യുവാവിനെ തട്ടിക്കൊണ്ടുപോയി, കെട്ടിയിട്ട് തല മൊട്ടയടിച്ചു, കാലിൽ വാളുകൊണ്ട് വെട്ടി, ക്രൂരമായി മര്‍ദിച്ചു; മൂന്നു പേര്‍ അറസ്റ്റിൽ
തിരുവനന്തപുരം: നഗരത്തിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ട് പോയി കെട്ടിയിട്ട് മർദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കഴിഞ്ഞ തിങ്കളാഴ്ച അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്ത് നിന്ന് മെഡിക്കൽ കോളേജ് സ്റ്റാഫ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന അബ്ദുള്ളയെ(22) തട്ടിക്കൊണ്ടുപോയ കേസിലാണ് മരുതൂർ സ്വദേശി ജ്യോതിഷ്, നാലാഞ്ചിറ സ്വദേശി ജിതിൻ രാജ്, മുട്ടട സ്വദേശി സച്ചുലാൽ എന്നിവരെ മണ്ണന്തല പൊലീസ് പിടികൂടിയത്. പ്രതികൾ കഞ്ചാവ് വില്പന നടത്തുന്നത് എക്സൈസിനെ അറിയിച്ചതിലുള്ള വിരോധ ത്തിലാണ് ആറംഗസംഘം അബ്ദുള്ളയെ തട്ടിക്കൊണ്ടു പോയത്. എയർപോർട്ടിലെ ജീവനക്കാരനായ…

