ഓണക്കാലത്ത് റെക്കോർഡ് വിൽപ്പനയുമായി  സപ്ലൈകോ

ഈ ഓണക്കാലത്ത് സപ്ലൈകോ റെക്കോർഡ് വിൽപ്പനയുമായി ചരിത്രപരമായ നേട്ടം കൈവരിച്ചു. 300 കോടി രൂപയുടെ വിൽപ്പനയാണ് സപ്ലൈകോ ഈ വർഷം ലക്ഷ്യമിട്ടിരുന്നതെങ്കിലും, ഇതുവരെ 319.3 കോടി രൂപയുടെ ഉൽപ്പന്നങ്ങളാണ് വിറ്റഴിച്ചത്. കഴിഞ്ഞ ദിവസത്തെ മാത്രം വിൽപ്പന 21 കോടിയിലധികം രൂപയെന്നത് സപ്ലൈകോയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന വിൽപ്പനയാണ്. ഏകദേശം 49 ലക്ഷം ഉപഭോക്താക്കളാണ് ഓണക്കാലത്ത് സപ്ലൈകോയുടെ വിൽപ്പനശാലകൾ സന്ദർശിച്ചത്. സംസ്ഥാന സർക്കാർ സമയബന്ധിതമായി വിപണിയിൽ നടത്തിയ ഇടപെടലുകളാണ് വിലക്കയറ്റം നിയന്ത്രിക്കാനും അവശ്യസാധനങ്ങൾ സുലഭമായി ലഭ്യമാക്കാനും സഹായിച്ചതെന്ന്…

Read More

പരീക്ഷാ ഹാളില്‍ പീഡിപ്പിച്ചു, അധ്യാപകനെ കുറ്റവിമുക്തനാക്കി; വിദ്യാര്‍ഥിനികള്‍ നല്‍കിയ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് കോടതി

തൊടുപുഴ: പരീക്ഷാഹാളില്‍വെച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാരോപിച്ച് വിദ്യാര്‍ഥിനികള്‍ നല്‍കിയ കേസില്‍ അധ്യാപകനെ കോടതി കുറ്റവിമുക്തനാക്കി. മൂന്നാര്‍ ഗവ.കോളജിലെ ഇക്കണോമിക്‌സ് വിഭാഗം മേധാവിയായിരുന്ന ആനന്ദ് വിശ്വനാഥനെയാണ് കുറ്റക്കാരനല്ലെന്ന് കണ്ട് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി വെറുതേവിട്ടത്. രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ച കേസാണിതെന്ന് കോടതി നിരീക്ഷിച്ചു. 2014ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഓഗസ്റ്റ് 27-നും സെപ്റ്റംബര്‍ അഞ്ചിനുമിടയില്‍ കോളജില്‍ നടന്ന എംഎ ഇക്കണോമിക്‌സ് രണ്ടാം സെമസ്റ്റര്‍ പരീക്ഷയ്ക്കിടെ കോപ്പിയടിച്ച അഞ്ച് വിദ്യാര്‍ഥിനികളെ അഡീഷണല്‍ ചീഫ് എക്‌സാമിനര്‍ കൂടിയായ ആനന്ദ് വിശ്വനാഥ്…

Read More

വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞു; ഇന്ന് മുതൽ പ്രാബല്യത്തിൽ

         ന്യൂഡൽഹി : വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞു. 51.50 രൂപയാണ് കുറഞ്ഞത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 1,580 രൂപയായിരിക്കും വില. കൊച്ചിയിൽ 1637 രൂപ വില ഉണ്ടായിരുന്ന 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 1587 രൂപയായി. ഹോട്ടൽ വ്യാപാരമേഖലയിൽ വിലക്കുറവ്‌ ഗുണകരമാകും. അതേസമയം 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ലെന്ന് കമ്പനികൾ വ്യക്തമാക്കി. റസ്റ്ററന്റുകൾ, ഹോട്ടലുകൾ, മറ്റ് സ്ഥാപനങ്ങൾ…

Read More

ആലപ്പുഴയില്‍ ആനയുടെ കുത്തേറ്റ പാപ്പാന്‍ മരിച്ചു, പകരം വന്നയാള്‍ ഗുരുതരാവസ്ഥയില്‍

ഹരിപ്പാട്: ആലപ്പുഴയില്‍ ആനയുടെ കുത്തേറ്റ പാപ്പാന്‍ മരിച്ചു. മാവേലിക്കര കണ്ടിയൂര്‍ ക്ഷേത്രത്തിലെ ഒന്നാംപാപ്പാന്‍ അടൂര്‍ തെങ്ങമം ഗോകുലം വീട്ടില്‍ മുരളീധരന്‍ നായര്‍ (53) ആണ് മരിച്ചത്. പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഞായറാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു മരണം. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമീക്ഷേത്രത്തിലെ ആന സ്‌കന്ദനാണ് അക്രമാസക്തനായത്. ഈ ആനയുടെ രണ്ടാം പാപ്പാന്‍ കരുനാഗപ്പള്ളി സ്വദേശി സുനില്‍കുമാര്‍ (മണികണ്ഠന്‍-40) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. സുനില്‍കുമാറിനെ ചവിട്ടി പരിക്കേല്‍പ്പിച്ച ആനയെ തളയ്ക്കുന്നതിനിടെയാണ് മുരളീധരന്‍ നായര്‍ക്ക് ആനയുടെ കുത്തേറ്റത്. ആനയുടെ ഒന്നാംപാപ്പാന്‍ മൈനാഗപ്പള്ളി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial