‘ പൊലീസുകാരന്‍ എന്നെ നാല് തവണ ബലാത്സംഗം ചെയ്തു’;കൈവെള്ളയില്‍ ആത്മഹത്യാക്കുറിപ്പെഴുതി ഡോക്ടര്‍
മുംബൈ: മഹാരാഷ്ട്രയിലെ സത്താറയിലെ ജില്ലാ ആശുപത്രിയില്‍ ആത്മഹത്യ ചെയ്തതായി ആരോപിക്കപ്പെടുന്ന വനിതാ ഡോക്ടറെ കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഒരു പൊലീസുകാരന്‍ നാല് തവണ ബലാത്സംഗം ചെയ്തതായി കുറിപ്പ്. ഡോക്ടറുടെ കൈവെള്ളയില്‍ തന്നെയാണ് ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചിരിക്കുന്നത്. ഫാല്‍ട്ടണ്‍ ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായി ജോലി ചെയ്തിരുന്ന ഡോക്ടറെ എസ്‌ഐ ഗോപാല്‍ ബദ്‌നന്‍ മാനസിമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് ആരോപണം. നിരന്തരമായ പീഡനമാണ് തന്നെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് ആത്മഹത്യാ കുറിപ്പിലെ പരാമര്‍ശം. വ്യാഴാഴ്ചയാണ് ആത്മഹത്യ ചെയ്തത്. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക്…

