അമേയയ്ക്ക് മത്സരിക്കാം: യുഡിഎഫിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയുടെ പത്രിക അംഗീകരിച്ചു
തിരുവനന്തപുരം: യുഡിഎഫിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി അമേയ പ്രസാദിന്റെ നാമനിര്‍ദേശ പത്രിക അംഗീകരിച്ചു. അമേയയ്ക്ക് വനിതാ സംവരണ സീറ്റില്‍ മത്സരിക്കാം. തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ പോത്തന്‍കോട് ഡിവിഷനില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായാണ് അമേയ ജനവിധി തേടുന്നത്. ട്രാന്‍സ് വുമണായ അമേയയുടെ വോട്ടര്‍പട്ടികയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെ അമേയ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അമേയ പ്രസാദിന്റെ നാമനിര്‍ദ്ദേശപത്രിക സ്വീകരിക്കണോ എന്ന് റിട്ടേണിങ് ഓഫീസര്‍ക്ക് തീരുമാനിക്കാം എന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അമേയ പ്രസാദിന്റെ ഹര്‍ജിയിലായിരുന്നു നടപടി. രേഖകള്‍ പ്രകാരം…

