Headlines

ഭർതൃമതിക്കെതിരെ നവമാധ്യമത്തിൽ അപകീർത്തികരമായ പോസ്റ്റിട്ടതായി പരാതി; പോലീസ് കേസെടുത്തു

കാസർകോട്: ഭർതൃമതിക്കെതിരെ നവമാധ്യമത്തിൽ അപകീർത്തികരമായ പോസ്റ്റിട്ടതായി പരാതി. നീലേശ്വരം, പേരോൽ വില്ലേജിൽ താമസക്കാരിയായ 43കാരിയുടെ പരാതി പ്രകാരം ചീമേനി, പൊതാവൂർ, നാരായണൻ മയ്യൽ എന്നയാൾക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. പരാതിക്കാരിയുടെ അന്തസ്സിനെ ഹനിക്കുന്ന രീതിയിൽ അപകീർത്തികരമായ പോസ്റ്റിടുകയും പ്രചരിപ്പിക്കുകയും ചെയ്‌തതായി ചന്തേര പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ പറയുന്നു. പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി

Read More

മുനമ്പത്തേത് വഖഫ് ഭൂമിയല്ല;നിർണ്ണായക വിധിയുമായി ഹൈക്കോടതിഡിവിഷന്‍ ബെഞ്ച്

കൊച്ചി: മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് നിരീക്ഷിച്ച്‌ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. 1950ലെ ആധാരപ്രകാരം ഇത് ഫറൂഖ് കോളേജിനുള്ള ദാനമാണെന്നും ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ ഭൂമി വഖഫ് അല്ലാതായെന്നും കോടതി വ്യക്തമാക്കി മുനമ്പത്തെ ഭൂമി പരിശോധനയുമായി ബന്ധപ്പെട്ട് നിയോഗിച്ച ജൂഡിഷ്യല്‍ കമ്മീഷന്‍ നിയമനം റദ്ദാക്കിയതിനെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിശോധിക്കവേയാണ് കോടതി ഈ നിലപാട് സ്വീകരിച്ചത്. നേരത്തെ മുനമ്പത്തേത് വഖഫ് ഭൂമി ആണെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിലപാട് എടുത്തത്. വഖഫ് നിയമം…

Read More

“ഇതാൻടാ മോഹൻലാൽവുഡ്” തിയേറ്റർ ഇളക്കിമറിച്ച് ലാലേട്ടന്റെ പിള്ളേർ; ആഘോഷമായി ‘രാവണപ്രഭു’ സ്പെഷ്യൽ ഷോ

രാവണപ്രഭു റീ റിലീസിനെ ആഘോഷമാക്കി മോഹൻലാൽ ആരാധകർ. നൂതന ദൃശ്യ ശബ്ദ വിസ്മയങ്ങളുമായി 4k അറ്റ്മോസിൽ ഇന്ന് മുതൽ ആണ് രാവണപ്രഭു വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഇതിന് മുന്നോടിയയായി ഇന്നലെ എറണാകുളം കവിത തിയേറ്ററിൽ പ്രത്യേക ഫാൻസ്‌ ഷോ സംഘടിപ്പിച്ചിരുന്നു. വമ്പൻ വരവേൽപ്പാണ് സിനിമയ്ക്ക് നൽക്കുന്നത്.തിയേറ്ററിന് അകത്ത് നിന്നുള്ള ആരാധകരുടെ ആഘോഷങ്ങളുടെ വീഡിയോയും ചിത്രങ്ങളും ഇതിനോടകം വൈറലാണ്. മോഹൻലാൽ ആരാധകർക്കായി പ്രത്യേക മാഷപ്പ് വീഡിയോയും തിയേറ്ററിൽ പ്രദർശിപ്പിച്ചു. സരയൂ, കൈലാഷ് ഉൾപ്പെടെ നിരവധി സിനിമാതാരങ്ങളും ഈ ഷോയിൽ…

Read More

നെഞ്ചുവേദനയെ തുടർന്ന് യുവാവ് റെയിൽവേ പ്ലാറ്റ്ഫോമിൽ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തൃശ്ശൂർ : മുളങ്കുന്നത്തുകാവ് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ യുവാവിനെ ആംബുലൻസ് ഇല്ലാത്തതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കുന്നതിൽ കാലതാമസമുണ്ടായതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണറും പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജരും സംഭവത്തെകുറിച്ച് വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി. ഗീത ആവശ്യപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. ചാലക്കുടി മാരാംകോട് സ്വദേശി ശ്രീജിത്താണ് ചികിത്സ വൈകിയതിനാൽ പ്ലാറ്റ് ഫോമിൽ കിടന്ന്…

Read More

ഇൻസ്റ്റഗ്രാം വഴി പരിചയം; പല സ്ഥലങ്ങളിൽ എത്തിച്ച് പീഡനം: പത്താം ക്ലാസുകാരിയുടെ വെളിപ്പെടുത്തലിൽ 5 പേർ അറസ്റ്റിൽ

കോഴിക്കോട്: നാദാപുരത്ത് പത്താം ക്ലാസുകാരിയെ നിരന്തരം ലൈംഗികപീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ. ഏറാമല പുത്തലത്ത് താഴെകുനി ആദിത്യൻ(19), വള്ള്യാട് പാറേമ്മൽ ആദിത്യൻ (19), കോട്ടപ്പള്ളി മഠത്തിൽ സായൂജ് (19), ആയഞ്ചേരി കൊട്ടോങ്ങിയിൽ സായൂജ് (20), ആയഞ്ചേരി തയ്യിൽ അനുനന്ദ് (18) എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടി നൽകിയ മൊഴിപ്രകാരം വ്യത്യസ്ത സമയങ്ങളിലാണ് പീഡനം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്. ഇതുപ്രകാരം അഞ്ച് എഫ്ഐആറാണ് കേസുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസം സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് പെൺകുട്ടി…

Read More

സാഹിത്യ നോബേൽ ഹംഗേറിയൻ നോവലിസ്റ്റും തിരക്കഥാകൃത്തുമായ ലാസ്‌ലോ ക്രാസ്‌നഹോർകക്ക്

2025 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. ഹംഗേറിയൻ നോവലിസ്റ്റും തിരക്കഥാകൃത്തുമായ ലാസ്‌ലോ ക്രാസ്‌നഹോർകയ‌്ക്കാണ് പുരസ്കാരം. അപ്പോക്കലിപ്റ്റിക് ഭീകരതയുടെ നടുവിൽ, കലയുടെ ശക്തിയെ ഊട്ടിയുറപ്പിക്കുന്ന അദ്ദേഹത്തിന്റെ ശ്രദ്ധേയവും ദർശനാത്മകവുമായ പ്രവർത്തനത്തിനാണ് അംഗീകാരം. ഇമ്രെ കെർട്ടെസിനു (2002) ശേഷം സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടുന്ന ആദ്യ ഹംഗേറിയനാണ് ലാസ്‌ലോ ക്രാസ്‌നഹോർകയ‌്. 2015-ൽ ‘Satantango’ എന്ന നോവലിന് മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഈ വർഷത്തെ രസതന്ത്ര നൊബേൽ പുരസ്‌കാരം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. സുസുമു കിറ്റഗാവ, റിച്ചാർഡ് റോബ്സൺ,…

Read More

മോർച്ചറിയിൽ മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ.

ഭോപ്പാൽ: മോർച്ചറിയിൽ മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പോസ്റ്റ്മോർട്ടത്തിനായി സൂക്ഷിച്ച മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. ഇതെത്തുടർന്ന് പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. മധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിലെ ഖാക്നർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഒരു വർഷം മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. മൃതദേഹത്തെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ മെഡിക്കൽ ഓഫീസർ ഡോ. ആദ്യ ദവാർ പരാതി നൽകുകയായിരുന്നെന്ന് എഎസ്പി അന്ദർ സിങ്…

Read More

ഹാൽ സിനിമയിലെ ബീഫ് ബിരിയാണി കഴിക്കുന്ന രംഗം കട്ട്‌ ചെയ്യണം, ധ്വജപ്രണാമം എന്ന വാക്കും ഒഴിവാക്കണം; വീണ്ടും സെൻസർ ബോർഡ് ഇടപെടൽ

ഷെയ്ൻ നിഗം ചിത്രത്തിൽ ബീഫ് ബിയാണിക്ക് കട്ട്‌. ഹാൽ സിനിമയിലെ ബീഫ് ബിരിയാണി കഴിക്കുന്ന രംഗം കട്ട്‌ ചെയ്യണം എന്ന് സെൻസർ ബോർഡ്‌ ആവശ്യപ്പെട്ടു. ധ്വജപ്രണാമം എന്ന വാക്കും ഒഴിവാക്കണം. സിനിമയുടെ അണിയറ പ്രവർത്തകർ ഹൈകോടതിയിൽ ഹർജി നൽകി. ഡയലോഗുകളും സീനുകളും വെട്ടാൻ നിർദ്ദേശിച്ചതായി ഹരജിയിൽ പറയുന്നു. സമയബന്ധിതമായി സെൻസറിങ് പൂർത്തിയാക്കാൻ പുതിയ മാനദണ്ഡങ്ങൾ രൂപീകരിക്കണമെന്നും അണിയറ പ്രവർത്തകർ ആവശ്യപ്പെട്ടു. സിനിമയിലൂടെ നല്ലൊരു സന്ദേശം നല്‍കാനാണ് ശ്രമിച്ചതെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. സമൂഹത്തില്‍ നടക്കുന്ന പ്രശ്നങ്ങള്‍ സിനിമയിലൂടെ…

Read More

നെടുമങ്ങാട് സാംസ്കാരിക വേദിയുടെ സ്നേഹാദരവ്

നെടുമങ്ങാട് :കേരള സർവ്വകലാശാലയിൽ നിന്നും ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ സത്രംമുക്ക് രാമലക്ഷ്മി നിലയത്തിൽ ബി.വാസന്തിക്ക് നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വസതിയിൽ എത്തി സ്നേഹാദരവ് നൽകി അനുമോദിച്ചു. വേദി ചെയർമാൻ നെടുമങ്ങാട് ശ്രീകുമാർ,കെ സോമശേഖരൻ നായർ, പനവൂർ രാജശേഖരൻ,ആനാട് ജയചന്ദ്രൻ, മൂഴിയിൽ മുഹമ്മദ് ഷിബു, പുലിപ്പാറ യൂസഫ്, പനവൂർ ഹസൻ, നെട്ടിറച്ചിറ സുരേഷ്,നെടുമങ്ങാട് എം നസീർ, തോട്ടുമുക്ക് വിജയകുമാർ, വഞ്ചുവം ഷറഫ്, നൗഷാദ് കായ്പ്പാടി,സി രാജലക്ഷ്മി, ഇല്യാസ് പത്താം കല്ല്, വെമ്പിൽ സജി,ലാൽ ആനപ്പാറ,ചെറുവാളം സുരേഷ്, അനിൽകുമാർ…

Read More

വയനാട്ടിൽ കോൺഗ്രസ് എംഎൽഎമാരായ ടി സിദ്ദിഖിനും ഐസി ബാലകൃഷ്ണനുമെതിരെ എംഎസ്എഫ് പ്രകടനം

കൽപ്പറ്റ: വയനാട്ടിൽ കോൺഗ്രസ് എംഎൽഎമാരായ ടി സിദ്ദിഖിനും ഐസി ബാലകൃഷ്ണനുമെതിരെ പ്രകടനം നടത്തി എംഎസ്എഫ്. സിദ്ദിഖും ഐസിയും നിയമസഭ കാണുമെന്നു മോഹിക്കേണ്ട എന്നെഴുതിയ ബാനറുമായിട്ടാണ് എംഎസ്എഫ് പ്രകടനം നടത്തിയത്. മുട്ടിൽ ഡബ്ല്യുഎംഒ കോളജിലെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിലാണ് എംഎൽഎമാരുടെ ചിത്രം സഹിതമുള്ള ബനാറുയർത്തി എംഎസ്എഫ് പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തിയത് മിസ്റ്റർ സിദ്ദിഖ്, മിസ്റ്റർ ഐസീ… കേശു കുഞ്ഞുങ്ങളെ നിലയ്ക്കു നിർത്തിയില്ലേൽ ജില്ലയിൽ നിന്ന് ഇനി നിയമസഭ കാണാമെന്നു മോഹിക്കേണ്ട’- എന്നാണ് ബാനറിൽ എഴുതിയിരുന്നത്. കോളജ് തെരഞ്ഞെടുപ്പിൽ കെഎസ്‍യുവും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial