പോലീസിനെ വെട്ടിച്ച് കാറിൽ യുവാക്കളുടെ മരണപ്പാച്ചിൽ; ചക്രം ഊരിത്തെറിച്ചിട്ടും ഓടിച്ചത് 8 കിലോമീറ്റർ
അമ്പലപ്പുഴ : സിനിമാരംഗങ്ങളെ അതിശയിക്കുന്ന രീതിയിൽ ദേശീയപാതയിലൂടെ രാത്രിയിൽ യുവാക്കളുടെ മരണപ്പാച്ചിൽ. തടയാൻനിന്ന പോലീസിന്റെ ജീപ്പിലുരസിയിട്ടും നിർത്താതെ പാഞ്ഞ കാറിന്റെ പിന്നിലെ ഒരു ചക്രം ഊരിപ്പോയി. എന്നിട്ടും നിർത്താത്ത കാർ എട്ടു കിലോമീറ്റർ പിന്നിട്ട് നിന്നതോടെ ഇവർ പിടിയിലായി. മദ്യലഹരിയിലായിരുന്നു സംഘമെന്ന് പോലീസ് പറഞ്ഞു. ഓച്ചിറ ചങ്ങംകുളങ്ങര ഗൗരി ഭവനത്തിൽ ആദർശ് (23), കരുനാഗപ്പള്ളി സ്വദേശികളായ പ്രവീൺ നിവാസിൽ പ്രവീൺ (25), ആലിൻകടവ് പുന്നമൂട്ടിൽ അഖിൽ (26), ദിലീപ് ഭവനത്തിൽ സഞ്ജയ് (25), ഷിനാസ് മൻസിലിൽ നിയാസ്…

