Headlines

തനത് ആവാസ വ്യവസ്ഥയില്‍ മൃഗങ്ങൾ; പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഒക്ടോബര്‍ 28 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം:അന്താരാഷ്ട്ര നിലവാരത്തിലുള്ള പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഒക്ടോബര്‍ 28 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്യും. സുവോളജിക്കല്‍ പാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങുന്നതോടെ തൃശൂര്‍ മൃഗശാലയുടെ പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. സാധാരണ മൃഗശാലകളില്‍ നിന്നും വ്യത്യസ്തമായി പ്രത്യേകം ആവാസ വ്യവസ്ഥകള്‍ ഒരുക്കിയാണ് സുവോളജിക്കല്‍ പാര്‍ക്ക് സജ്ജമാക്കുക. ജനുവരിയോടെ പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കുന്നതിന് മുമ്പ് മൃഗങ്ങള്‍ക്ക് അതത് ആവാസ വ്യവസ്ഥയുമായി പൊരുത്തപ്പെടാനാവും. തൃശൂര്‍ മൃഗശാലയില്‍ നിന്നുള്ള മൃഗങ്ങളെ…

Read More

അഴീക്കോട് വയോധികന് നേരെ ക്രൂരമായ ആക്രമണം നടത്തിയ പ്രതികൾ അറസ്റ്റിൽ

അഴീക്കോട് സ്വദേശി ജിഷ്‌ണു സി. കെ, പള്ളിക്കുന്നുംപുറം സ്വദേശി അമിത് പി. കെ, മൂന്നുനിരത്ത് സ്വദേശി ആദിത് കെ, അഴീക്കൽ സ്വദേശി റിജിൻ രാജ് എന്നിവരാണ് അറസ്റ്റിലായത് അഴീക്കൽ സ്വദേശി ബാലകൃഷ്‌ണനാണ് കഴിഞ്ഞ ദിവസം മർദ്ദനമേറ്റത് കാർ സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത് സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻ രാജ്, എസിപി പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവരുടെ നിർദ്ദേശപ്രകാരം വളപട്ടണം ഇൻസ്പെക്ടർ പി.വിജേഷ്, എസ് ഐ ടി എം വിപിൻ എന്നിവരാണ് പ്രതികളെ അറസ്റ്റ്…

Read More

നെയ്യാറ്റിൻകരയില്‍ ഗ്യാസില്‍ നിന്ന് തീപടർന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ ഗ്യാസില്‍ നിന്ന് തീപടർന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മുട്ടക്കാട് സ്വദേശി സുനിതകുമാരിയാണ് മരിച്ചത് അടുക്കളയില്‍ ചായ ഇടുന്നതിനിടെയായിരുന്നു അപകടം. അപകടകാരണം ഗ്യാസ് ലീക്കായതാണെന്നാണ് പ്രാഥമിക വിവരം. അപകടത്തിന് പിന്നാലെ സുനിതയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വീടിന് സമീപം ബേക്കറി നടത്തിവരുകയായിരുന്നു സുനിത. വീട്ടില്‍ മക്കളും സുനിതയും മാത്രമാണ് താമസം. മകള്‍ രാവിലെ ടെക്‌നോപാ‌ക്കില്‍ ജോലിക്ക് പോയി. സംഭവസമയം മകൻ അഖില്‍ വീട്ടില്‍ ഉണ്ടായിരുന്നു. സുനിതയുടെ നിലവിളികേട്ട് ഓടിയെത്തിയ മകനും സമീപവാസികളും ചേർന്ന് നെയ്യാറ്റിൻകര…

Read More

ഈശ്വർ എം വിനയന് മുസ്ലിംലീഗിന്റെ സ്നേഹാദരവ്

നെടുമങ്ങാട്: മുസ്ലിം ലീഗ് നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കന്യാകുളങ്ങര ലീഗ് ഹൗസിൽ രാജ്യാന്തര_ സംസ്ഥാന ക്വിസ് പ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രവർത്തകൻ എൽ ആർ വിനയചന്ദ്രന്റെയും, മഞ്ജു മനുസ് ഹട്ടിന്റെയും മകൻ ഈശ്വർ എം വിനയന് മുസ്ലിം ലീഗ് സംസ്ഥാന മുൻ ജനറൽ സെക്രട്ടറിയും, തിരൂരങ്ങാടി എം എൽ എയും ആയ കെ പി എ മജീദ് മൊമെന്റോ നൽകി, പൊന്നാട അണിയിച്ചു അനുമോദിച്ചു. ലീഗ് ജില്ലാ സെക്രട്ടറി കന്യാകുളങ്ങര ഷാജഹാൻ അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ്…

Read More

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍; ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്രം. ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. വായ്പ എഴുതിത്തള്ളാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. വായ്പ എഴുതിത്തള്ളല്‍ കേന്ദ്രത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമെന്നാണ് നിലപാട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം നല്‍കി. കേന്ദ്രത്തിന്റെ അധികാരപരിധിക്ക് പുറത്തുള്ള കാര്യമാണ് വായ്പ എഴുതിത്തള്ളല്‍. തീരുമാനമെടുക്കേണ്ടത് അതത് ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചു. ദുരിതബാധിതരുടെ ബാങ്ക്…

Read More

എംഡിഎംഎയും കഞ്ചാവുവുമായി വെമ്പായം സ്വദേശിയായ യുവാവ് അറസ്റ്റിൽ

നെടുമങ്ങാട് എക്സൈസ് ഇൻസ്പെക്ടർ പ്രവീൺ സിവിയുടെ നേതൃത്വത്തിൽ വെമ്പായം നെടുവേലി ഭാഗത്ത് നടത്തിയ പരിശോധനയിൽ നെടുവേലി ഉതിരപ്പെട്ടി സ്വദേശി അസീം എന്നയാളെ .38 ഗ്രാം എംഡിഎംഎ, 4 ഗ്രാം കഞ്ചാവ് എന്നിവ സഹിതം പിടികൂടി.ഒരു എൻഡിപിഎസ് കേസ് എടുത്തു പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഗ്രേഡ് ബിജുകുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീകേഷ് , കിരൺ, ആദർശ്, ഷജിം വനിത സിവിൽ എക്സൈസ് ഓഫീസർ വീവ സിവിൽ എക്സൈസ് ഓഫീസ് ഡ്രൈവർ ഗോപിനാഥ് എന്നിവരും ഉണ്ടായിരുന്നു

Read More

ന്യൂമാഹി ഇരട്ടക്കൊലക്കേസ്; കൊടി സുനി അടക്കം മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

കണ്ണൂര്‍: ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്ത്, ഷിനോജ് എന്നിവരെ ന്യൂമാഹിയില്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. തലശ്ശേരി അഡീഷണല്‍ ജില്ല സെഷന്‍സ് കോടതിയുടെതാണ് വിധി. തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. കേസില്‍ പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് കോടതി വിധി പറഞ്ഞത്ടിപി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ ഉള്‍പ്പെടെ 16 സിപിഎം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. ഇതില്‍ രണ്ടുപേര്‍ വിചാരണക്കിടെ മരിച്ചു. ഈ…

Read More

പെരിന്തൽമണ്ണയിൽ രാസലഹരിയുമായി യുവാക്കൾ പിടിയിൽ.

മലപ്പുറം: പെരിന്തൽമണ്ണയിൽ രാസലഹരിയുമായി യുവാക്കൾ പിടിയിൽ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ടിടങ്ങളിലായി 60 ഗ്രാമിലധികം രാസലഹരി പിടിച്ചെടുത്തത്. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. മക്കരപറമ്പിൽ വെച്ച് 54.88 ഗ്രാം മെത്താംഫിറ്റമിനുമായി കൂട്ടിൽ സ്വദേശി മുഹമ്മദ് ഫാസിൽ(39 ), രാമപുരം സ്വദേശി ഫിറോസ് ബാബു(45 ) എന്നിവരെയാണ് പിടികൂടിയത്. അതേസമയം പാണമ്പിയിൽ വെച്ച് 6.65 ഗ്രാം മെത്താംഫിറ്റമിനുമായി പാലക്കാട് കച്ചേരിപ്പറമ്പ് സ്വദേശി മുഹമ്മദ് റിൻഷാദ് (25), പെരിന്തൽമണ്ണ ദുബായ് പടി സ്വദേശി സിബ്നു ലാൽ.സി…

Read More

പ്ലസ് ടു വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ, കരാട്ടെ അധ്യാപികക്ക് പോക്സോ കോടതി 20 വർഷം കഠിനതടവിന് ശിക്ഷ വിധിച്ചു.

ചെന്നൈ: പ്ലസ് ടു വിദ്യാർഥിനിയെ ആവർത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ, കരാട്ടെ അധ്യാപികക്ക് പോക്സോ (ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നും കുട്ടികൾക്കുള്ള സംരക്ഷണം) കോടതി 20 വർഷം കഠിനതടവിന് ശിക്ഷ വിധിച്ചു. തൂത്തുക്കുടി സ്വദേശിനിയായ ബി. ജയസുധ (28) എന്ന അധ്യാപികയെയാണ് ചെന്നൈയിലെ സെഷൻസ് ജഡ്ജി എസ്. പദ്മ ശിക്ഷിച്ചത്. ചെന്നൈയിൽ അധ്യാപികയായി ജോലി ചെയ്തിരുന്ന ജയസുധ, കഴിഞ്ഞ വർഷം ജൂലൈയിൽ നടന്ന സ്‌കൂളിലെ കായികമേളയ്ക്കിടെയാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയുമായി അടുപ്പത്തിലാകുന്നത്. തുടർന്ന്, ഇവർ സ്‌കൂളിന് സമീപമുള്ള ഒരു…

Read More

പെൺകുഞ്ഞ് ജനിച്ചതിലുള്ള ഭർത്താവിന്റെ ഇഷ്ടക്കേടും കുത്തുവാക്കുകളും കാരണം മനസ്സ് മടുത്ത യുവതി ജീവനൊടുക്കി

ബെംഗളൂരു: പെൺകുഞ്ഞ് ജനിച്ചതിലുള്ള ഭർത്താവിന്റെ ഇഷ്ടക്കേടും കുത്തുവാക്കുകളും കാരണം മനസ്സ് മടുത്ത യുവതി ജീവനൊടുക്കി. രണ്ടാമതും പെൺകുഞ്ഞ് ജനിച്ചതോടെ ഭർത്താവ് നീരസം പ്രകടിപ്പിക്കുകയും പരിഹസിക്കുകയും ചെയ്തതോടെയാണ് യുവതി ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ബെംഗളൂരു ലഗ്ഗരെ മുനീശ്വര ബ്ലോക്കിൽ താമസിക്കുന്ന ഹാസൻ അരസിക്കരെ സ്വദേശിനി രക്ഷിത (26) ആൺ മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു യുവതി യുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ഭർത്താവ് രവീഷ് ഒരു സ്വകാര്യ ബാങ്കിലെ ജീവനക്കാരനായിരുന്നു. ഇയാളുടെ പെരുമാറ്റത്തിൽ മനംനൊന്താണ് മകൾ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial