കോഴിക്കോട് അമിത വേഗതയിലെത്തിയ കാർ ഇടിച്ച് വയോധികൻ മരിച്ച സംഭവത്തിൽ വഴിത്തിരിവ്; വാഹനം ഓടിച്ച ഡോക്ടർ വ്യാജനെന്ന് കണ്ടെത്തൽ
കോഴിക്കോട് : റോഡിലൂടെ നടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ കാർ ഇടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. അപകടത്തില്‍ പ്രതിയായ ഡോക്ടർ റിയാസ് വ്യാജ ചികിത്സയ്ക്ക് അറസ്റ്റിലായ ആളെന്ന് പൊലീസ്. റിയാസ് ഇപ്പോള്‍ ജാമ്യത്തിലാണ്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ, അപകടകരമായ ഡ്രൈവിംഗ് എന്നീ വകുപ്പുകള്‍ ചുമത്തി പൊലീസ് റിയാസിനെ അറസ്റ്റ് ചെയ്തിരുന്നു. നഴ്സായ ഇയാൾ മലപ്പുറത്ത് ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തുകയായിരുന്നു. വാഹനം ഓടിച്ചിരുന്നത് ഡോക്ടറായിരുന്നു എന്നായിരുന്നു അപകടത്തിന് പിന്നാലെ പുറത്തുവന്ന റിപ്പോര്‍ട്ടുകളും. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാറോടിച്ചിരുന്നത് വ്യാജനാണെന്ന്…

