ഫോൺ ഉപയോഗിക്കുന്നതിൽ തർക്കം; ആലപ്പുഴയിൽ മഹിളാ കോൺഗ്രസ് നേതാവിനെ മകൾ കുത്തി

ആലപ്പുഴ: വാടയ്ക്കലിൽ 17കാരിയായ മകൾ അമ്മയെ കുത്തി പരിക്കേൽപ്പിച്ചു. വാടയ്ക്കൽ സ്വദേശിയായ മഹിളാ കോൺഗ്രസ് നേതാവിനാണ് കുത്തേറ്റത്. ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തകർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കഴുത്തിന് പരിക്കേറ്റ യുവതിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

ഇലക്ട്രിക് വാഹനങ്ങളും ഇനി ശബ്‍ദമുണ്ടാക്കണം, കർശന നിയമവുമായി കേന്ദ്രം

ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങൾ ഇനി ശബ്‍ദം സഹിതം വരും. 2027 ഒക്ടോബർ ഒന്നുമുതൽ രാജ്യത്തെ എല്ലാ ഇലക്ട്രിക് കാറുകളിലും ബസുകളിലും ട്രക്കുകളിലും അക്കോസ്റ്റിക് വെഹിക്കിൾ അലേർട്ടിംഗ് സിസ്റ്റംസ് (AVAS) നിർബന്ധമാക്കാൻ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം (MoRTH) നിർദ്ദേശിച്ചു. ഈ കരട് വിജ്ഞാപനത്തിൽ, ഇലക്ട്രിക് വാഹനങ്ങളിൽ ശബ്ദത്തിന്റെ അഭാവത്തെക്കുറിച്ച് കേന്ദ്ര സർക്കാർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ശബ്‍ദത്തിന്റെ അഭാവം കാൽനടയാത്രക്കാരും സൈക്കിൾ യാത്രക്കാരും ഉൾപ്പെടയുള്ള മറ്റ് റോഡ് ഉപയോക്താക്കൾക്കും അപകടമുണ്ടാക്കാം എന്ന് സർക്കാർ ഭയക്കുന്നു. 2026 ഒക്ടോബർ…

Read More

ബലാത്സംഗ കേസ്; റാപ്പർ വേടനെതിരെ കുറ്റപ്പത്രം സമർപ്പിച്ചു

റാപ്പർ വേടനെതിരെ ബലാത്സംഗ കേസിലും കുറ്റപ്പത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. ബലാത്സംഗത്തിന് തെളിവുകൾ ഉണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ജൂലൈ 31നാണ് യുവ ഡോക്ടറുടെ പരാതിയിൽ തൃക്കാക്കര പോലീസ് കേസെടുത്തത്. ബലാത്സംഗത്തിന് തെളിവുകൾ ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. കേസിൽ വേടന് മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു കോടതി. 2021 നും 23നും ഇടയിലായി അഞ്ചുതവണ വേടൻ ബലാത്സംഗം ചെയ്തു എന്നായിരുന്നു യുവതിയുടെ പരാതി. മുപ്പതിനായിരം രൂപയും യുവതിയിൽ നിന്ന് കൈക്കലാക്കിയതായും പരാതിയുണ്ട്. അതേസമയം വേടനെതിരെ കഞ്ചാവ് കേസിൽ ഇന്നലെ…

Read More

ഡിവൈഎഫ്ഐ നേതാവായ അഭിഭാഷക തൂങ്ങിമരിച്ച നിലയിൽ

കാസർകോട്: കാസർകോട് അഭിഭാഷക വക്കീൽ ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. കുമ്പളയിലാണ് ഡിവൈഎഫ്ഐ നേതാവുകൂടിയായ അഭിഭാഷക തൂങ്ങിമരിച്ചത്. ഡിവൈഎഫ്ഐ കുമ്പള മേഖല പ്രസിഡന്റും ബ്ലോക്ക്‌ കമ്മിറ്റി അംഗവുമായ അഡ്വ. രഞ്ജിതയാണ് മരിച്ചത്. വക്കീൽ ഓഫീസനകത്ത് ഫാനിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇന്നലെ വൈകിട്ട് മുതൽ വീട്ടിൽ നിന്ന് ഇവരെ വിളിച്ചെങ്കിലും ഫോൺ എടുക്കാത്തതിനെത്തുടർന്ന് വീട്ടുകാർ ഓഫീസിലെത്തി. ഓഫീസ് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തി വാതിൽ പൊളിച്ചു അകത്ത് കടന്നപ്പോഴാണ് ഫാനിൽ തൂങ്ങി മരിച്ചനിലയിൽ…

Read More

വാർധക്യ കാലത്തെ ഒറ്റപ്പെടൽ മാറാൻ 35 കാരിയെ വിവാഹം കഴിച്ചു; വിവാഹപ്പിറ്റേന്ന് വയോധികൻ മരിച്ചു

ലഖ്‌നൗ : ഉത്തർപ്രദേശിൽ വാർധക്യ കാലത്തെ ഒറ്റപ്പെടൽ മാറാൻ 35 കാരിയെ വിവാഹം കഴിച്ച വയോധികൻ വിവാഹപ്പിറ്റേന്ന് മരിച്ചു. ശങ്കുറാം(75) എന്നയാളാണ് മരിച്ചത്. ഉത്തർപ്രദേശിലെ ജോൻപുറിലാണ് സംഭവം.ഒരു വർഷം മുമ്പ് ഭാര്യ മരിച്ച ശങ്കുറാം ഒറ്റപ്പെട്ട് കഴിയുകയായിരുന്നു. ശങ്കുറാമിന് മക്കൾ ഉണ്ടായിരുന്നില്ല. ഒറ്റപ്പെട്ട് കഴിയുകയായിരുന്ന ശങ്കുറാം ഇതോടെ വീണ്ടും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു

Read More

അമീബിക് മസ്തിഷ്ക ജ്വരം;മൂന്ന് മാസം പ്രായമുള്ള കുഞ്ഞും വേങ്ങര സ്വദേശിയായ 52 കാരിയും അടക്കം രണ്ട് പേർ മരിച്ചു

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഇന്ന് രണ്ടുപേർ മരിച്ചു. വേങ്ങര സ്വദേശി റംലയും (52) ഓമശ്ശേരി സ്വദേശി അബൂബക്കർ സിദ്ദിഖിന്റെ മൂന്ന് മാസം പ്രായമായ ആൺകുഞ്ഞുമാണ് മരിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. മൂന്ന് മാസം പ്രായമായ ആൺകുഞ്ഞ് കഴിഞ്ഞ 28 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇന്നലെ രാത്രിയാണ് കുഞ്ഞ് മരിച്ചത്. രോഗം ബാധിച്ച റംല മലപ്പുറം വേങ്ങര കണ്ണമംഗലം സ്വദേശിയാണ്. ജൂലൈ എട്ടിനാണ് ഇവർക്ക് രോഗം സ്ഥിരീകരിക്കുന്നത്. ആഗസ്റ്റ് അഞ്ചിനാണ്…

Read More

ദേവരാജൻ മാസ്റ്റർ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്

തിരുവനന്തപുരം എൻജിനിയറിംഗ് കോളജിലെ പൂർവ വിദ്യാർഥി സംഘടനയുടെ തിരുവനന്തപുരം ചാപ്ടർ (സി.ഇ.ടി.എ.എ.ടി) ഏർപ്പെടുത്തിയ പ്രഥമ ദേവരാജൻ മാസ്റ്റർ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക്. 50,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.കെ.ജയകുമാർ അദ്ധ്യക്ഷനായ മൂന്നംഗസമിതിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്.5ന് വൈകിട്ട് 5.30ന് ടാഗോർ തിയേറ്ററിൽ നടക്കുന്ന സി.ഇ.ടി.എ.എ.ടി ദേവരാഗസന്ധ്യയോടനുബന്ധിച്ച് പുരസ്‌കാരം കൈമാറും.

Read More

കട്ടപ്പനയിൽ ഓട വൃത്തിയാക്കുന്നതിനിടെ അപകടത്തിൽ മൂന്ന് തൊഴിലാളികൾ മരിച്ചു

കട്ടപ്പന: ഇടുക്കിയിലെ കട്ടപ്പനയിൽ ഓട വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മൂന്ന് തൊഴിലാളികൾ മരിച്ചു. തമിഴ്നാട് കമ്പം സ്വദേശി ജയറാം, ഗൂഢല്ലൂർ സ്വദേശികളായ സുന്ദരപാണ്ഡ്യൻ, മൈക്കിൾ എന്നിവരാണ്‌ മരിച്ചത്‌. നവീകരണ പ്രവർത്തനം നടന്നുവരുന്ന ഹോട്ടലിന്റെ സമീപത്തെ അഴുക്കുചാൽ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. കട്ടപ്പന പാറക്കടവിനുസമീപം രാത്രി പത്തരയോടെയാണ്‌ അപകടം. ആദ്യം ശുചീകരണത്തിന് ഇറങ്ങിയ ആൾ കുഴഞ്ഞു വീണതോടെ മറ്റുരണ്ടുപേർ രക്ഷിക്കാൻ ഇറങ്ങുകയായിരുന്നു. തുടർന്ന് മൂന്ന് പേരും ഓടയ്ക്കുള്ളിൽ കുടുങ്ങി. പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു രാത്രി…

Read More

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു. ഒക്ടോബര്‍ ഒന്നുമുതല്‍ 19 കിലോ സിലിണ്ടറിന്റെ വിലയില്‍ 15 രൂപയുടെ വര്‍ധനയാണ് എണ്ണ വിതരണ കമ്പനികള്‍ വരുത്തിയത്. എന്നിരുന്നാലും 14 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. നാലുതവണ കുറച്ച ശേഷം ആദ്യമായാണ് വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ വര്‍ധന ഉണ്ടായത്. കഴിഞ്ഞമാസം വാണിജ്യ സിലിണ്ടറിന്റെ വില 51.50 രൂപയാണ് കുറച്ചത്. ഏപ്രില്‍ മുതല്‍ ജൂലൈ വരെ, 19 കിലോഗ്രാം എല്‍പിജി വിലയില്‍ ഡല്‍ഹിയില്‍ 138 രൂപയും…

Read More

രാഹുല്‍ഗാന്ധിക്കെതിരെ കൊലവിളി പരാമര്‍ശം മുഴക്കിയ ബിജെപി നേതാവ് പ്രിന്റു മഹാദേവന്‍ കീഴടങ്ങി; പ്രതിക്ക് ജാമ്യം

തൃശൂര്‍: രാഹുല്‍ഗാന്ധിക്കെതിരെ കൊലവിളി പരാമര്‍ശം മുഴക്കിയ ബിജെപി നേതാവ് പ്രിന്റു മഹാദേവന്‍ കീഴടങ്ങി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒപ്പമായിരുന്നു കീഴടങ്ങാന്‍ എത്തിയത്. താനൊരു അധ്യാപകനാണെന്നും ഒരിക്കലും ഹിംസയെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും പ്രിന്റു പറഞ്ഞു. പ്രിന്റുവിനെ തിരഞ്ഞ് ബിജെപി തൃശൂര്‍ ജില്ലാ ഭാരവാഹികളുടെ വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് കീഴടങ്ങല്‍. കുന്നംങ്കുളം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് ജയന്തന്‍ പ്രതിക്ക് ജാമ്യം അനുവദിച്ചു. കെ എസ് യുജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ നല്‍കിയ പരാതിയിലാണ് പേരാമംഗലം പൊലീസ് പ്രിന്റുവിനെതിരെ കേസെടുത്തത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial