ആലപ്പുഴയിൽ ജോലി വാഗ്‌ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ
ആലപ്പുഴ: ആലപ്പുഴയിൽ ജോലി വാഗ്‌ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി. സംഭവത്തിൽ നൂറനാട് വില്ലേജിലെ പാറ്റൂർ പോസ്റ്റൽ അതിർത്തിയിൽ അനീഷിനെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. ദേവസ്വം ബോർഡിൽ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രതി ലക്ഷങ്ങളാണ് തട്ടിയത്. ഒടുവിൽ ചതിവ് മനസിലാക്കിയ ഇരകൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ദേവസ്വം ബോർഡിൽ തനിക്ക് പരിചയക്കാർ ഉണ്ടെന്നും അതുവഴി എളുപ്പത്തിൽ ദേവസ്വം ബോർഡിലോ മറ്റേതെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങളിലോ ജോലി തരപ്പെടുത്തി തരാമെന്ന് തൃക്കൊടിത്താനം സ്വദേശികളായ ഭാര്യാ ഭർത്താക്കന്മാരെ ഇയാൾ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു….

