തൃശൂരിൽ ആടിന് പുല്ല് പറിക്കുന്നതിനിടെ വീടിന്റെ ചുമർ ഇടിഞ്ഞു വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തൃശൂർ: വീടിന്റെ ചുമർ ഇടിഞ്ഞു വീണ് വീട്ടമ്മയ്ക്കു ദാരുണാന്ത്യം. ചെറുതുരുത്തി പുതുപ്പാടം ഓങ്ങനാട്ട് തൊടി വീട്ടിൽ മുഹമ്മദിന്റെ ഭാര്യ ആമിന (52) ആണ് മരിച്ചത്. വീട്ടിൽ വളർത്തുന്ന ആടുകൾക്കായി പുല്ല് പറിക്കുന്നതിനിടെയാണ് അപകടം. ആൾതാമസമില്ലാത്ത വീടിന്റെ കാലപ്പഴക്കമുള്ള ചുമർ മഴയിൽ നനഞ്ഞു നിന്നതാണ് അപകടത്തിനു കാരണമായത്. ചെടികൾ വളർന്നു നിന്നതിനാൽ അപകടാവസ്ഥ തിരിച്ചറിയാനും കഴി‍ഞ്ഞില്ല

Read More

കോട്ടയത്ത് മോഷണ കേസ് പ്രതി ജയിൽ ചാടി

കോട്ടയം: കോട്ടയത്തെ ജില്ലാ ജയിലിൽ പാർപ്പിച്ചിരുന്ന മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു. അസം സ്വദേശിയായ അമിനുള്‍ ഇസ്ലാമാണ് ജയില്‍ ചാടിയത്. തിങ്കളാഴ്ച മൂന്നുമണിയോടെയായിരുന്നു സംഭവം. പ്രതിക്കായി വ്യാപക തെരച്ചില്‍ നടക്കുകയാണ്. ട്രെയിനില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ കഴിഞ്ഞ ദിവസമാണ് ഇയാള്‍ അറസ്റ്റിലായത്.

Read More

സംസ്ഥാന ബിജെപിയിൽ അധികാര തർക്കം; നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

തിരുവനന്തപുരം: ഇന്നലെ തിരുവനന്തപുരത്ത് ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ നേതൃത്വത്തിനെതിരെ ഉയർന്നത് രൂക്ഷവിമർശനങ്ങൾ. മുൻ അധ്യക്ഷന്മാരായ വി. മുരളീധരനെയും കെ. സുരേന്ദ്രനെയും തഴയുന്നു എന്ന വികാരമാണ് യോഗത്തിൽ ശക്തമായ വിമർശനത്തിന് വഴിയൊരുക്കിയത്. കൃഷ്ണദാസ് പക്ഷത്തെ നേതാക്കളെ മാത്രമാണ് പാർട്ടിയുടെ മുഖമായി ഇപ്പോൾ ഉയർത്തിക്കാട്ടുന്നതെന്ന വിമർശനം പാർട്ടിക്കുള്ളിൽ ശക്തമാണ്. രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷനായതിന് പിന്നാലെ പാർട്ടിയിലെ പ്രബല വിഭാഗത്തെ തഴയുന്നതിലുള്ള അമർഷം നേതാക്കൾ കോർ കമ്മിറ്റി യോഗത്തിൽ ശക്തമായി തന്നെ പ്രകടിപ്പിച്ചു. തൃശ്ശൂരിൽ നടത്ത നേതൃയോഗവും…

Read More

സ്കൂട്ടറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു; ദമ്പതികൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: സ്കൂട്ടറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് ദാരുണാന്ത്യം. കൊല്ലം പരവൂർ കൂനയിൽ സുലോചനാഭവനിൽ ശ്യാം ശശിധരൻ(58), ഭാര്യ ഷീന(51) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ കല്ലമ്പലം വെയിലൂരിൽ ദേശീയപാതയിലാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലം ഭാഗത്തേക്കു പോയ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റും ആറ്റിങ്ങൽ ഭാഗത്തേക്കു പോയ സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽക്കഴിയുന്ന മകളെ കാണാൻ സ്കൂട്ടറിൽ പോകുകയായിരുന്നു ശ്യാം ശശിധരനും ഭാര്യയും….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial