വാഹനങ്ങളുടെ ഫിറ്റ്‌നസ്
ടെസ്റ്റ് ഫീസ് കുത്തനെ കൂട്ടി
കേന്ദ്ര സർക്കാർ;വർദ്ധനവ് 10 മടങ്ങ് വരെ

മലപ്പുറം: വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് വർധിപ്പിച്ച് കേന്ദ്ര സർക്കാർ സെൻട്രൽ മോട്ടോർ വെഹിക്കിൾസ് നിയമങ്ങളിൽ ഭേദഗതി വരുത്തി. പുതിയ നിയമങ്ങൾ അനുസരിച്ച് ഉയർന്ന ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് ബാധകമാക്കുന്നതിനുള്ള കാലാവധി 15 വർഷത്തിൽനിന്ന് 10 വർഷമായി മാറ്റി നിശ്ചയിച്ചിട്ടുമുണ്ട്. വാഹനങ്ങളുടെ പഴക്കം അനുസരിച്ച് മൂന്ന് വിഭാഗങ്ങളായി തിരിച്ചുകൊണ്ടാണ് ഫീസ് വർധിപ്പിച്ചിട്ടുള്ളത്. 10-15 വർഷം, 15-20 വർഷം, 20 വർഷത്തിൽ കൂടുതൽ എന്നിങ്ങനെയാണ് തരം തിരിച്ചിട്ടുള്ളത്. വാഹനം പഴകുംതോറും ഓരോ വിഭാഗത്തിനും ഉയർന്ന ഫീസാണ് ഈടാക്കുക.ഹെവി കൊമേഷ്യൽ…

Read More

ബിഎല്‍ഒയെ തൊട്ടാല്‍ കളിമാറുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

തിരുവനന്തപുരം: ബിഎല്‍ഒമാരുടെ ജോലി തടസ്സപ്പെടുത്തിയാല്‍ ക്രിമിനല്‍ നടപടിയെടുക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍. ഭരണഘടനാപരമായ ബാധ്യത നിറവേറ്റാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിച്ച പൊതുസേവകരാണ് ബിഎല്‍ഒമാരെന്ന് രത്തന്‍ യു ഖേല്‍ക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആവശ്യമെങ്കില്‍ ബിഎല്‍ഒമാര്‍ക്ക് പോലിസ് സഹായം ഉറപ്പാക്കും. ബിഎല്‍ഒമാരെ തടയുന്നത് 10 വര്‍ഷംവരെ തടവ് ലഭിക്കുന്ന കുറ്റമാണ്. സാമൂഹികമാധ്യമങ്ങള്‍ വഴിയോ സൈബറിടത്തിലോ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരേ ഐടി ആക്ടനുസരിച്ച് നടപടിയെടുക്കും. കണ്ണൂരില്‍ അനീഷ് ജോര്‍ജിന്റെ ആത്മഹത്യയെത്തുടര്‍ന്ന് പണിമുടക്കിയ ബിഎല്‍ഒമാരെ പിരിച്ചുവിടുമെന്നത് വ്യാജപ്രചാരണമാണെന്നും ഖേല്‍ക്കര്‍ വ്യക്തമാക്കി. അനീഷിന്റെ…

Read More

നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രിയായി ജെഡിയു നേതാവ് നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പത്താം തവണയാണ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയാകുന്നത്. ബുധനാഴ്ച ചേര്‍ന്ന ജെഡിയു നിയമസഭ കക്ഷി യോഗവും എന്‍ഡിഎ യോഗവും നേതാവായി നിതീഷിനെ തെരഞ്ഞെടുത്തിരുന്നു ജെഡിയു യോഗത്തില്‍ പാര്‍ട്ടി നേതാവ് വിജയ് ചൗധരിയും ഉമേഷ് കുശ്‌വാഹയുമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിതീഷിന്റെ പേര് നിര്‍ദേശിച്ചത്. എന്‍ഡിഎ യോഗത്തില്‍ ബിജെപിയുടെ സാമ്രാട്ട് ചൗധരിയാണ് നിതീഷിന്റെ പേര് നിര്‍ദേശിച്ചത്. ഇതിന് പിന്നാലെ, രാജ്ഭവനിലെത്തിയ അദ്ദേഹം ഗവര്‍ണര്‍ ആരിഫ്…

Read More

പ്രണയം നിരസിച്ചതിന് പന്ത്രണ്ടാം ക്ലാസുകാരിയെ കുത്തിക്കൊലപ്പെടുത്തി, വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു, ദാരുണസംഭവം രാമേശ്വരത്ത്

        ചെന്നൈ : തമിഴ്നാട് രാമേശ്വരത്ത് പ്രണയാഭ്യർത്ഥന നിരസിച്ചതിന് അരുംകൊല. പന്ത്രണ്ടാം ക്ലാസുകാരിയെ കുത്തിക്കൊലപ്പെടുത്തി.  ചേരൻകോട്ട സ്വദേശി ശാലിനി ആണ് മരിച്ചത്. സ്‌കൂളിലേക്ക് വരും വഴി തടഞ്ഞു നിർത്തി കഴുത്തിനു കുത്തിയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതി മുനിരാജൻ ‌അറസ്റ്റിലായിട്ടുണ്ട്. ശാലിനിയുടെ അച്ഛൻ ഇന്നലെ മുനിരാജിനെ താക്കീത് ചെയ്തിരുന്നു. അതിന്റെ പകയില്‍ ആണ് അരുംകൊലയെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ഇന്ന് രാവിലെ സ്കൂളിലേക്ക് വരുന്ന വഴിയാണ് കൊലപാതകം. കഴിഞ്ഞ കുറച്ച്‌ നാളുകളായി നാട്ടുകാരനായ മുനിരാജ് പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന്…

Read More

മുട്ടട വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വൈഷ്ണ സുരേഷിന് മത്സരിക്കാം;  തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി

തിരുവനന്തപുരം: മുട്ടട വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വൈഷ്ണ സുരേഷിന് മത്സരിക്കാം. വോട്ടര്‍പ്പട്ടികയില്‍ പേര് ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി വോട്ട് നീക്കിയ നടപടി റദ്ദാക്കി. കോര്‍പ്പറേഷന്‍ ഇആര്‍എ ചട്ടം ലംഘിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിമര്‍ശിച്ചു. വൈഷ്ണ നല്‍കിയ രേഖകള്‍ ഉദ്യോഗസ്ഥന്‍ പരിശോധിച്ചില്ലെന്നും വൈഷ്ണയെ കേള്‍ക്കാതെയെടുത്ത നടപടി നീതീകരിക്കാനാകില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതില്‍ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. പട്ടികയില്‍ നിന്ന് വൈഷ്ണയുടെ പേര് നീക്കിയത് അനീതിയാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി വോട്ടര്‍ പട്ടികയില്‍ പേര്…

Read More

ദേശാഭിമാനി തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫ് കെ ശ്രീകണ്ഠനെ സിപിഎം പുറത്താക്കി

തിരുവനന്തപുരം കോര്‍പറേഷനില്‍ വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കെ ശ്രീകണ്ഠനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഐഎം. ദേശാഭിമാനി തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫായ കെ ശ്രീകണ്ഠന്‍ ഉള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരെ സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനം കെ ശ്രീകണ്ഠന്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ സിപിഐഎം നടപടിയുടെ സൂചന നല്‍കിയിരുന്നു. സംഘടനാ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നാണ് പുറത്താക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. ഉറപ്പ് നല്‍കിയിരുന്ന സീറ്റ് നിഷേധിച്ചത് കഴക്കൂട്ടം എം.എല്‍.എ കടകംപളളി സുരേന്ദ്രനാണെന്ന് കെ.ശ്രീകണ്ഠന്‍ ആരോപിച്ചിരുന്നു. എതിര്‍പാളയങ്ങളിലെ പ്രശ്‌നങ്ങള്‍ വന്‍തോതില്‍…

Read More

കോഴിക്കോട് കോർപ്പറേഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി വി എം വിനുവിന്റെ ഹർജി ഹൈക്കോടതി തള്ളി

കോഴിക്കോട് :കോർപ്പറേഷനിലെ യുഡിഎഫ് സ്ഥാനാർത്ഥിയും ചലച്ചിത്ര സംവിധായകനുമായ വി എം വിനുവിന്റെ ഹർജി ഹൈക്കോടതി തള്ളി. വി എം വിനുവിന് സ്ഥാനാർഥിയാകാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.സെലിബ്രിറ്റിക്കും സാധാരണ ജനങ്ങൾക്കും രാജ്യത്ത് ഒരേ പരിഗണന മാത്രമേ ഉള്ളൂവെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് വിനു ഹൈകോടതിയിൽ ഹർജി നൽകിയത്. ഓൺലൈനായാണ് ഹർജി സമർപ്പിച്ചത്. കോടതി വിധി മാനിക്കുന്നുവെന്നായിരുന്നു വി എം വിനുവിന്റെ പ്രതികരണം താങ്കൾ ഈ രാജ്യത്തെ പൗരനല്ലേയെന്ന് കോടതി ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ കരട്…

Read More

എസ്ഐആറിനെതിരെ സുപ്രിംകോടതിയെ സമീപിച്ച് സിപിഎമ്മും; വോട്ടർ പട്ടിക തീവ്ര പരിഷ്കരണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചു

ന്യൂഡല്‍ഹി: എസ്ഐആറിനെതിരെ സുപ്രിംകോടതിയെ സമീപിച്ച് സിപിഎം. വോട്ടർ പട്ടിക തീവ്ര പരിഷ്കരണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചു. എസ്ഐആർ ഭരണഘടനാ വിരുദ്ധമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഹർജിയിൽ ചൂണ്ടിക്കാട്ടി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നിലവിലെ എസ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്നും സിപിഎം ഹര്‍ജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ മുസ് ലിം ലീഗ്, കോണ്‍ഗ്രസ് എന്നിവരും സുപ്രിംകോടതിയില്‍ ഹർജി സമര്‍പ്പിച്ചിരുന്നു.

Read More

മുന്‍ എംഎല്‍എ ആര്‍ ലതാദേവി ജില്ലാ പഞ്ചായത്തില്‍ സ്ഥാനാര്‍ത്ഥി; ചടയമംഗലം ഡിവിഷനില്‍ നിന്ന് മത്സരിക്കും




കൊല്ലം: മുന്‍ എംഎല്‍എ ആര്‍ ലതാദേവി ജില്ലാ പഞ്ചായത്തില്‍ സ്ഥാനാര്‍ത്ഥി. കൊല്ലം ജില്ലാ പഞ്ചായത്ത് ചടയമംഗലം ഡിവിഷനില്‍ നിന്നാകും ലതാദേവി മത്സരിക്കുക. ഇന്ന് ചേര്‍ന്ന സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര്‍ ലതാദേവിയെ തീരുമാനിച്ചത്. നിലവില്‍ സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗമാണ്. പത്തനംതിട്ടയിലും മുന്‍ എംഎല്‍എ പഞ്ചായത്തിലേക്ക് മത്സരരംഗത്തുണ്ട്. ആറന്മുള മുന്‍ എംഎല്‍എ കെ സി രാജഗോപാലന്‍ ഗ്രാമപഞ്ചായത്തിലേക്കാണ് ജനവിധി തേടുന്നത്. മെഴുവേലി എട്ടാം വാര്‍ഡില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് രാജഗോപാല്‍ മത്സരിക്കുന്നത്.

Read More

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, നിരവധി പേർക്ക് പരുക്ക്

       എരുമേലി : ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു. എരുമേലി കണമലക്ക് സമീപമാണ് അപകടമുണ്ടായത്. ബസ്സിൽ ഉണ്ടായിരുന്ന തീർത്ഥാടകർക്ക് പരുക്കേറ്റു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നു. ബസിന്‍റെ ബ്രേക്ക് പോയതാണ് അപകടത്തിന് കാരണമെന്ന് വിവരം. കര്‍ണാടകയിൽ നിന്ന് ശബരിമലയിലേക്ക് പോവുകയായിരുന്ന 33 തീര്‍ത്ഥാടകരാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ ബസിലുണ്ടായിരുന്ന അയ്യപ്പഭക്തര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇന്ന് തിരുവനന്തപുരത്തും ശബരിമലയിൽ ദര്‍ശനം കഴിഞ്ഞ് മടങ്ങിപോവുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് അപകടമുണ്ടായിരുന്നു. ശബരിമല…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial