കട്ടര്‍ ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ അലാറം അടിച്ചു, കള്ളന്‍ ഓടി രക്ഷപ്പെട്ടു; തൃശൂരില്‍ എടിഎമ്മില്‍ മോഷണശ്രമം
തൃശൂര്‍: നഗരത്തിലെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എടിഎമ്മില്‍ മോഷണശ്രമം. മുഖംമൂടി ധരിച്ചെത്തിയ കള്ളന്‍ അലാറം അടിച്ചതോടെ ഓടി രക്ഷപ്പെട്ടു. ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രി 12.30 ഓടേയാണ് പൂങ്കുന്നത്തെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എടിഎമ്മില്‍ മോഷണശ്രമം നടന്നത്. ഈ എടിഎമ്മിന് സമീപമാണ് റെയില്‍വേ സ്റ്റേഷന്‍. ഈ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് എത്തിയ മോഷ്ടാവാണ് കവര്‍ച്ചാശ്രമം നടത്തിയത് എന്ന് കരുതുന്നു. എടിഎമ്മിനുള്ളില്‍ പ്രവേശിച്ച് കട്ടര്‍ ഉപയോഗിച്ചാണ് മോഷ്ടാവ് എടിഎം തകര്‍ക്കാന്‍ ശ്രമിച്ചത്. ഇതിന് തൊട്ടുപിന്നാലെ…

