Headlines

ചാക്കോച്ചന്‍ വധക്കേസില്‍ ഭാര്യ റോസമ്മ കുറ്റക്കാരി

തളിപ്പറമ്പ്: പെരിങ്ങോം വയക്കര മൂളിപ്രയിലെ ചാക്കോച്ചനെ (60) അടിച്ചുകൊലപ്പെടുത്തിയ കേസില്‍ ഭാര്യ റോസമ്മ കുറ്റക്കാരിയെന്ന് തളിപ്പറമ്പ് അഡീഷനല്‍ സെഷന്‍സ് കോടതി കണ്ടെത്തി. മറ്റന്നാള്‍ ശിക്ഷ വിധിക്കും. 2013 ജൂലൈ ആറിന് പുലര്‍ച്ചെയാണ് വീടിനടുത്തുള്ള റോഡരികില്‍ ചാക്കോച്ചന്റെ മൃതദേഹം കണ്ടെത്തിയത്. തലേന്ന് രാത്രി വീട്ടിലുണ്ടായ വഴക്കിനിടെ റോസമ്മയും മകനും ചേര്‍ന്ന് കുഞ്ഞുമോനെ അടിച്ചു കൊലപ്പെടുത്തിയെന്നാണ് പോലിസ് കണ്ടെത്തിയത്. ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ചാക്കോച്ചന്റെ പേരിലുള്ള വസ്തു തന്റെ പേരില്‍ എഴുതി നല്‍കണമെന്ന് റോസമ്മ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടായിരുന്നു…

Read More

പി എം ശ്രീ  മുന്നണി നയങ്ങളിൽ നിന്നുള്ള വ്യതിചലനം ഒരു കാരണ വശാലും അംഗീകരിക്കാൻ കഴിയില്ല: എഐവൈഎഫ്

തിരുവനന്തപുരം:പി എം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പു വെച്ചതായുള്ള വാർത്ത ആശങ്കയുളവാക്കുന്നതാണെന്നും ഇടത് മുന്നണിയുടെ നയങ്ങളിൽ നിന്നുള്ള വ്യതിചലനം ഒരു കാരണ വശാലും അംഗീകരിക്കാൻ കഴിയില്ലെന്നും എ ഐ വൈ എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് ആരോപിച്ചു.പി എം ശ്രീ നടപ്പായാൽ കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയിൽ ഉടലെടുക്കുന്ന  ദൂര വ്യാപകമായ പ്രത്യാഘാതങ്ങളെ കുറിച്ച് കൃത്യമായ ബോധ്യം ഉള്ളത് കൊണ്ട് തന്നെയാണ് കേരള ജനതയോട്  പി എം ശ്രീ വിരുദ്ധ നിലപാട് ഇടത് പക്ഷ ജനാധിപത്യ മുന്നണി …

Read More

19കാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ പൊലീസുകാരന്‍ പിടിയില്‍

തിരുവനന്തപുരം: 19കാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ പൊലീസുകാരന്‍ പിടിയില്‍. കുന്നത്തുകാല്‍ സ്വദേശി രഞ്ജിത്താണ് പിടിയിലായത്. പാറശ്ശാല കുടങ്ങാവിളക്ക് സമീപം കഴിഞ്ഞ ദിവസമാണ് സംഭവം. കാറില്‍ എത്തിയ പ്രതി യുവതിയോട് വഴി ചോദിക്കുകയായിരുന്നു. വഴി പറയുന്നതിനിടെ യുവതിക്കുനേരെ നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു.

Read More

പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ട  സർക്കാർ നടപടി
വഞ്ചനാപരം:
എ ഐ എസ് എഫ്

തിരുവനന്തപുരം:പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട സംസ്ഥാന സർക്കാർ നടപടി തികഞ്ഞ വഞ്ചനയും  വിദ്യാർത്ഥിവിരുദ്ധവും പൊതു സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് എ ഐ എസ് എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് ആരോപിച്ചു.സംഘ പരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിനെതിരെ അതി ശക്തമായ സമരങ്ങൾക്ക് ഇടതുപക്ഷം നേതൃത്വം നൽകുമ്പോൾ അതിനെ ദുർബലപ്പെടുത്തുന്ന നിലപാടാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുള്ളത്. ഇടത് മുന്നണിയുടെ പ്രഖ്യാപിത നയത്തെ അട്ടിമറിച്ച് മുന്നോട്ട് പോകാമെന്ന് വിദ്യാഭ്യാസ മന്ത്രി കരുതേണ്ടെന്നും സർക്കാരിന്റെ വിദ്യാർത്ഥി വഞ്ചനക്കെതിരെ കടുത്ത പ്രതിഷേധങ്ങൾ കേരളത്തിന്റെ തെരുവുകളിൽ ഉയരുമെന്നും എ…

Read More

സിപിഐ എതിർപ്പ് മറിക്കടന്ന് പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ച് കേരളം

തിരുവനന്തപുരം: സിപിഐയുടെ കടുത്ത എതിർപ്പിനെ വകവെക്കാതെ പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെച്ചു. കേന്ദ്രവും സംസ്ഥാനവും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പിട്ടതായി റിപ്പോർട്ട്. സംസ്ഥാന സർക്കാരിനുവേണ്ടി വിദ്യാഭ്യാസ സെക്രട്ടറി ഒപ്പുവെച്ചതായി റിപ്പോർട്ടുകൾ പറയുന്നു. തടഞ്ഞുവെച്ചിരുന്ന ഫണ്ടുകൾ ഉടൻ നൽകുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പുനൽകി. 1500 കോടി രൂപ എസ്എസ്എകെയ്ക്ക് നൽകുമെന്നും അറിയിപ്പുണ്ട്. മൂന്ന് തവണ മന്ത്രിസഭയിൽ സിപിഐ പിഎം ശ്രീ പദ്ധതിയെ എതിർത്തിരുന്നു. ഇന്നത്തെ പാർട്ടി യോഗത്തിലും പദ്ധതിയെ എതിർക്കുമെന്ന് ബിനോയ് വിശ്വം ആവർത്തിച്ചിരുന്നു. വിഷയത്തിൽ സിപിഐയുടെ തുടർനടപടി…

Read More

‘ആരും സ്വയം സ്ഥാനാർഥികളാകരുത്, ആരെയും സ്ഥാനാർഥിയാക്കുമെന്ന് വാക്ക് നൽകരുത്’; നിർദേശവുമായി കെ സി വേണുഗോപാൽ

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതാക്കൾക്കും പ്രവർത്തകർക്കും നിർദേശവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപൽ എംപി. വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ആരും സ്വയം സ്ഥാനാർഥികളായി മുന്നോട്ടുവരരുതെന്നും ആരെയും സ്ഥാനാർഥിയാക്കുമെന്ന് വാക്ക് നൽകരുതെന്നും കെ സി വേണുഗോപാൽ പറഞ്ഞു. കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ‘സിറ്റ് ടു വിൻ’ നേതൃക്യാമ്പിന്റെ ഉദ്ഘാടനപ്രസംഗത്തിലാണ് കെ സി ഇക്കാര്യം പറഞ്ഞത്. *ദിവസങ്ങൾക്കുശേഷം ഷാഫി പറമ്പിൽ പൊതുവേദിയിൽ; നേതൃക്യാമ്പില്‍ പങ്കെടുത്തു* കോഴിക്കോട്: പേരാമ്പ്രയിലെ സംഘർഷത്തിൽ മൂക്കിന് പരിക്കേറ്റ്…

Read More

തിരുവനന്തപുരം കാരോട് ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ് അടക്കം അഞ്ച് അംഗങ്ങളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കി.

തിരുവനന്തപുരം: തിരുവനന്തപുരം കാരോട് ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ് അടക്കം അഞ്ച് അംഗങ്ങളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കി. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച ശേഷം കൂറുമാറി എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് ഭരണസമിതിയെ അട്ടിമറിച്ചതിലാണ് നടപടി. കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് അയോഗ്യത. ആറ് വര്‍ഷത്തേക്ക് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. പ്രസിഡന്റ് സി എ ജോസ്, വൈസ് പ്രസിഡന്റ് സൂസിമോള്‍, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ എഡ്വിന്‍ സാം, ഏഞ്ചല്‍ കുമാരി, ജാസ്മിന്‍ പ്രഭ എന്നിവര്‍ക്കെതിരെയാണ് നടപടി. കോണ്‍ഗ്രസ് സീറ്റില്‍ മത്സരിച്ച് വിജയിച്ച ഇവര്‍ കോണ്‍ഗ്രസിന്റെ ഭരണസമിതിയെ…

Read More

20 തസ്‌തികയിൽ പിഎസ്‍സി വിജ്ഞാപനം

തിരുവനന്തപുരം : 20 കാറ്റഗറിയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി കമീഷൻ യോഗം തീരുമാനിച്ചു. ഒമ്പത്‌ വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ജനറൽ റിക്രൂട്ട്‌മെന്റ്‌ നടക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ മൂന്ന്‌. കൂടുതൽ വിവരങ്ങൾ നവംബർ ഒന്ന്‌ ലക്കം പിഎസ്‌സി ബുള്ളറ്റിനിൽ. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിക്സ് വകുപ്പിൽ റിസർച്ച് ഓഫീസർ, കേരള മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡിൽ ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് ഓഫീസർ/അഡീഷണൽ ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് ഓഫീസർ, ഫിഷറീസ് വകുപ്പിൽ ഫിഷറീസ് ഓഫീസർ, കേരള കോ ഓപ്പറേറ്റീവ്…

Read More

വയനാട്‌ മുൻ ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ജീവനൊടുക്കിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു

വയനാട്: വയനാട്‌ മുൻ ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. ബത്തേരി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ഐസി ബാലകൃഷ്ണൻ എംഎൽഎ ഒന്നാം പ്രതിയും. മുൻ ഡിസിസി പ്രസിഡൻറ് എൻഡി അപ്പച്ചൻ രണ്ടാം പ്രതിയുമാണ്. മുൻ കോൺഗ്രസ് നേതാവ് കെ കെ ഗോപിനാഥൻ, പി വി ബാലചന്ദ്രൻ എന്നിവരാണ് മൂന്നും നാലും പ്രതികൾ. ബാങ്കിൽ ജോലി വാഗ്‌ദാനം ചെയ്ത് നടത്തിയ സാമ്പത്തിക ഇടപാടുകളെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് എൻഎം…

Read More

ബ്യൂട്ടീഷ്യനായ യുവതിയെ ഫ്ലാറ്റിനുള്ളിൽ കയറി കൂട്ടബലാത്സംഗം ചെയ്ത സംഭവം; പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരം

ബെംഗളുരു: ബ്യൂട്ടീഷ്യനായ യുവതിയെ ഫ്ലാറ്റിനുള്ളിൽ കയറി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ബെംഗളുരുവിലാണ് ബ്യൂട്ടിപാർലർ ജീവനക്കാരിയായ കൊൽക്കത്ത സ്വദേശി കൂട്ടബലാത്സംഗത്തിനിരയായത്. യുവതിയെ ഫ്ലാറ്റിൽ നിന്നും ഒഴിപ്പിക്കാനായാണ് ക്വട്ടേഷൻ സംഘം ഫ്ലാറ്റിനുള്ളിൽ അതിക്രമിച്ചു കയറി യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. ബെംഗളൂരു ഗംഗോണ്ടനഹള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന കൊൽക്കത്ത സ്വദേശിനിയാണു കൂട്ടബലാത്സംഗത്തിനിരയായത്. രാത്രി താമസ സ്ഥലത്തേക്കതിക്രമിച്ചു കയറിയ അഞ്ചംഗ സംഘം പണവും ആഭരണങ്ങളും നൽകാൻ ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി. എതിർത്തതോടെ സംഘത്തിലെ മൂന്നുപേർ ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial