മക്കളെ കൊലപ്പെടുത്തിയ കേസിൽ മാതാവിന് ജീവപര്യന്തം തടവും 25000 രൂപ പിഴയും
പാലക്കാട്: മക്കളെ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ മാതാവിന് ശിക്ഷ വിധിച്ച് കോടതി. നാല് വർഷം മുൻപ് ഷൊർണൂരിൽ നടന്ന കൊലപാതക്കേസിലാണ് ഇപ്പോൾ ശിക്ഷാ വിധി വന്നിരിക്കുന്നത്. കേസിലെ പ്രതിയായ ഷൊർണൂർ നെടുങ്ങോട്ടൂർ പരിയംതടത്തിൽ (24) ദിവ്യയെയാണ് പാലക്കാട് ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവും 25000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. 2021 നവംബർ 14നായിരുന്നു കേസിനാസ്പദമായ സംഭവം. കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഒന്നും നാലും വയസുള്ള രണ്ട് ആൺമക്കളെയാണ് മാതാവായ…

