മുസ്ലീം ലീഗ് പ്രതിഷേധ ധർണ സംഘടിപ്പിച്ചു

നെടുമങ്ങാട് : നഗര ഹൃദയവുമായി ബന്ധിപ്പിക്കുന്ന മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് ടൗൺ മുസ്ലിം ജമാഅത്ത് പള്ളിക്ക് മുന്നിലൂടെ ജില്ലാ ആശുപത്രിയിലേക്ക് കടന്നുപോകുന്ന റോഡിനോട് ചേർന്നുള്ള തകർന്നു കിടക്കുന്ന  ഓടയുടെ പണി അടിയന്തരമായി പുനർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്  മുസ്ലിം ലീഗ് നെടുമങ്ങാട് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കന്യാകുളങ്ങര ഷാജഹാൻ ധർണ്ണാ ഉദ്ഘാടനം ചെയ്തു. എച്ച്.സിദ്ദീഖ് അധ്യക്ഷത വഹിച്ചു. നേതാക്കളായ പുലിപ്പാറ യൂസഫ്,അസീം നെടുമങ്ങാട്, വഞ്ചുവം ഷറഫ്, അനസ്മൂഴിയിൽ,…

Read More

കാറിനുള്ളിലെ കളി കാര്യമായി, ചാവിയുമായി കാറിനുള്ളിൽ ഒന്നര വയസുകാരൻ കുടുങ്ങിയത് മണിക്കൂറുകൾ

        തിരുവനന്തപുരം : പാച്ചല്ലൂരിൽ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ ഒന്നര വയസുകാരൻ കുടുങ്ങി. മണിക്കൂറുകളോളം ഉള്ളിൽ അകപ്പെട്ട കുഞ്ഞിനെ വിഴിഞ്ഞം ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പാച്ചല്ലൂർ സ്വദേശി നുബിന്‍റെ മകനാണ് കാറിൽ കയറി താക്കോലെടുത്ത് കളിച്ച് കുടുങ്ങിയത്. കാറിൽ കയറിയതോടെ ഡോർ അടഞ്ഞു. വീട്ടുകാർ തിരഞ്ഞെത്തിയത്തിയപ്പോഴേക്കും കീ ചെയിനിലെ സ്വിച്ച് അമർന്ന് വാതിലുകളെല്ലാം ലോക്കായി. ഗ്ലാസുകളെല്ലാം ഉയർത്തിവച്ചിരുന്നതിനാൽ തുറക്കാനുള്ള ശ്രമങ്ങളെല്ലാം പാളി. രക്ഷയില്ലാതെ വീട്ടുകാർ ഫയർഫോഴ്സ് സഹായം തേടി. പിന്നാലെ വിഴിഞ്ഞത്ത് നിന്നും…

Read More

പെരിന്തൽമണ്ണയിൽ യുവതിയെ ലോഡ്ജിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തു; സ്ത്രീ ഉൾപ്പെടെ ആറുപേർ പിടിയിലെന്ന് റിപ്പോർട്ട്

പെരിന്തൽമണ്ണ: യുവതിയെ ലോഡ്ജിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തു. പെരിന്തൽമണ്ണയിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. യുവതിയുടെ പരാതിപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പെരിന്തൽമണ്ണ ഡിവൈഎസ്പി എ. പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും വൈകാതെ അറസ്റ്റ് ഉണ്ടാവുമെന്നുമാണ് വിവരം. ഒരു സ്ത്രീ ഉൾപ്പെടെ ആറുപേർ പൊലീസിന്റെ വലയിലായതായും റിപ്പോർട്ടുണ്ട്.

Read More

ഡോക്ടർ എപിജെ അബ്ദുൽ കലാം അനുസ്മരണ സ്മൃതി സംഗമം സംഘടിപ്പിച്ചു

നെടുമങ്ങാട്: ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോക്ടർ എപിജെ അബ്ദുൽ കലാമിന്‍റെ പത്താമത് ചരമവാർഷികത്തോട് അനുബന്ധിച്ച് നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സ്മൃതി സംഗമം സംഘടിപ്പിച്ചു.മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവും, ഡിസിസി ജനറൽ സെക്രട്ടറിയുമായ ആനാട് ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.കൂട്ടായ്മ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അദ്ധ്യക്ഷത വഹിച്ചു.നെടുമങ്ങാട് സാംസ്കാരിക വേദി ചെയർമാൻ നെടുമങ്ങാട് ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി.ഭാരവാഹികളായ സി രാജലക്ഷ്മി,  ഇല്യാസ് പത്താംകല്ല്, നെടുമങ്ങാട്  എം നസീർ,വഞ്ചുവം ഷറഫ്, തോട്ടുമുക്ക് വിജയകുമാർ,വെമ്പിൽ സജി, എ മുഹമ്മദ്,  അനിൽകുമാർ….

Read More

ബിജെപി സംസ്ഥാന ഡിവിഷന്‍ സമ്മേളനം മുരളീമന്ദിരത്തില്‍, കരുണാകര സ്മൃതിയില്‍ പുഷ്പാര്‍ച്ചന നടത്തി നേതാക്കള്‍

തൃശൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാനതല ഡിവിഷന്‍ സമ്മേളനം തൃശൂര്‍ പുങ്കുന്നം ഡിവിഷന്‍ മുരളി മന്ദിരത്തില്‍ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി മേനോന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും വന്ന നിരവധിപേര്‍ക്ക് സംസ്ഥാന അധ്യക്ഷന്‍ മെമ്പര്‍ഷിപ്പ് നല്‍കി സ്വീകരിച്ചു. കോണ്‍ഗ്രസ്സ് മുന്‍ മണ്ഡലം പ്രസിഡന്റ്, വടൂക്കര എസ്എന്‍ഡിപി യോഗം പ്രസിഡന്റും തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലറുമായ സദാനന്ദന്‍ വാഴപ്പിള്ളി,…

Read More

ബലാത്സംഗക്കേസ്: പ്രജ്വല്‍ രേവണ്ണയ്ക്ക് ജീവപര്യന്തം

ബംഗളൂരു: വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ജനതാദള്‍ (എസ്) മുന്‍ എംപി പ്രജ്വല്‍ രേവണ്ണയ്ക്ക് ജീവപര്യന്ത്യം തടവ്. ബംഗളൂരുവിലെ ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയുടെതാണ് വിധി. ജീവപര്യന്തം തടവിന് പുറമെ പത്ത് ലക്ഷം രൂപം പിഴയൊടുക്കാനും കോടതി നിര്‍ദേശിച്ചു. പിഴത്തുകയിലെ 7 ലക്ഷം ഇരയ്ക്ക് നഷ്ടപരിഹാരമായി നല്‍കണം എന്നും കോടതി ഉത്തരവിട്ടു. തന്റെ ഫാം ഹൗസില്‍ വെച്ച് മുന്‍ വീട്ടുജോലിക്കാരിയായിരുന്ന 48 കാരിയെ ബലാത്സംഗം ചെയ്യുകയും, അശ്ലീല വീഡിയോ പകര്‍ത്തുകയും ചെയ്ത കേസിലാണ് പ്രത്യേക കോടതി…

Read More

പ്രൊഫ. എം കെ സാനു അന്തരിച്ചു

വിഖ്യാത എഴുത്തുകാരനും നിരൂപകനുമായ പ്രൊഫ. എം കെ സാനു (98) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വ്യാഴാഴ്ച രാത്രി വീട്ടിൽ വെച്ച് വീണ് ഇടുപ്പെല്ലിന് പരുക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പിന്നീട് ആരോഗ്യനില വഷളായി. നാലു വർഷത്തോളം സ്കൂൾ അധ്യാപകനായിരുന്നു. പിന്നീട് വിവിധ ഗവണ്മെന്റ് കോളേജുകളിൽ അദ്ധ്യാപകവൃത്തിയിലേർപ്പെട്ടു. 1958ൽ അഞ്ചു ശാസ്ത്ര നായകന്മാർ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ൽ വിമർശനഗ്രന്ഥമായ ‘കാറ്റും വെളിച്ചവും’ പുറത്തിറങ്ങി. 1983ൽ അധ്യാപനത്തിലും നിന്ന് വിരമിച്ചു. സ്ഥാപകാധ്യക്ഷനായിരുന്ന മഹാകവി വൈലോപ്പിള്ളിയെ…

Read More

യുവാവിന്റെ കൊലപാതകം; പെൺ സുഹൃത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി

എറണാകുളം: കോതമംഗലത്ത് യുവാവിനെ കീടനാശിനി കൊടുത്ത് കൊന്ന കേസില്‍ പ്രതിയായ പെണ്‍സുഹൃത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി പോലിസ്. പാരക്വിറ്റ് എന്ന കീടനാശിനിയാണ് യുവാവിനെ കൊല്ലാന്‍ പ്രതി ഉപയോഗിച്ചത്. മാതിരപ്പള്ളി സ്വദേശി അന്‍സിലിനെ യുവതി കൊന്നത് സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് എന്നാണ് പോലിസ് നിഗമനം.  അന്‍സിലിന്റെ കൊലപാതകത്തില്‍ സുഹൃത്തായ ചേലാട് സ്വദേശിനിയായ അദീനയാണ് അറസ്റ്റിലായത്. അദീന എന്തോ കലക്കി നല്‍കിയതായി മരിക്കുന്നതിന് മുമ്പ് അന്‍സില്‍ സഹോദരനോട് പറഞ്ഞിരുന്നു. ഇതാണ് കേസില്‍ നിര്‍ണായകമായത്. അടുത്തിടെ അന്‍സിലും അദീനയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. അതേ…

Read More

പശുക്കടവിലെ വീട്ടമ്മയുടെ മരണം ഷോക്കേറ്റ്; അനധികൃത ഫെൻസിംഗ് നടന്നതായി സൂചന

കോഴിക്കോട്: പശുക്കടവിൽ വീട്ടമ്മയുടെ മരണം ഷോക്കേറ്റ്. പോസ്റ്റ് മോർട്ടം പരിശോധനയിലാണ് കണ്ടെത്തൽ. കോങ്ങാട് ചൂള പറമ്പിൽ ഷിജുവിന്റെ ഭാര്യ ബോബിയെയാണ് (40) മരിച്ച നിലയിൽ കണ്ടെത്തിയത്. എവിടെ നിന്നാണ് ബോബിക്ക് ഷോക്കേറ്റതെന്ന് കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. സ്ഥലം ഉടമയെ അടക്കം ചോദ്യം ചെയ്യും. അനധികൃത ഫെൻസിംഗ് ഉണ്ടോയെന്ന് സംശയമുണ്ടെന്ന് നേരത്തെ വാർഡ് മെമ്പർ ആരോപിച്ചിരുന്നു. കഴിഞ്ഞദിവസം രാത്രി പന്ത്രണ്ട് മണിയോടെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ബോബിയുടെ ശരീരത്തിൽ പരിക്കുകളൊന്നുമുണ്ടായിരുന്നില്ല. തൊട്ടടുത്ത് തന്നെ പശുവിനെയും ചത്ത നിലയിൽ…

Read More

പ്രശസ്ത നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്;മരണകാരണം ഹൃദയാഘാതം മൂലമെന്ന് റിപ്പോർട്ട്

കൊച്ചി: പ്രശസ്ത നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മരണകാരണം ഹൃദയാഘാതം മൂലമെന്ന് റിപ്പോർട്ട്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോയി. ‘പ്രകമ്പനം’ എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം ചോറ്റാനിക്കരയിലെ ഒരു ഹോട്ടൽ മുറിയിൽ വെച്ചാണ് നവാസിനെ ബോധരഹിതനായ നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. തുടർന്ന് ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഷൂട്ടിങ്ങ് കഴിഞ്ഞ് റൂമിൽ വിശ്രമിക്കുന്ന സമയത്ത് രാത്രി 8.45 ഓടെയാണ് നവാസിനെ മുറിയിൽ കുഴഞ്ഞുവീണ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial