സമാജ് വാദി  പാർട്ടി എം പിയുമായി വിവാഹ നിശ്ചയം ; റിങ്കു സിങ്ങിനെ വോട്ടർമാർക്കുള്ള ബോധവത്ക്കരണ കാമ്പയിനിൽ നിന്ന് ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

ലഖ്നോ: സമാജ് വാദി പാർട്ടി എം.പിയുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗം റിങ്കു സിങ്ങിന്റെ വിവാഹ നിശ്ചയം. ഇതോടെ വോട്ടർമാർക്കുള്ള ബോധവത്കരണ കാമ്പയിനിൽനിന്ന് താരത്തെ ഒഴിവാക്കി തെരഞ്ഞെടുപ്പ് കമീഷൻ. സമാജ് വാദി പാർട്ടി എം.പി പ്രിയ സരോജുമായാണ് റിങ്കു സിങ്ങിന്റെ വിവാഹം ഉറപ്പിച്ചത്. ജൂൺ എട്ടിനായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. അടുത്ത വർഷം ഫെബ്രുവരിയിലാണ് വിവാഹം ഇലക്ഷൻ കമീഷന്റെ സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) എന്ന പ്രചാരണ പരിപാടിയിലെ സ്റ്റാർ കാമ്പയിനറായാണ് റിങ്കുവിനെ…

Read More

ഇത് കലയോടുള്ള നീതിയല്ല, ‘ദ കേരള സ്റ്റോറി’ക്ക് ദേശീയ അവാർഡ് ലഭിച്ചത് മറ്റ് പുരസ്‌കാരങ്ങളുടെ മൂല്യം കുറച്ചു: വി. ശിവന്‍കുട്ടി

തിരുവനന്തപുരം:ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തില്‍ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ‘ദ കേരള സ്റ്റോറി’ എന്ന സിനിമയ്ക്ക് അംഗീകാരം ലഭിച്ചത് മറ്റ് പുരസ്‌കാരങ്ങളുടെ മൂല്യം കുറച്ചുവെന്ന് മന്ത്രി. അടിസ്ഥാനരഹിതമായ ആരോപണങ്ങളും വിദ്വേഷ പ്രചാരണങ്ങളും നിറഞ്ഞ സിനിമയ്ക്ക് പുരസ്കാരം നൽകുന്നത് ഖേദകരമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കലയോടുള്ള നീതിയല്ലിത്, മറിച്ച് സമൂഹത്തിൽ വിഭജനം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമാണ്. ഇത്തരം പ്രവണതകൾ രാജ്യത്തിന്റെ ബഹുസ്വരതയ്ക്ക് ചേർന്നതല്ലെന്നും മന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു. കേരളത്തിൽ നിന്നുള്ള പ്രതിഭകൾക്ക് ലഭിച്ച അംഗീകാരത്തിൽ അതിയായ…

Read More

കുട്ടികളുമായി ഉല്ലാസയാത്രയെന്ന പേരില്‍ കാറില്‍ ലഹരിക്കടത്ത്; പക്ഷെ ദമ്പതികളുടെയും കൂട്ടുകാരുടെയും ബുദ്ധി പാളി

കോവളം : കുട്ടികളുമായി ഉല്ലാസയാത്രയെന്ന പേരില്‍ കാറില്‍ ലഹരിക്കടത്തിയ ദമ്പതികളും സുഹൃത്തുക്കളും പിടിയില്‍. നഗരത്തിലും ഗ്രാമീണ മേഖലകളിലും വില്‍പ്പന നടത്തുന്നതിനായി കടത്തിക്കൊണ്ടുവന്ന എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമാണ് കാറില്‍ നിന്ന് കണ്ടെത്തിയത്. വട്ടിയൂര്‍ക്കാവ് ഐഎഎസ് കോളനിയില്‍ വാടകയ്ക്ക് താമസിക്കുന്ന ശ്യാം(35), ഭാര്യ രശ്മി(31), ആര്യനാട് കടുവാക്കുഴി കുരിശടിയില്‍ നൗഫല്‍ മന്‍സിലില്‍ മുഹമ്മദ് നൗഫല്‍(24), രാജാജി നഗര്‍ സ്വദേശി സഞ്ജയ്(26) എന്നിവരാണ് അറസ്റ്റിലായത്. ദമ്പതിമാരുടെ കുട്ടികളെയും കാറിലിരുത്തിയിരുന്നു. ഉല്ലാസയാത്രക്ക് പോയി മടങ്ങിവരുന്നുവെന്ന തോന്നല്‍ സൃഷ്ടിക്കാനായിരുന്നു ഇത്. ബൈപ്പാസിലെ കോവളം ജംഗ്ഷനില്‍വെച്ച്…

Read More

കോതമംഗലത്ത് വിഷം ഉള്ളില്‍ ചെന്ന് മരിച്ച അന്‍സിലിന്റേത് കൊലപാതകം എന്ന് സ്ഥിരീകരണം

കൊച്ചി: എറണാകുളം കോതമംഗലത്ത് വിഷം ഉള്ളില്‍ ചെന്ന് മരിച്ച അന്‍സിലിന്റേത് കൊലപാതകം എന്ന് സ്ഥിരീകരണം. ചോദ്യം ചെയ്യലില്‍ അന്‍സിലിന്റെ പെണ്‍സുഹൃത്ത് കുറ്റം സമ്മതിച്ചു. പെൺ സുഹൃത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലാൻ ഉപയോഗിച്ചത് പാരക്വിറ്റ് എന്ന കീടനാശിനി. മാലിപ്പാറയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന പെണ്‍സുഹൃത്തിന്റെ വീട്ടിലേക്ക് വ്യാഴാഴ്ച പുലര്‍ച്ചെയാണ് അന്‍സില്‍ എത്തിയത്. അടുത്തിടെ ഇരുവരുടെയും ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. അന്‍സിലിനെതിരെ നേരത്തെ പോലീസില്‍ യുവതി പരാതി നല്‍കുകയും ചെയ്തിരുന്നു. പിന്നീട് വീണ്ടും ഇരുവരും ഒരുമിക്കുകയായിരുന്നു. വെള്ളിയാഴ്ച്ച പുലര്‍ച്ചെ അന്‍സില്‍ പോലീസിനെ വിളിച്ച്…

Read More

ചലച്ചിത്ര താരം കലാഭവൻ നവാസ് അന്തരിച്ചു

നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസ് ആയിരുന്നു. സിനിമ ഷൂട്ടിംഗ് കഴിഞ്ഞ് ഹോട്ടല്‍ മുറിയില്‍ എത്തിയ മുറിയില്‍ മരിച്ചു കിടക്കുന്നതായി റൂം ബോയ് ആണ് കണ്ടത്. ചലച്ചിത്ര നടൻ അബൂബക്കറിന്റെ മകനാണ്. നടി രഹനയാണ് ഭാര്യ

Read More

‘എന്നെ ആ രൂപത്തില്‍ ഒരുക്കിയ മേക്കപ്പ്മാൻ റോണെക്സിനെ ഓർക്കുന്നു’; ദേശീയ പുരസ്‌കാരം അപ്രതീക്ഷിതമെന്ന് വിജയരാഘവൻ

71-ാമത് ദേശീയചലച്ചിത്ര പുരസ്കാരം ലഭിച്ചതിൽ പ്രതികരിച്ച് നടൻ വിജയരാഘവൻ. 2023-ൽ പുറത്തിറങ്ങിയ പൂക്കാലം എന്ന സിനിമയിലെ കഥാപാത്രത്തിലൂടെ മികച്ച സഹനടനുള്ള പുരസ്‌കാരമാണ് അദ്ദേഹത്തിന് ലഭിച്ചത്. പണ്ടൊക്കെ പുരസ്‌കാരങ്ങൾ പ്രതീക്ഷിക്കുമായിരുന്നു, ഇപ്പോൾ അങ്ങനെയൊന്നും വിചാരിക്കാറില്ല. കിട്ടിയത് വലിയ സന്തോഷം. പൂക്കാലം സിനിമയ്ക് വേണ്ടി നടത്തിയ രൂപമാറ്റവും അത് വിശ്വസനീയമായി വന്നതും റോണെക്സ് എന്ന മേക്കപ്പ്മാന്റെ കഴിവാണ്. ഈ അവസരത്തിൽ ഇങ്ങനെയൊരു കഥാപാത്രം എനിക്ക് തന്ന സംവിധായകനെയും നിർമാതാവിനേയും ഓർക്കുന്നു. അവർ തന്ന അവസരമാണ് എന്നെ അവാർഡിന് അർഹനാക്കിയത്’- അദ്ദേഹം…

Read More

സിൻഡിക്കേറ്റ് ഹാളിൻ്റെ താക്കോൽ കാണാനില്ലെന്ന് ഇടത് സിൻഡിക്കേറ്റ് അംഗം ജി.മുരളീധരൻ

സിൻഡിക്കേറ്റ് ഹാളിൻ്റെ താക്കോൽ കാണാനില്ലെന്ന് ഇടത് സിൻഡിക്കേറ്റ് അംഗം ജി.മുരളീധരൻ. മോഷണം പോയതായാണ് അറിയുന്നത്. കെ.എസ് അനിൽകുമാർ നൽകിയ കേസ് തിങ്കളാഴ്ച കോടതി പരിഗണിക്കാൻ ഇരിക്കവേയാണ് താക്കോൽ കാണാതായത്. വി സി യുടെ അറിവോടെയാണ് മോഷണം നടന്നിരിക്കുന്നത് എന്നാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ പറയുന്നത്. സംഭവത്തിൽ ഒരുപാട് ദുരുഹതകൾ ഉണ്ട്. രജിസ്ട്രാർ നൽകിയ കേസ് കോടതി പരിഗണിക്കാൻ ഇരിക്കുയാണ്. പ്രധാനപ്പെട്ട രേഖകൾ ഒക്കെയും ഹാളിലാണ് ഉള്ളത്. രേഖകൾ കടത്താനാണ് മോഷണ ശ്രമം എന്നും അംഗങ്ങൾ പറയുന്നു.

Read More

ദ കേരള സ്റ്റോറി’ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നല്‍കിയതില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: വിവാദ ചിത്രം ‘ദ കേരള സ്റ്റോറി’ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നല്‍കിയതില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള ആയുധമായി ചലച്ചിത്രത്തെ മാറ്റുക എന്ന സംഘപരിവാര്‍ അജണ്ടയാണ് ഇതിലൂടെ അവര്‍ നടപ്പാക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഈ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു. കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും വര്‍ഗീയത പടര്‍ത്താനും നുണകളാല്‍ പടുത്ത ഒരു സിനിമയ്ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചതിലൂടെ മത സാഹോദര്യത്തിനും ദേശീയോദ്ഗ്രഥനത്തിനുമായി നിലകൊണ്ട ഇന്ത്യന്‍ സിനിമയുടെ ശ്രേഷ്ഠപാരമ്പര്യത്തെയാണ് അവാര്‍ഡ് ജൂറി…

Read More

ദേശീയ ചലച്ചിത്ര പുരസ്‌കാരം; മികച്ച നടനായി വിക്രാന്ത് മാസിയും ഷാരൂഖ് ഖാനും; വിജയരാഘവനും ഉർവശിക്കും പുരസ്കാരം

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപിച്ചു.2023-ലെ ചിത്രങ്ങള്‍ക്കാണ് 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ നല്‍കുന്നത് ട്വല്‍ത്ത് ഫെയില്‍ ആണ് മികച്ച ഫീച്ചർ സിനിമ. ദ കേരള സ്റ്റോറി എന്ന ചിത്രം സംവിധാനം ചെയ്ത സുദിപ്തോ സെൻ ആണ് മികച്ച സംവിധായകൻ. ഷാരൂഖ് ഖാൻ, വിക്രാന്ത് മാസ്സി എന്നിവരെ മികച്ച നടന്മാരായി തിരഞ്ഞെടുത്തു. ജവാൻ എന്ന ചിത്രത്തിനാണ് ഷാരൂഖിന് പുരസ്കാരം. ട്വല്‍ത്ത് ഫെയില്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് വിക്രാന്ത് മാസ്സിയേയും മികച്ച നടനായി തിരഞ്ഞെടുത്തു. മിസിസ് ചാറ്റർജി വേഴ്സസ്…

Read More

ക്ഷേത്രഭണ്ഡാരത്തിലെ പണം എണ്ണുന്നതിനിടെ മോഷണം നടത്തിയ ജീവനക്കാരന് സസ്പെൻഷൻ

കണ്ണൂർ: ക്ഷേത്രഭണ്ഡാരത്തിലെ പണം എണ്ണുന്നതിനിടെ മോഷണം നടത്തിയ ജീവനക്കാരന് സസ്പെൻഷൻ. തളിപ്പറമ്പ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ എൽഡി ക്ലാർക്ക് ചെറിയൂരിലെ മുല്ലപ്പള്ളി നാരായണനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. മോഷണ ദൃശ്യം സിസിടിവിയിൽ പതിഞ്ഞതോടെയാണ് നടപടി. സിഐടിയുവിന്റെ ദേവസ്വം എംപ്ലോയീസ് യൂണിയൻ തളിപ്പറമ്പ് ഏരിയ പ്രസിഡന്റാണ് നാരായണൻ

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial