലയിൽ വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഗവര്‍ണര്‍ രാജേന്ദ്ര ആർലേക്കർക്കെതിരായ പ്രതിഷേധത്തില്‍ കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് മര്‍ദനമേറ്റിരുന്നു. കാവിക്കൊടിയേന്തിയ ‘ഭാരതാംബ’ ചിത്രം മാറ്റിയില്ലെങ്കില്‍ പരിപാടി നടത്താന്‍ കഴിയില്ലെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ നിലപാട് സ്വീകരിച്ചെങ്കിലും പൊലീസിന്റെ ശക്തമായ സുരക്ഷയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പരിപാടിയില്‍ പങ്കെടുത്തു. ഈ സമയം…

Read More

ന്യൂനമർദ്ദം സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകും; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട അതിശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴ…

Read More

മകൻ വൃദ്ധ സദനത്തിലാക്കിയ ദമ്പതികൾ ആത്മഹത്യ ചെയ്തു

ബംഗളൂരു: മകൻ വൃദ്ധ സദനത്തിലാക്കിയ ദമ്പതികൾ ആത്മഹത്യ ചെയ്തു. ജെപി നഗർ എട്ടാം ഘട്ടത്തിൽ സംഭവവൂളാരി ബശാശയ്ത 81 കാരനായ കൃഷ്ണമൂർത്തി, 74 കാരിയായ ഭാര്യ രാധ എന്നിവരാണ് മരിച്ചത്. മരുമകളുമായുള്ള പൊരുത്തക്കേട് കാരണം പ്രത്യേക വീട് ഒരുക്കണമെന്ന് ദമ്പതികൾ മുമ്പ് മകനോട് അഭ്യർഥിച്ചിരുന്നു. എന്നാൽ 2021ൽ മകൻ അവരെ ബ്യാതരായണപുരയിലെ വൃദ്ധസദനത്തിൽ ചേർത്തു. 2023ൽ അവരെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും കുടുംബ ജീവിതവുമായി പൊരുത്തപ്പെടുന്നതിൽ ബുദ്ധിമുട്ടുകൾ തുടർന്നു. കഴിഞ്ഞ മാസം മകൻ അവരെ വീണ്ടും ബനശങ്കരി…

Read More

സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറബി ജ്യോതിഷി അറസ്റ്റില്‍

തൃശൂര്‍: സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറബി ജ്യോതിഷി അറസ്റ്റില്‍. ഒറ്റപ്പാലം സ്വദേശി പാലക്ക പറമ്പില്‍ വീട്ടില്‍ യൂസഫലി (45) യെ ആണ് കാട്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത് കുടുംബത്തിലെ പ്രശ്‌നങ്ങളും കഷ്ടതകളും അറബി ജ്യോതിഷം വഴി മാറ്റിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ പ്രതിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. കുടുംബത്തിലെ പ്രശ്‌നങ്ങളും കഷ്ടതകളും മാറ്റുന്നതിന് വേണ്ടി അറബി ജ്യോതിഷം നടത്തുന്ന യൂസഫലിയെ കാണാന്‍ ചെല്ലാറുള്ള സ്ത്രീയെ കഴിഞ്ഞ ഞായറാഴ്ച കാറളം കീഴ്ത്താണിയിലുള്ള പ്രതിയുടെ സ്ഥാപനത്തിലേക്ക്…

Read More

പത്താം ക്ലാസ് പരീക്ഷക്ക് പുതിയ മാര്‍ഗ മാര്‍ഗ്ഗനിര്‍ദേശവുമായി സിബിഎസ്ഇ

പത്താം ക്ലാസ് പരീക്ഷക്ക് പുതിയ മാര്‍ഗ മാര്‍ഗ്ഗനിര്‍ദേശവുമായി സിബിഎസ്ഇ. വിദ്യാര്‍ഥികള്‍ക്ക് രണ്ട് തവണ പരീക്ഷ എഴുതാം.ഫെബ്രുവരി മെയ് മാസങ്ങളിലാണ് പരീക്ഷ നടക്കുക. പുതിയ നിർദ്ദേശങ്ങൾ 2026 അധ്യായന വർഷത്തിൽ പ്രാബല്യത്തിൽ വരും.വിദ്യാര്‍ഥികളുടെ പരീക്ഷ സമ്മര്‍ദം കുറക്കാനാണ് സിബിഎസ്ഇയുടെ പുതിയ മാർഗ നിർദേശം. പത്താം ക്ലാസ്‌ തരത്തിലെ വിദ്യാർഥികൾക്ക് പരീക്ഷ രണ്ട് തവണ എഴുതാം. ആദ്യ പരീക്ഷാ ഫെബ്രുവരിയിൽ നടക്കും. ഏപ്രിൽ പരീക്ഷ ഫലം പ്രസിദ്ധീകരിക്കും. ആദ്യഘട്ട പരീക്ഷ ഫലത്തിൽ മാർക്ക് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് മെയ് മാസത്തിൽ…

Read More

കൊല്ലത്ത് ബൈക്കിടിച്ച് യുവതിക്ക് ദാരുണാന്ത്യം

കൊല്ലം: കൊല്ലം ആയൂർ തേവന്നൂരിൽ നിയന്ത്രണം വിട്ട ബൈക്കിടിച്ച് യുവതിക്ക് ദാരുണാന്ത്യം. വേങ്ങൂർ സ്വദേശി സ്വപ്നയാണ് മരിച്ചത്. 45 വയസായിരുന്നു. വഴിയരികിൽ നിന്ന യുവതിയെ ബൈക്ക് ഇടിച്ചിടുകയായിരുന്നു. റോഡരികില്‍ ബന്ധുക്കൾക്കൊപ്പം സംസാരിച്ച് നിൽക്കവെയാണ് നിയന്ത്രണം വിട്ടെത്തിയ ബൈക്ക് സ്വപ്നനെ ഇടിച്ചുതെറിപ്പിച്ചത്. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എഎസ്ഐ പ്രസാദിൻ്റെ ഭാര്യയാണ് സ്വപ്ന

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial