Headlines

വി എസ് ഇനി ചരിത്രം

കണ്ണേ കരളേ വിഎസ്സേ…ഞങ്ങളെ നെഞ്ചിലെ റോസാപ്പൂവേ…ഇല്ലാ ഇല്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ… വി എസ് ഇനി ചരിത്രം തോരാമഴയുടെ അകമ്പടിയോടെ കേരള രാഷ്ട്രീയത്തിലെ അതുല്യ പോരാളി മടങ്ങി. രണ സ്മരണകളിരമ്പുന്ന പുന്നപ്ര-വയലാർ രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന വിപ്ലവ ഭൂമിയില്‍ വി എസിന് ഇനി അന്ത്യവിശ്രമം. തോരാമഴയിലും ഇടമുറിയാത്ത മുദ്രാവാക്യം വിളികളോടെയും കണ്ണീരോടെയും ആയിരങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് അന്ത്യാഞ്ജലി അർപ്പിച്ചു. ആലപ്പുഴ ബീച്ച്‌ റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനത്തിന് ശേഷം റെഡ് വളണ്ടിയർമാർ അവസാനമായി വിഎസിന് അന്ത്യാഭിവാദ്യം നല്‍കി….

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു

ഭുവനേശ്വർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി അക്രമികളിൽ നിന്നും രക്ഷപെട്ടതിന് പിന്നാലെ ട്രക്ക് ഡ്രൈവറും ലൈംഗികപീഡനത്തിന് ഇരയാക്കി. ഒഡിഷയിലെ മൽക്കാൻഗിരിയിലാണ് സംഭവം. ട്രക്ക് ഡ്രൈവറെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. മൂന്നംഗ സംഘത്തിനായി അന്വേഷണം ഊർജ്ജിതമാക്കിയെന്ന് പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുഹൃത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങവേയാണ് പെൺകുട്ടിയെ മൂന്നംഗ സംഘം തട്ടിക്കൊണ്ടു പോയത്. പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് മൂന്നംഗ സംഘം പീഡിപ്പിച്ചത്. മാൽക്കാൻഗരി പട്ടണത്തിൽ നിന്നും…

Read More

കര്‍ക്കടക വാവ് ബലി നാളെ: ഇന്ന് രാത്രി മുതൽ തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: കര്‍ക്കടക വാവ് ബലി തര്‍പ്പണത്തോട് അനുബന്ധിച്ച് നഗരത്തിലെ വിവിധ ക്ഷേത്രങ്ങളോട് അനുബന്ധിച്ചും വിവിധ സ്ഥലങ്ങളിലും നടക്കുന്ന ബലിതര്‍പ്പണ ചടങ്ങുകളുമായി ബന്ധപ്പെട്ട് തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരത്ത് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. നാളെ പുലർച്ചെ നാല് മണി മുതൽ ബലി തർപ്പണ ചടങ്ങുകൾ ആരംഭിക്കുമെന്നതിനാൽ ഇന്ന് രാത്രി 10 മുതല്‍ 24ന് ഉച്ചയ്ക്ക് ഒരു മണി വരെ തിരുവല്ലം ക്ഷേത്ര പരിസരത്തും ബൈപ്പാസ് റോഡിലും വാഹന ഗതാഗതത്തിനും പാര്‍ക്കിങ്ങിനും നിയന്ത്രണമുണ്ട്. തിരുവല്ലം ജംഗ്ഷന്‍ മുതല്‍ തിരുവല്ലം എല്‍പി…

Read More

ശരീരത്തിലെ പാടുകള്‍ എംബാം ചെയ്തപ്പോഴുണ്ടായത്; വിപഞ്ചികയുടെ മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം നടത്തി

കൊല്ലം: ഷാര്‍ജയില്‍ സ്ത്രീധന പീഡനത്തെ തുര്‍ന്ന് മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തി. മരണ കാരണം ശ്വാസംമുട്ടിയാണെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. ശരീരത്തിലുണ്ടായിരുന്ന പാടുകള്‍ എംബാം ചെയ്തപ്പോഴുണ്ടായതാണെന്നും ഫൊറന്‍സിക് ഡോക്ടര്‍മാരുടെ സംഘം പൊലീസിനെ അറിയിച്ചു. മൃതദേഹം കൊല്ലം കേരളപുരത്തെ വീട്ടു വളപ്പില്‍ സംസ്‌കരിക്കും. ഷാര്‍ജയിലെ ഫളാറ്റിലാണ് വിപഞ്ചികയെയും കുഞ്ഞിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് നിതീഷ് സ്ത്രീധനത്തിന്റെ പേരില്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നും, മരണത്തില്‍ ദുരൂഹതയുണ്ടെന്നുമായിരുന്നു ബന്ധുക്കളുടെ ആരോപണം. കുഞ്ഞിന്റെ മൃതദേഹം വിദേശത്ത്…

Read More

വി എസിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ജനസഹസ്രങ്ങൾ ഒഴുകിയെത്തുന്നു

ആലപ്പുഴ: കേരള രാഷ്ട്രീയത്തിലെ അതികായനായ വി.എസ്. അച്യുതാനന്ദന്റെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള അന്ത്യയാത്ര സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലേക്ക് നീങ്ങുമ്പോൾ, സാഗരം കണക്കെ ജനസഹസ്രങ്ങളാണ് ആ വിപ്ലവകാരിക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ തടിച്ചുകൂടിയത്. കനത്ത മഴയെപ്പോലും അവഗണിച്ച് ആയിരക്കണക്കിന് ആളുകളാണ് വി.എസിന്റെ ഭൗതികദേഹത്തെ ഒരു നോക്ക് കാണാനും അന്തിമോപചാരമർപ്പിക്കാനും വഴിയരികിലും റിക്രിയേഷൻ ഗ്രൗണ്ടിലുമായി കാത്തുനിന്നത്. നിശ്ചയിച്ചതിലും മണിക്കൂറുകളോളം വൈകിയാണ് വിലാപയാത്ര കടന്നുപോയതെങ്കിലും, ജനങ്ങളുടെ വിഎസ് വികാരം ഒട്ടും ചോർന്നുപോയില്ല. പുന്നപ്രയുടെ മണ്ണിൽ നിന്ന് ആരംഭിച്ച്…

Read More

അയൽവാസിയായ സ്ത്രീ വഴക്കു പറഞ്ഞതിൽ മനംനെന്ത് 18 കാരി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം :  വിഴിഞ്ഞത്ത് വെങ്ങാനൂർ വെണ്ണിയൂരിൽ 18 കാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെല്ലിവിള നെടിഞ്ഞൽ കിഴക്കരിക് വീട്ടിൽ അജുവിന്റെയും സുനിതയുടെയും മകൾ അനുഷയാണ് മരിച്ചത്. അയൽവാസിയായ സ്ത്രീ അസഭ്യം പറഞ്ഞതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് പരാതി.ധനുവച്ചപുരം ഐടിഐയിൽ പ്രവേശനം നേടി ക്ലാസ് തുടങ്ങുന്നത് കാത്തിരിക്കുകയായിരുന്നു അനുഷ. കഴിഞ്ഞ ദിവസം അയൽക്കാരി വീട്ടിലെത്തി അനുഷയെ അസഭ്യം പറഞ്ഞിരുന്നു. അയൽക്കാരിയുടെ മരുമകളെ അനുഷയുടെ വീട്ടുവളപ്പിലൂടെ ഭർത്താവിന്റെ വീട്ടിലെത്താൻ സഹായിച്ചു എന്നു പറഞ്ഞായിരുന്നു ചീത്തവിളിച്ചത്. അയൽവീട്ടുകാരുമായി നേരത്തെ തന്നെ കുടുംബപ്രശ്ന‌ം…

Read More

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള പ്രചാരണം തള്ളി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള പ്രചാരണം തള്ളി കേന്ദ്രസര്‍ക്കാര്‍. അത്തരം ഒരു വിവരവും ഇല്ലെന്ന് വിദേശകാര്യ വൃത്തങ്ങള്‍ വ്യക്തമാക്കി. നിമിഷ പ്രിയയുടെ വധശിക്ഷ റ?ദ്ദാക്കിയതായി യെമനിലുള്ള സുവിശേഷകന്‍ കെഎ പോള്‍ അവകാശപ്പെട്ടിരുന്നു. കേസില്‍ കൂടുതല്‍ നീക്കങ്ങളൊന്നും നടന്നിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിച്ചു. അവകാശവാദം വ്യാജമെന്ന് യമനില്‍ നിമിഷപ്രിയയുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന സാമുവല്‍ ജെറോമും പറഞ്ഞിരുന്നു.ഇവാഞ്ചലിസ്റ്റും ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് എന്ന സംഘടനയുടെ സ്ഥാപകനുമായ ഡോ. പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് നിമിഷ പ്രിയയുടെ…

Read More

വി എസ് അച്യുതാനന്ദനെതിരെ അധികേപകരമായ പോസ്റ്റ് ഇട്ട അധ്യാപകൻ അറസ്റ്റിൽ

ആറ്റിങ്ങൽ:വി.എസ് അച്യുതാനന്ദനെതിരെ അധിക്ഷേപകരമായ പോസ്റ്റ് ഇട്ട അധ്യാപകനെ നഗരൂർ പോലീസ് അറസ്റ്റ് ചെയ്‌. നഗരൂർ നെടുംപറമ്പ് സ്വദേശി അനൂപ് വി യെ ആണ് നഗരൂർ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ആറ്റിങ്ങൽ ഗവണ്മെൻ്റ് ബോയ്‌സ് ഹയർ സെക്കന്ററി സ്കൂകൂളിലെ അദ്ധ്യാപകന്നാണ് അനൂപ്.

Read More

അമ്മയെ അടിച്ച ആളെ കണ്ടെത്തിയ ശേഷം കൊലപ്പെടുത്തി; സംഭവം നടന്ന 10 വർഷങ്ങൾക്കിപ്പുറമാണ് മകന്റെ പ്രതികാരം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ അമ്മയെ അടിച്ച ആളെ കണ്ടെത്തിയ ശേഷം കൊലപ്പെടുത്തി മകൻ. സംഭവം നടന്ന 10 വർഷങ്ങൾക്കിപ്പുറമാണ് മകന്റെ പ്രതികാരം. സിനിമ കഥയെ വെല്ലുന്നതായിരുന്നു സംഭവം തന്റെ അമ്മയെ അടിക്കുകയും അപമാനിക്കുകയും ചെയ്ത ആളെ സോനു കശ്യപ് എന്ന യുവാവാണ് കൊലപ്പെടുത്തിയത്. വ്യക്തമായ പ്ലാനിങ്ങോട് കൂടിയായിരുന്നു മനോജ് എന്നയാളെ സോനു കൊലപ്പെടുത്തിയത്. സുഹൃത്തുക്കളുടെ സഹായത്തോടെയായിരുന്നു കൊലപാതകം. പാർട്ടി നടത്താമെന്ന് വാഗ്‌ദാനം ചെയ്താണ് സോനു സുഹൃത്തുക്കളെ കൂടെ കൂട്ടിയതും കൃത്യം നടത്തിയതും. 10 വർഷം മുൻപായിരുന്നു മനോജ്…

Read More

വി.എസിന്റെ സംസ്കാരം; നാളത്തെ പിഎസ്‍സി പരീക്ഷകൾ മാറ്റി, അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ ആദരമർപ്പിച്ച് സംസ്ഥാനത്ത് നാളെ (2025 ജൂലൈ 23 ബുധനാഴ്ച) നടത്താനിരുന്ന പിഎസ്‍സി പരീക്ഷകൾ മാറ്റി വെച്ചു. നാളെ നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള പിഎസ്‍സി അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല.പൊതുമരാമത്ത് / ജലസേചന വകുപ്പുകളിലെ സെക്കന്റ് ഗ്രേഡ് ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ (സിവിൽ )(നേരിട്ടുള്ള നിയമനം -കാറ്റഗറി നമ്പർ 8/2024), ജലസേചന വകുപ്പിലെ സെക്കന്റ് ഗ്രേഡ് ഓവർസിയർ /ഡ്രാഫ്റ്റ്സ്മാൻ (സിവിൽ- പട്ടിക വർഗ്ഗക്കാർക്കു മാത്രം – കാറ്റഗറി നമ്പർ 293/2024), കേരള സംസ്ഥാന പട്ടിക ജാതി/ പട്ടിക…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial