കാർ ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഒരു മരണം കൂടി. ചികിത്സയിലായിരുന്ന യുവതി മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് മുന്നിൽ കാർ ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഒരു മരണം കൂടി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മുട്ടത്തറ വള്ളക്കടവ് സ്വദേശിനി 23 കാരിയായ എസ്. ശ്രീപ്രിയ ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ രാവിലെയാണ് മരിച്ചത്. ഓഗസ്റ്റ് 10നായിരുന്നു അപകടം നടന്നത്. വട്ടിയൂർക്കാവ് സ്വദേശിയായ എ.കെ. വിഷ്ണുനാഥ് ഓടിച്ചിരുന്ന വാഹനം ഓട്ടോറിക്ഷകളിലും കാൽനടയാത്രക്കാരിലും ഇടിച്ചുകയറി ഇരുമ്പ് റെയിലിംഗിലൂടെ ഇടിച്ചുകയറി അഞ്ച് മീറ്റർ അകലെയാണ് നിന്നത്. രണ്ട് കാൽനടക്കാരും മൂന്ന് ഓട്ടോ…

