
ലയണല്‍ മെസ്സി കോഹ്ലിക്കും സച്ചിനും ഒപ്പം ക്രിക്കറ്റ് കളിക്കും
മുബൈ: ഇന്ത്യൻ കായിക പ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു കാഴ്ചക്ക് ഡിസംബറില്‍ സാധ്യത തെളിയുന്നു. ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി മൂന്നു നഗരങ്ങളില്‍ പര്യടനത്തിനായി ഇന്ത്യയിലെത്തുന്നു ഈ പര്യടനത്തിലെ പ്രധാന ആകർഷണങ്ങളിലൊന്ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രത്യേക ക്രിക്കറ്റ് മത്സരമാണ്. ഡിസംബർ 14-ന് നടക്കുന്ന ഈ മത്സരത്തില്‍ ഫുട്ബോള്‍ ബൂട്ട് മാറ്റി മെസ്സി ക്രിക്കറ്റ് ബാറ്റേന്തും. സംഘാടകർ നല്‍കുന്ന സൂചനയനുസരിച്ച്, ഏഴംഗ ടീമുകള്‍ പങ്കെടുക്കുന്ന ഈ ക്രിക്കറ്റ് മത്സരത്തില്‍ മെസ്സിക്ക് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ വിരാട്…