Headlines

കേരള മീഡിയ അക്കാദമി ഓഡിയോ പ്രൊഡക്ഷൻ കോഴ്‌സിലേക്ക് ഒക്ടോബർ 16 വരെ അപേക്ഷിക്കാം

സർക്കാർ സ്വയം ഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്‌സിലേക്ക് ഒക്ടോബർ 16 വരെ അപേക്ഷിക്കാം. സൗണ്ട് എൻജിനീയറിംഗ്, RJ ട്രെയിനിംഗ്, ഡബ്ബിംഗ്, പോഡ്കാസ്റ്റ്, വോയ്‌സ് മോഡുലേഷൻ തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക പരിശീലനം നേടി ഏറെ തൊഴിൽ സാധ്യതയുള്ള സർക്കാർ അംഗീകൃത യോഗ്യത നേടാം. കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം, കൊച്ചി സെന്ററുകളിൽ ആണ് ക്ലാസ്സ് നടക്കുന്നത്. ഇരു സെന്ററുകളിലും പ്രവർത്തിക്കുന്ന അക്കാദമിയുടെ റേഡിയോ കേരള സ്റ്റുഡിയോയിലാണ് ക്ലാസും പരിശീലനവും. രണ്ടര…

Read More

ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നു

കേരള ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപ്പറേഷൻ സൗജന്യ ഗോൾഡ് അപ്രൈസർ പരിശീലനത്തിനും തെങ്ങിൻ തടി കൊണ്ടുള്ള ഫർണിച്ചർ നിർമാണ പരിശീലനത്തിനും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നു. ഗോൾഡ് അപ്രൈസർ പരിശീലനത്തിനുള്ള തിരഞ്ഞെടുപ്പ് തിരുവനന്തപുരം ഹെഡ് ഓഫീസിൽ 17ന് രാവിലെ 11 മണിക്ക് നടക്കും. പരമ്പരാഗത സ്വർണ തൊഴിലാളിയാണെന്ന് തെളിയിക്കുന്നതിനുള്ള രേഖയും വിദ്യാഭ്യാസ രേഖ, വയസ് തെളിയിക്കുന്ന രേഖകളും സഹിതം എത്തണം. ഫർണിച്ചർ നിർമാണത്തിനുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് 18ന് രാവിലെ 11ന് കൊല്ലം ദക്ഷിണ മേഖല ഓഫീസിൽ ഇന്റർവ്യൂ നടക്കും. ഗോർഡ് അപ്രൈസർ…

Read More

ഹജ്ജ് 2026: കേന്ദ്ര ഹജ്ജ് കമ്മിറ്റി ഹജ്ജ് ട്രൈനർ, അപേക്ഷ ക്ഷണിച്ചു

കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് ട്രൈനർമാരാകുന്നതിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ സൗകര്യം 2025 ഒക്ടോബർ 7 മുതൽ 2025 ഒക്ടോബർ 20 വരെ ഉണ്ടായിരിക്കുന്നതാണ്. വിശദ വിവരങ്ങൾ www.hajcommittee.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. താല്പര്യമുള്ളവർ നിശ്ചിത സമയത്തിനകം ഓൺലൈനിൽ അപേക്ഷ സമർപ്പിച്ച് ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യേണ്ടതാണ്. അപേക്ഷകർ 25 നും 60 വയസ്സിനിടയിലുള്ളവരായിരിക്കണം, ഹജ്ജ് കർമ്മം നിർവഹിച്ചവരും, കർമ്മങ്ങളെ കുറിച്ച് നല്ല അറിവുള്ളവരുമായിരിക്കണം. ഇംഗ്ലീഷ്/ഹിന്ദി/ഉറുദു/പ്രാദേശിക ഭാഷയിൽ പരിജ്ഞാനമുള്ളവരായിരിക്കണം, ട്രൈനിംഗ് നടത്തുന്നതിന്…

Read More

100 അടിയിൽ കൂടുതൽ നീളം; നീന്തൽകുളവും ഹെലിപാഡും ജക്കൂസിയുമുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ കാർ

ടെക്‌നോളജി ദിനംപ്രതി വളർന്നു വരുന്ന ഒരു കാഴ്ചയാണ് ഇന്ന് നമ്മൾ കണ്ടുവരുന്നത്. വാഹന വിപണികളിലും ഇതിന്റെ സ്വാധീനം നമ്മൾ കാണാറുണ്ട്. പുത്തൻ ഫീച്ചറുകളും ഉപഭോക്താക്കളുടെ ഇഷ്ടത്തിനനുസരിച്ചുള്ള മാറ്റങ്ങളും നിർമാതാക്കൾ തങ്ങളുടെ കാറുകളിൽ കൊണ്ടുവരുന്നതുൾപ്പടെ കാർ വിഭാഗത്തിൽ മാസ്റ്റർപീസുകൾ സൃഷ്ടിക്കാൻ നിർമ്മാതാക്കൾ സാധ്യമായതെല്ലാം ചെയ്യാറുണ്ട്. എന്നാൽ കാറുകളുടെ നീളം സംബന്ധിച്ച കാര്യങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? 15 മുതൽ 16 അടി വരെ നീളമുള്ള കാറുകൾ നമ്മൾ നിരത്തുകളിൽ കണ്ടിട്ടുണ്ട്. എന്നാൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ കാറിന് എത്ര…

Read More

ചീഫ് മാർഷലിനെ മർദിച്ചു; മൂന്നു പ്രതിപക്ഷ എം.എൽ.എമാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: നിയമസഭയിൽ പ്രതിഷേധത്തിനിടെ വാർച്ച് ആൻഡ് വാർഡിനെ മർദിച്ചെന്ന പരാതിയിൽ മൂന്നു പ്രതിപക്ഷ എം.എൽ.എമാർക്ക് സസ്പെൻഷൻ. റോജി എം. ജോൺ, എം. വിൻസന്‍റ്, സനീഷ് കുമാർ ജോസഫ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ചീഫ് മാർഷലിനെ മർദിച്ച സംഭവത്തിലാണ് നടപടി. എം.എൽ.എമാരെ സസ്പെൻഡ് ചെയ്യണം എന്നാവശ്യപ്പെട്ട് പാർലമെന്‍ററികാര്യ മന്ത്രി എം.ബി. രാജേഷ് അവതരിപ്പിച്ച പ്രമേയം സ്പീക്കർ അംഗീകരിക്കുകയായിരുന്നു. കൈക്ക് ഗുരുതരമായി പരിക്കേറ്റ ചീഫ് മാർഷലിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്നാണ് വിവരം. എം.എൽ.എമാരുടെ നടപടി…

Read More

കോള്‍ഡ്രിഫിനു പുറമേ രണ്ടു കഫ് സിറപ്പുകള്‍ക്കു കൂടി നിരോധനം

ന്യൂഡല്‍ഹി: ചുമയ്ക്കുള്ള കഫ് സിറപ്പിന്റെ ഉപയോഗം അപകടകരമെന്ന് കണ്ടെത്തിയ മൂന്ന് ബ്രാന്‍ഡുകളുടെ കഫ് സിറപ്പുകളുടെ വില്‍പന നിരോധിച്ചു. കോള്‍ഡ്രിഫ്, റെസ്പിഫ്രഷ് ടിആര്‍, റീലൈഫ് എന്നീ മൂന്ന് കഫ് സിറപ്പുകള്‍ക്ക് എതിരെയാണ് നടപടി. ഇവയില്‍ വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുട്ടികളില്‍ മരണത്തിനുള്‍പ്പെടെ കാരണമാകുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നടപടി. കഫ് സിറപ്പ് ഉപയോഗത്തെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം കഴിഞ്ഞ ഒരുമാസത്തിനിടെ 22 കുട്ടികളാണ് രാജ്യത്ത് മരിച്ചത്. ഇവയെല്ലാം കോള്‍ഡ്രിഫ് സിറപ്പിന്റെ…

Read More

തളിപ്പറമ്പ് നഗരത്തിൽ വൻ തീ പിടുത്തം നിരവധി കടകൾ കത്തി നശിച്ചു.

കണ്ണൂര്‍: തളിപ്പറമ്പ് നഗരത്തില്‍ വന്‍ തീപിടിത്തം. തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് സമീപത്തെ വ്യാപാര കേന്ദ്രത്തിലാണ് തീപിടിത്തം വൈകുന്നേരം അഞ്ചോടെ കെ ബി ആർ കോംപ്ലക്സിലാണ് അപകടം. നിരവധി കടകള്‍ കത്തി നശിച്ചു. കണ്ണൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിലെ അഗ്നിരക്ഷാ സേനയുടെ യൂണിറ്റുകള്‍ സ്ഥലത്തെത്തി. നാല് നില കെട്ടിടത്തിലാണ് തീ പടര്‍ന്നത്. തുടര്‍ന്ന് തീ മറ്റു കെട്ടിടങ്ങളിലേക്കും പടര്‍ന്നു പിടിച്ചു. പത്തിലേറെ കടകള്‍ കത്തിനശിച്ചു. തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. ഒരു ഭാഗത്തെ തീ നിയന്ത്രണ വിധേയമായതായാണ് അഗ്നിരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്….

Read More

എട്ടാംക്ലാസുകാരി ഗർഭിണിയായ സംഭവത്തിൽ സഹപാഠിയെ പോലീസ് പിടികൂടി

ഷൊർണൂർ: എട്ടാംക്ലാസുകാരി ഗർഭിണിയായ സംഭവത്തിൽ സഹപാഠിയെ പോലീസ് പിടികൂടി. 13 വയസ്സുള്ള പെൺകുട്ടിയാണ് ഗർഭിണിയായത്. വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോൾ പെൺകുട്ടി ഗർഭിണിയാണെന്ന വിവരമറിയുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തു. ഷൊർണൂർ ഡിവൈഎസ്‌പി ആർ. മനോജ് കുമാറാണ് കേസന്വേഷിച്ചത്. പോക്സോ വകുപ്പ് പ്രകാരമാണ് ആൺകുട്ടിക്കെതിരേ കേസ്. എട്ടാം ക്ലാസിൽ തന്നെ പഠിക്കുന്ന 13 കാരനെയാണ് പോലീസ് പിടികൂടിയത്. ഗർഭിണിയായ വിവരമറിഞ്ഞതോടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്ത് ആൺകുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പിൽ ഹാജരാക്കി

Read More

വ്യാജ മരുന്ന് ദുരന്തം; ശ്രീസൺ ഫാർമസ്യൂട്ടിക്കൽസിന്റെ ഉടമ അറസ്റ്റിൽ

ഭോപാല്‍ : വ്യാജ മരുന്ന് ദുരന്തത്തില്‍ ശ്രീസൺ ഫാർമസ്യൂട്ടിക്കൽസിന്റെ ഉടമ അറസ്റ്റിൽ. കോൾഡ്രിഫ് നിർമ്മാതാവ് ശ്രീസാൻ ഫാർമസ്യൂട്ടിക്കൽസ് ഉടമ രംഗനാഥനെയാണ് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. ചിന്ദ്വാഡയിൽ നിന്ന് എത്തിയ പൊലീസ് സംഘം കാഞ്ചീപുരത്ത് തുടരുകയാണ്. കമ്പനി പ്രവർത്തിക്കുന്നിടത്ത് അടക്കം എത്തി പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. 20 കുട്ടികളാണ് മധ്യപ്രദേശിൽ മാത്രം മരിച്ചത്. അതേസമയം ചുമ മരുന്നുകളുടെ പരിശോധന കര്‍ശനമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.ഇതിനിടെ കോൾഡ്രിഫ് വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടോ എന്ന ലോകാരോഗ്യ സംഘടനയുടെ…

Read More

വൻ പ്രഖ്യാപനം; ക്യാൻസർ രോഗികൾക്ക് കെ എസ് ആർ ടി സി ബസിൽ സൗജന്യ യാത്ര

സംസ്ഥാന നിയമസഭയിൽ സർക്കാരിന്റെ വമ്പൻ പ്രഖ്യാപനം. ക്യാൻസർ രോഗികൾക്ക് കെ എസ് ആർ ടി സി ബസുകളിൽ സമ്പൂർണ സൗജന്യ യാത്ര നൽകുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു. സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള എല്ലാ ബസുകളിലും ക്യാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ യാത്ര അനുവദിക്കും. സ്വകാര്യ ആശുപത്രികളിൽ ചികിത്സക്ക് എത്തുന്നവർക്കും യാത്ര സൗജന്യമായിരിക്കും. രോഗികളെ സംബന്ധിച്ച് ഏറെ ആശ്വാസം നൽകുന്ന പ്രഖ്യാപനമാണിത്

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial