Headlines

തൊഴിലുറപ്പിനും വീട് നിർമാണത്തിനും ഇനി ആധാർ നിർബന്ധം

പൗരന്മാർക്ക് നേരിട്ട് ലഭിക്കുന്ന സേവനങ്ങൾക്കും സാമ്പത്തിക സഹായങ്ങൾക്കും ആധാർ കാർഡ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ. പദ്ധതികളിൽ അംഗങ്ങളായവർക്ക് ആധാർ ബന്ധിപ്പിച്ച ഡിജിറ്റൽ സംവിധാനത്തിലൂടെ മാത്രമേ പണം കൈമാറാവൂവെന്നും പുതിയ ഉത്തരവിൽ വ്യക്തമാക്കി. കേന്ദ്ര സർക്കാറിന്റെ ചെലവുകൾ കൈകാര്യം ചെയ്യുന്ന വകുപ്പാണ് വരാനിരിക്കുന്ന ബജറ്റിന് മുന്നോടിയായി ഉത്തരവിറക്കിയത്. പുതിയ പദ്ധതികളിൽ ഡിജിറ്റൽ, കാശ് ലെസ് സംവിധാനം ഉടൻ നടപ്പാക്കണമെന്നും വിവിധ മന്ത്രാലയങ്ങൾക്കും സംസ്ഥാനങ്ങൾക്കും നൽകിയ നിർദേശത്തിൽ വ്യക്തമാക്കി. അടുത്ത ഏപ്രിലിന് ശേഷം തുടരുന്ന പദ്ധതികളും ഉത്തരവിൽ ഉൾപ്പെടും. പൊതുസേവനങ്ങൾ…

Read More

ഒരുലക്ഷം മുൻഗണന റേഷൻകാർഡുകൾ വിതരണം ചെയ്യും; ജി ആർ അനിൽ

തിരുവനന്തപുരം:ഒരുലക്ഷം മുൻഗണന റേഷൻകാർഡുകൾ വിതരണം ചെയ്യും.പിങ്ക്‌ കാർഡുകളാണ്‌ നൽകുക. മസ്‌റ്ററിങ്‌ പൂർത്തിയായപ്പോൾ ഒഴിവ്‌ വന്നതും ഭക്ഷ്യവകുപ്പ്‌ പ്രത്യേകപരിശോധന നടത്തി കണ്ടെത്തിയതും ഉൾപ്പെടെയാണിത്‌. ഇതിനായി മാനദണ്ഡങ്ങളിൽ ഇളവ്‌ വരുത്തേണ്ടി വരും. വീടിന്റെ വിസ്തീർണം 1000 ചതുരശ്ര അടിയോ അതിന് താഴയോ അ‍യിരിക്കണമെന്നാണ് ചട്ടം. ഇതിനുപകരം 1100 ചതുരശ്ര അടിയായെങ്കിലും ഉയർത്തേണ്ടി വരും. ഇതുസംബന്ധിച്ച ശുപാർശ സമർപ്പിച്ചിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. നിലവിൽ 590806 മഞ്ഞകാർഡാണുള്ളത്‌. പിങ്കുകാർഡുകാരുടെ എണ്ണം 3652258 ആണ്‌. ജനസംഖ്യയുടെ 43 ശതമാനത്തെമാത്രമാണ്‌ കേന്ദ്രം…

Read More

പട്ടം എസ്‍യുടി ആശുപത്രിയില്‍ ഭാര്യയെ കഴുത്തു ഞെരിച്ച്‌ കൊന്നതിന് ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: പട്ടം എസ്‍യുടി ആശുപത്രിയില്‍ ഭാര്യയെ കഴുത്തു ഞെരിച്ച്‌ കൊന്നതിന് ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു കരകുളം സ്വദേശിയായ ജയന്തി ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഭാസുരൻ അതേ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒന്നാം തീയതി മുതല്‍ ജയന്തി ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു. വൃക്ക രോഗിയായിരുന്നു ജയന്തി. ചികിത്സയിലായിരുന്ന ജയന്തിയെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി കെട്ടിടത്തില്‍ നിന്ന് ചാടി മരിക്കാൻ ശ്രമിക്കുകയായിരുന്നു ഭർത്താവ്. സംഭവം ആശുപത്രി ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടതോടെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. എന്താണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം…

Read More

ഉറങ്ങിക്കിടന്ന ഭർത്താവിന്റെ ദേഹത്ത് ഭാര്യ തിളച്ച എണ്ണ ഒഴിച്ചു, മുളകുപൊടി വിതറിയും ക്രൂരത

ന്യൂഡൽഹി: ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിന്റെ ദേഹത്ത് തിളച്ച എണ്ണയും മുളകുപൊടിയും ഒഴിച്ച് ഭാര്യ. ഗുരുതരമായി പരുക്കേറ്റ ഭർത്താവിനെ ഡർഹിയിലെ സഫ്‌ദർജംഗ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഒക്ടോബർ 3 ന് മദൻഗിറിലെ വീട്ടിലാണ് സംഭവം. ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിലെ ജീവനക്കാരനായ ദിനേശിനെയാണ് പുലർച്ചെ മൂന്നു മണിയോടെ ഭാര്യ തിളച്ച എണ്ണ ഒഴിച്ചത്. മകളും സമീപത്ത് ഉറങ്ങുന്നുണ്ടായിരുന്നു. ദേഹം മുഴുവൻ പൊള്ളലേറ്റത്തോടെ സഹായത്തിനായി നിലവിളിക്കുകയോ ചെയ്യുന്നതിനുമുമ്പ്, അവൾ എന്റെ പൊള്ളലേറ്റ ഭാഗങ്ങളിൽ മുളകുപൊടി വിതറിയെന്ന് ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു. എതിർത്തപ്പോൾ…

Read More

കോർപ്പറേറ്റ് വായ്പകള്‍ എഴുതി തള്ളാൻ ഒരു മടിയും കാണിക്കാതിരുന്ന കേന്ദ്ര സർക്കാർ, ദുരന്ത ബാധിതരോട് കാണിക്കുന്നത് കൊടും ക്രൂരതയാണ് – കെ രാജന്‍

തിരുവനന്തപുരം: മുണ്ടകൈ, ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളാനാവില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. കോടിക്കണക്കിനു രൂപയുടെ കോർപ്പറേറ്റ് വായ്പകള്‍ എഴുതി തള്ളാൻ ഒരു മടിയും കാണിക്കാതിരുന്ന കേന്ദ്ര സർക്കാർ, ദുരന്ത ബാധിതരോട് കാണിക്കുന്നത് കൊടും ക്രൂരതയാണ് – മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. 2005 ലെ ദുരന്ത നിവാരണ നിയമ പ്രകാരം ദേശീയ ദുരന്ത നിവാരണ അതോറിറ്റി അതി തീവ്ര ദുരന്തമായി പ്രഖ്യാപിച്ചാൽ, ആ…

Read More

മുസ്‌ലിം യുവതിക്ക് ചികില്‍സ നിഷേധിച്ച സംഭവം പുറത്തു കൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ലഖ്നോ: ഗര്‍ഭിണിയായ മുസ്ലിം യുവതിക്ക് സര്‍ക്കാര്‍ ഡോക്ടര്‍ ചികില്‍സ നിഷേധിച്ച സംഭവം പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ഉത്തര്‍പ്രദേശ് പോലിസ് കേസെടുത്തു. ജോന്‍പൂരിലെ പ്രാദേശിക മാധ്യമപ്രവര്‍ത്തകരായ മയാങ്ക് ശ്രീവാസ്തവ, മുഹമ്മദ് എന്നിവര്‍ക്കെതിരെയാണ് കേസ്. ജോന്‍പൂര്‍ ജില്ലാ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ സൂപ്രണ്ടിന്റെ പരാതിയിലാണ് കേസ്. ബലം പ്രയോഗിച്ച് ആശുപത്രിയിലെ ലേബര്‍ വാര്‍ഡില്‍ കയറിയെന്നും വീഡിയോ ചിത്രീകരിച്ചെന്നും ആശുപത്രി സ്വത്തിന് നാശനഷ്ടം വരുത്തിയെന്നുമാണ് ആരോപണം. ശാമ പര്‍വീണ്‍ എന്ന യുവതിക്കാണ് ജോന്‍പൂര്‍ ജില്ലാ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ചികില്‍സ നിഷേധിച്ചത്. ശാമ…

Read More

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് വന്‍ തിരിച്ചടി; 966 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

ലോസ് ഏഞ്ചല്‍സ്: ബേബി പൗഡറിന്റെ ഉപയോഗം മൂലം മെസോതെലിയോമ ബാധിച്ച് മരിച്ച സ്ത്രീയുടെ കുടുംബത്തിന് 966 മില്യണ്‍ ഡോളര്‍ (ഏകദേശം 8,000 കോടി രൂപ) നല്‍കാന്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയോട് ആവശ്യപ്പെട്ട് കോടതി. ടാല്‍ക്ക് ഉല്‍പ്പന്നങ്ങള്‍ കാന്‍സറിന് കാരണമാകുമെന്ന് ആരോപിച്ച് നടത്തിയ വിചാരണയിലാണ് ലോസ് ഏഞ്ചല്‍സ് ജൂറിയുടെ ഉത്തരവ്. കാലിഫോര്‍ണിയ നിവാസിയായ മേ മൂറിന്‍ (88) 2021 ലാണ് കാന്‍സര്‍ ബാധിച്ച് മരിച്ചത്. മെസോതെലിയോമ എന്ന ക്യാന്‍സറാണ് ഇവരെ ബാധിച്ചത്. മെസോതെലിയോമ ഉണ്ടാകാനുള്ള പ്രധാന കാരണം…

Read More

ജനങ്ങളുടെ ജീവന് ഭീഷണിയായ വന്യജീവിയെ കൊല്ലാം, ചന്ദനമരം മുറിച്ചുവിൽക്കാം -ബില്ലുകൾക്ക് നിയമസഭയുടെ അംഗീകാരം

തിരുവനന്തപുരം: ജനങ്ങളുടെ ജീവന് ഭീഷണിയായ വന്യജീവികളെ വെടിവെച്ചുകൊല്ലാൻ ഉത്തരവിടാനുള്ള അധികാരം ചീഫ് വൈൽഡ് ലൈഫ് വാർഡന് നൽകുന്ന വന്യജീവി സംരക്ഷണ (കേരള ഭേദഗതി) ബില്ലും സ്വകാര്യഭൂമിയിലെ ചന്ദന മരങ്ങൾ മുറിച്ചുവിൽക്കാൻ അവകാശം നൽകുന്ന കേരള വന (ഭേദഗതി) ബില്ലും നിയമസഭ പാസാക്കി. ജനവാസ മേഖലയിലിറങ്ങുന്ന വന്യജീവിയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റാൽ ജില്ല കലക്ടറോ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററോ റിപ്പോർട്ട് ചെയ്താൽ ചീഫ് വൈൽഡ് ലൈഫ് വാർഡന് ആ മൃഗത്തെ കൊല്ലാൻ നടപടി സ്വീകരിക്കാം. പട്ടിക രണ്ടിലെ വന്യമൃഗങ്ങളുടെ…

Read More

സുസുമു കിത്തഗാവ, റിച്ചാർഡ് റോബ്സൺ, ഒമർ എം.യാഘി എന്നിവർക്ക് 2025 ലെ രസതന്ത്ര നൊബേൽ

ജലം, മാലിന്യങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളാൻ ശേഷിയുള്ള ‘മെറ്റൽ – ഓർഗാനിക് ചട്ടക്കൂടുകൾ’ (മെറ്റൽ – ഓർഗാനിക് ഫ്രെയിംവർക്കുകൾ, MOF) രൂപപ്പെടുത്തിയ മൂന്ന് ശാസ്ത്രജ്ഞർ ഇത്തവണ രസതന്ത്രത്തിനുള്ള നോബേൽ സമ്മാനം പങ്കിട്ടു. സുസുമു കിത്തഗാവ (ക്യോട്ടോ യൂണിവേഴ്സിറ്റി, ജപ്പാൻ), റിച്ചാർഡ് റോബ്സൺ (മെൽബൺ യൂണിവേഴ്സിറ്റി, ഓസ്ട്രേലിയ), ഒമർ എം.യാഘി (കാലിഫോണിയ യൂണിവേഴ്സിറ്റി, ബർകിലി, യുഎസ്എ) എന്നിവരാണ് പുരസ്കാരത്തിന് അർഹരായവർ. 1989 ൽ റോബ്സൺ തുടക്കമിട്ട രസതന്ത്ര മുന്നേറ്റത്തെ, കാത്തഗാവയും യാഘിയും മുന്നോട്ട് നയിക്കുകയായിരുന്നു. വാതകങ്ങൾക്കും മറ്റു രാസവസ്തുക്കൾക്കും അനായാസം…

Read More

അമിതവേഗത; ബസ് ബൈക്കിലിടിച്ച് അപകടം; മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിൽ നോർത്ത് കാരശ്ശേരിയിലെ മാടാമ്പറം വളവിൽ ബസ് ബൈക്കിലിടിച്ച് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. അരീക്കോട് കീഴുപറമ്പ് ഓത്തുപള്ളിപുറായ് സ്വദേശി കാരങ്ങാടൻ ജസിലിൻ്റെ മകൻ മുഹമ്മദ് ഇബാൻ (3) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. അരീക്കോട് ഭാഗത്തുനിന്ന് അമിതവേഗതയിൽ എത്തിയ സ്വകാര്യ ബസ് വളവിൽ വെച്ച് ബൈക്കിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബൈക്കിലിടിച്ചതിനെ തുടർന്ന് കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിൽ എത്തുന്നതിനു മുന്നേ മരണം സംഭവിച്ചു.സംഭവസ്ഥലത്ത് എത്തിയ പോലീസ് മേൽനടപടികൾ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial