Headlines

കളിക്കുന്നതിടെ വീണു പരിക്കേറ്റ 9 വയസുകാരിയുടെ കൈ മുറിച്ചു മാറ്റി; പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി

പാലക്കാട് : പാലക്കാട് ജില്ലാ ആശുപത്രിക്ക് ചികിത്സാ പിഴവെന്ന് പരാതി. പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനിയുടെ വലതു കൈയാണ് മുറിച്ചുമാറ്റിയത്. കളിക്കുന്നതിടെ വീണു പരിക്കേറ്റ പെൺകുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് പരാതി. സെപ്തംബർ 24നാണ് സഹോദരനൊപ്പം കളിക്കുന്നതിനിടെ പെൺകുട്ടിക്ക് വീണു പരിക്കേറ്റത്. ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ നിന്നും എക്സ് റേ എടുത്ത് പ്ലാസ്റ്റർ ഇട്ട് വിട്ടയച്ചു. വേദന കൂടിയതോടെ 25ന് വീണ്ടും ചികിത്സ തേടി. അഞ്ചു ദിവസം…

Read More

ഫാൽക്കേ പുരസ്കാരം നേടിയ മോഹൻലാലിന് നാടിന്‍റെ ആദരം ; ‘മലയാളം വാനോളം, ലാൽസലാം’ പരിപാടി ഇന്ന്  സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍

തിരുവനന്തപുരം: ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മോഹൻലാലിന് നാടിന്‍റെ ആദരം. മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്ന പരിപാടി ഇന്ന് തലസ്ഥാനത്ത് നടക്കും. ‘മലയാളം വാനോളം, ലാൽസലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കും. ഇന്ത്യൻ ചലച്ചിത്രരംഗത്തെ പ്രമുഖരും പരിപാടിയിൽ പങ്കെടുക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന് വേണ്ടി മോഹൻലാലിനെ ആദരിക്കും. പരിപാടിയിൽ പൊതു ജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ്,…

Read More


കണ്ണൂരിൽ സിപിഎമ്മിനെതിരെ കൊലവിളി പ്രസംഗവുമായി ബിജെപി നേതാവ്

കണ്ണൂര്‍: അക്രമം തുടര്‍ന്നാല്‍ സിപിഎം നേതാക്കളുടെ വീട്ടിലേക്ക് ബോംബ് എറിയുമെന്ന് ബിജെപി നേതാവിന്റെ ഭീഷണി. കണ്ണൂര്‍ നോര്‍ത്ത് ജില്ലാ സെക്രട്ടറിയാണ് ഭീഷണി മുഴക്കിയത്. കണ്ണില്‍ നിന്നല്ല, നെഞ്ചില്‍ നിന്ന് കണ്ണീര്‍ വീഴ്ത്തുമെന്നും ബിജെപി അര്‍ജുന്‍ മാവിലങ്കണ്ടിയുടെ പ്രസംഗത്തില്‍ പറയുന്നു. കണ്ണൂര്‍ ചെറുകുന്നില്‍ ബിജെപി നേതാവിന്റെ വീടിന് നേരെയുണ്ടായ ബോംബാക്രമണത്തിനെതിരായ പ്രതിഷേധ യോഗത്തിലാണ് ബിജെപി സെക്രട്ടറിയുടെ ഭീഷണി പ്രസംഗം “ഇവിടെയുള്ള സിപിഎം ലോക്കൽ സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി, ഏരിയാ സെക്രട്ടറി. എല്ലാവരെയും ഞങ്ങൾക്കറിയാം. എല്ലാവരുടെയും വീടുകൾക്കും ഞങ്ങൾക്കറിയാം. എല്ലാവരുടെയും…

Read More

5.25 കോടി രൂപയുടെ ഇൻഷുറൻസ് പോളിസികൾ തട്ടിയെടുക്കാൻ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ആറ് പേർ അറസ്റ്റിൽ

ബെംഗളൂരു: 5.25 കോടി രൂപയുടെ ഇൻഷുറൻസ് പോളിസികൾ തട്ടിയെടുക്കാൻ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ആറ് പേർ അറസ്റ്റിൽ. വിജയനഗര ഹൊസ്പേട്ടിൽ കഴിഞ്ഞ മാസം 28നാണ് സംഭവം. കൗൾപേട്ട് സ്വദേശി 44കാരനായ കെ.ഗംഗാധറാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സൂപ്രണ്ട് എസ്.ജാഹ്നവി അറിയിച്ചു. റിയാസ്, ഗോസംഗി രവി എന്ന രവി, പി.അജയ് എന്ന ആഡി, കൃഷ്ണപ്പ, ആർ.വൈ.യോഗരാജ് സിങ്, ഹുലിഗെമ്മ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ച എച്ച്എൽസി കനാലിനടുത്ത് ഗംഗാധറിന്റെ മൃതദേഹം കണ്ടെത്തി. ഇരുചക്ര വാഹനാപകടത്തിൽ സംഭവിച്ചതാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ…

Read More

‘വിഷൻ 2031’ സെമിനാറുകൾക്ക് തുടക്കമായി ആദ്യ സെമിനാർ തൃശൂരിൽ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു

കേരള സംസ്ഥാനം രൂപീകൃതമായതിന്റെ 75-ാം വാർഷികമായ 2031-ൽ കൈവരിക്കേണ്ട വികസന ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകൾ സംഘടിപ്പിക്കുന്ന  ‘വിഷൻ 2031’ സംസ്ഥാനതല സെമിനാറുകൾക്ക് തുടക്കമായി. സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 3ന് നടന്ന ആദ്യ സെമിനാർ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു തൃശൂരിൽ ഉദ്ഘാടനം ചെയ്തു.     സർക്കാർ പദ്ധതികൾക്ക് പുതിയ ദിശാബോധം നൽകുന്നതിനായി, വിവിധ മേഖലകളിലെ വിദഗ്ദ്ധരുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് വികസന രേഖ തയ്യാറാക്കുകയാണ് വിഷൻ 2031 സെമിനാറുകളുടെ…

Read More

തെരുവ് നായ ബൈക്കിന് കുറുകെ ചാടി;  അപകടത്തിൽ വയോധികന് ദാരുണാന്ത്യം

തിരുവനന്തപുരം: തെരുവ് നായ കുറുകെ ചാടി ഉണ്ടായ അപകടത്തിൽ വയോധികന് ദാരുണാന്ത്യം. കോട്ടുകാൽ പുന്നവിള റോഡരികത്ത് മരിയൻ വില്ലയിൽ എ ജോസ് (60) ആണ് മരണപ്പെട്ടത്. ജോസ് ബൈക്ക് അപകടത്തിൽ പരുക്കേറ്റു ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. അപകടത്തിൽ ജോസിന് തലക്ക് സഹിതം ഗുരുതര പരിക്കേറ്റിരുന്നു. കഴിഞ്ഞ മാസം 27ന് ഉച്ചയ്ക്ക് ബൈക്കിൽ വീട്ടിലേക്കു വരുമ്പോൾ പുന്നവിള ഭാഗത്തു വച്ചു നായ പെട്ടെന്ന് കുറുകെ ചാടിയായിരുന്നു അപകടം. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. പുളിങ്കുടിയിലെ സ്വകാര്യ റിസോർട്ടിലെ മാനേജർ…

Read More

മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.

പൊന്നാനി: മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പൊന്നാനി കാട്ടിലവളപ്പ് സ്വദേശിയായ അക്ബർ (35) ആണ് പൊന്നാനി പോലീസിന്റെ പിടിയിലായത്. കടലോരത്ത് താമസിക്കുന്ന പെൺകുട്ടിയുടെ വീട്ടിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം അർധരാത്രിയിലാണ് ഇയാൾ അതിക്രമിച്ചു കയറിയത്. വീടിന്റെ ഓട് പൊളിച്ച് (ഇളക്കി മാറ്റി) ഉള്ളിലേക്ക് പ്രവേശിച്ച പ്രതി, മാതാപിതാക്കൾക്കൊപ്പം കിടക്കുകയായിരുന്ന പെൺകുട്ടിയുടെ അടുത്തേക്ക് എത്തുകയായിരുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ സ്പർശിച്ച ഉടൻ കുട്ടി ഞെട്ടിയുണർന്ന് ബഹളം വെച്ചു. ഇതോടെ പ്രതി…

Read More

ലോക വയോജനദിനം;സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

ലോക വയോജന ദിനത്തിൽ  സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ സെക്രട്ടറിയറ്റ് പടിക്കൽ വയോജന കൂട്ടായ്മ സംഘടിപ്പിച്ചു. ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്ത ദിനാചരണത്തിൻ്റെ സന്ദേശം സമൂഹത്തിലും സർക്കാരിലും എത്തിക്കാനാണ് കൂട്ടായ്മ സംഘടിപ്പിച്ചത്.      വാർധക്യം ആഘോഷമാക്കുകയും മുതിർന്ന പൗരന്മാരുടെ സേവനവും പങ്കാളിത്തവും അംഗീകരിക്കുകയും ചെയ്യുക എന്നതാണ് ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്. കർമനിരതവും സജീവവുമായ വാർധക്യം നയിക്കാൻ സർക്കാരും സമൂഹവും വയോജനങ്ങളെ പിന്തുണക്കണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു.       സെക്രട്ടറിയറ്റ് പടിക്കൽ സംഘടിപ്പിച്ച വയോജന കൂട്ടായ്മ സംസ്ഥാന പ്രസിഡൻ്റ് എൻ. അനന്തകൃഷ്ണൻ   ഉദ്ഘാടനം…

Read More

പിതാവിൻ്റെ നിരന്തരമായ പീഡനം 14 കാരിയായ മകൾ നാലരമാസം ഗർഭിണി; പിതാവ് അറസ്റ്റിൽ

കാസർകോട്: പിതാവിൻ്റെ നിരന്തരമായ പീഡനത്തിനു ഇരയായ 14 കാരിയായ മകൾ നാലരമാസം ഗർഭിണി. വിവരം പുറത്തറിഞ്ഞതിനെ തുടർന്ന് പാസ്പോർട്ടുമായി രക്ഷപ്പെടാൻ ശ്രമിച്ച പിതാവിനെതിരെ ഹൊസ്‌ദുർഗ്ഗ് പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. കർണ്ണാടക, കുടക് സ്വദേശിയായ 45 കാരനെതിരെയാണ് കേസ്. ഇയാൾ ഹൊസ്‌ദുർഗ്ഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ക്വാർട്ടേഴ്‌സിൽ കുടുംബസമേതം താമസിച്ചു വരുകയായിരുന്നു. കല്ലുകെട്ടു ജോലിക്കാരനായിരുന്നു. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മകൾക്കു കടുത്ത നടുവേദന ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസം മംഗ്ളൂരുവിലെ ഡോക്ടറെ കാണിക്കാൻ പോയതോടെയാണ് പീഡന…

Read More

ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യൻ മാനേജ്മെന്റിലെ വിദ്യാർഥികളെ പീഡിപ്പിച്ചെന്ന കേസ്;സ്വാമി ചൈതന്യാനന്ദ സരസ്വതിയുടെ സഹായികളായിരുന്ന 3 യുവതികൾ അറസ്റ്റിൽ

ന്യൂഡൽഹി: ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യൻ മാനേജ്മെന്റിലെ വിദ്യാർഥികളെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ സ്വാമി ചൈതന്യാനന്ദ സരസ്വതിയുടെ സഹായികളായിരുന്ന 3 യുവതികൾ അറസ്റ്റിലായി. അസോഷ്യേറ്റ് ഡീനും സീനിയർ അധ്യാപികയുമായി ശ്വേത ശർമ, എക്‌സിക്യൂട്ടീവ് ഡയറക്ടർ ഭാവന കപിൽ, സീനിയർ അധ്യാപിക കാജൽ എന്നിവരാണ് പിടിയിലായത്. പാർത്ഥസാരഥിയുടെ നിർദ്ദേശപ്രകാരമാണ് ഇവർ പ്രവർത്തിച്ചതെന്നും അച്ചടക്കത്തിന്റെയും കൃത്യനിഷ്‌ഠയുടെയും മറവിൽ വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തുകയും സമ്മർദം ചെലുത്തുകയും ചെയ്‌തിരുന്നെന്നും ചോദ്യം ചെയ്യലിൽ അറസ്റ്റിലായവർ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സ്വാമിയുടെ മുറിയിൽ വ്യാഴാഴ്ച‌ പൊലീസ് നടത്തിയ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial