ബില്ലില്‍ തിരിമറി; ആശുപത്രി ജീവനക്കാരി അറസ്റ്റില്‍

     പറവൂർ : പറവൂർ താലൂക്ക് ആശുപത്രിയില്‍ ബില്ലില്‍ കൃത്രിമം നടത്തി പണം തട്ടിയെടുത്ത താത്കാലിക ജീവനക്കാരി കെടാമംഗലം പുന്നപ്പറമ്പിൽ വീട്ടില്‍ ഷെറീനയെ (34) പറവൂർ പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഒക്ടോബർവരെയുള്ള ലാബ്ടെസ്റ്റ് ഇനത്തിലെ ബില്ലുകളില്‍ പലപ്പോഴായി മൂന്നുലക്ഷത്തോളം രൂപയുടെ തിരിമറിയാണ് നടത്തിയത്. ആശുപത്രിയിലെ ബില്‍കൗണ്ടറിലെ താത്കാലിക ജീവനക്കാരിയാണ് ഷെറീന. രസീതുകളുടെ ബില്ലുകള്‍ കമ്പ്യൂട്ടറിൽ ഡിലീറ്റ് ചെയ്താണ് തുകകള്‍ തിരിമറി നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More

അടൂരിലെ രണ്ട് പണയ സ്ഥാപനങ്ങളിലെത്തി, യുവതിയേയും കൂട്ടാളികളേയും സംശയിച്ചില്ല; പണയം വെച്ചത് മുക്കുപണ്ടം, അറസ്റ്റില്‍

     അടൂർ: പത്തനംതിട്ട ജില്ലയിലെ അടൂരില്‍ മുക്കുപണ്ടം പണയം വെച്ച്‌ പണം തട്ടിയെടുക്കാൻ ശ്രമിച്ച യുവതിയെയും കൂട്ടാളികളെയും അടൂർ പൊലീസ് പിടികൂടി. ഇളമണ്ണൂർ സ്വദേശിയായ മഞ്ജു ഭവനില്‍ രമേശ്‌ ഭാര്യ മഞ്ജു(28), മുക്കുപണ്ടം പണയം വയ്ക്കാൻ ഏല്‍പ്പിച്ച മഞ്ജുവിന്റെ ബന്ധവും സുഹൃത്തുമായ പോരുവഴി സ്വദേശി വലിയത്ത് പുത്തൻവീട്ടില്‍ ജിത്തു എന്ന് വിളിക്കുന്ന നിഖില്‍ (27), അടൂർ കനാല്‍ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ചിറയൻകീഴ് സ്വദേശിയായ സരള ഭവനില്‍ സജിത്ത് (30) എന്നിവരാണ് പിടിയിലായത്. അടൂർ സ്റ്റേഷൻ പരിധിയില്‍…

Read More

മാനസിക വെല്ലുവിളി നേരിടുന്ന 21കാരിയെ ബലാത്സംഗം ചെയ്ത 37കാരൻ പിടിയിൽ

മല്ലപ്പള്ളി: മാനസിക വെല്ലുവിളി നേരിടുന്ന 21 വയസുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ യുവാവ് പിടിയിലായി. മല്ലപ്പള്ളി ആനിക്കാട് സ്വദേശിയായ മണിയംകുളത്ത് വീട്ടിൽ സുബിൻ സുകുമാരൻ (37) നെയാണ് കീഴ്വായ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 21കാരിയുടെ വീട്ടിൽ ആരും ഇല്ലാത്ത സമയം നോക്കിയെത്തിയ പ്രതി വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ മൊഴി പ്രകാരം കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങിയതോടെ പ്രതി ഒളിവിൽ പോകുകയായിരുന്നു. കീഴ്വായ്പൂർ ഇൻസ്പെക്ടർ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ ഒളിവിൽ പോയ പ്രതിയെ…

Read More

കോർപ്പറേഷനിൽ ബിജെപി സ്ഥാനാർത്ഥിയാക്കാത്തതിൽ മനംനൈന്ത് ജീവനൊടുക്കിയ ആർ എസ് എസ് പ്രവർത്തകന്റെ ആത്മഹത്യാ കുറിപ്പിലുള്ളത് ഗുരുതര ആരോപണങ്ങൾ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി സ്ഥാനാർത്ഥിയാക്കാത്തതിൽ മനംനൈന്ത് ജീവനൊടുക്കിയ ആർ എസ് എസ് പ്രവർത്തകന്റെ ആത്മഹത്യാ കുറിപ്പിലുള്ളത് ഗുരുതര ആരോപണങ്ങൾ. ഒരു ആർഎസ്എസുകാരനായി ജീവിച്ചിരുന്നു എന്നതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റെന്നാണ് ആനന്ദ് തമ്പി ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. ബിജെപി പ്രവർത്തകരെയും ആർഎസ്എസ് പ്രവർത്തകരെയും ആ ഭൗതികശരീരം കാണാൻ പോലും അനുവദിക്കരുതെന്നും ആത്മഹത്യാകുറിപ്പിൽ പറയുന്നു. മരണാനന്തര ചടങ്ങുകൾക്കുള്ള പണവും കരുതിവെച്ചിട്ടാണ് ആനന്ദ് തമ്പി ആത്മഹത്യ ചെയ്തത്. തിരുമല സ്വദേശിയായ ആനന്ദ് തമ്പിയാണ് ആർഎസ്എസ്- ബിജെപി നേതൃത്വത്തിനെതിരെ…

Read More

കൊച്ചു പ്രേമൻ സ്മാരക പുരസ്ക്കാരം നടൻ പയ്യന്നൂർ മുരളിക്ക്; പുരസ്കാരം നാളെ സമ്മാനിക്കും

ആറ്റിങ്ങൽ:പ്രശസ്ത സിനിമ,നാടക നടൻ കൊച്ചുപ്രേമന്റെ ഓർമ്മക്കായികൊച്ചുപ്രേമൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കൊച്ചുപ്രേമൻ സ്മാരക പുരസ്കാരം സീരിയൽനടനും നാടകസംവിധായകനുമായ പയ്യന്നൂർമുരളിക്ക് 16ന് സമ്മാനിക്കും. ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ  നടക്കുന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ  മുൻ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. എം. മുഹസിൻ അധ്യക്ഷനാകും. പ്രമുഖ നാടക സംവിധായകൻ വക്കം ഷക്കീർ പുരസ്ക്കാരം നൽകും.  സിനിമനടൻ ബിജുകലാവേദി, മേളവാദ്യകലാകാരനും മിനിസ്ക്രീൻ അഭിനേതാവുമായ ഗോപൻ എഴക്കാട്, യുവകർഷകസംരംഭകൻ വിഷ്ണു. എസ് എന്നിവർക്ക് സ്നേഹോപഹാരങ്ങൾ…

Read More

നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; പൊലീസ് അസോസിയേഷൻ നേതാവിനെതിരെ കേസ്

കരുനാഗപ്പള്ളി: നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം. പൊലീസ് അസോസിയേഷൻ നേതാവിനെതിരെ കേസെടുത്തു. ചവറ നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരി അതേ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനും അസോസിയേഷൻ നേതാവുമായ നവാസിനെതിരെയാണ് പരാതി നൽകിയത്. സ്റ്റേഷൻ പാറാവ് ഡ്യൂട്ടിയിലായിരുന്ന യുവതി ഡ്യൂട്ടി കഴിഞ്ഞ് ഡ്രസിങ് റൂമിലേക്ക് പോകുന്നതിനിടയിൽ പിന്നാലെ എത്തി കടന്നുപിടിക്കുകയും ലൈംഗിക അതിക്രമത്തിന് ശ്രമിക്കുകയും ചെയ്തതതായും കുതറിമാറി ഓടി വനിത ജീവനക്കാരുടെ മുറിയിൽ കയറി ലോക്ക് ചെയ്തതിനാലാണ്…

Read More

പാലക്കാട് ചെർപ്പുളശ്ശേരി എസ്.എച്ച്.ഒ പോലീസ് ക്വാർട്ടേഴ്സിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ

പാലക്കാട്: ചെർപ്പുളശ്ശേരി എസ്.എച്ച്.ഒ പോലീസ് ക്വാർട്ടേഴ്സിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ. ചെർപ്പുളശേരിയിലേക്ക് ട്രാൻസ്ഫറായി വന്ന എസ്എച്ച്ഒ കോഴിക്കോട് സ്വദേശി 52 കാരനായ ബിനു തോമസ് ആണ് മരിച്ചത്. വൈകിട്ടോടെ സഹപ്രവർത്തകരാണ് ബിനു തോമസിനെ പൊലീസ് ക്വാർട്ടേഴ്സിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. ആറുമാസം മുമ്പാണ് ബിനു തോമസ് ട്രാൻസ്ഫറായി ചെർപ്പുളശ്ശേരിയിലെത്തിയത്

Read More

കൊല്ലത്ത് ആഭിചാരത്തിന്റെ മറവില്‍ ക്രൂരത; 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമി പിടിയില്‍

കൊല്ലത്ത് ആഭിചാരക്രിയയുടെ മറവില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമി അറസ്റ്റില്‍. മുണ്ടയ്ക്കല്‍ സ്വദേശി ഷിനുവാണ് അറസ്റ്റിലായത്. പൂജക്ക് എത്തിയപ്പോള്‍ പീഡിപ്പിച്ചെന്ന് നിരവധി സ്ത്രീകള്‍ വെളിപ്പെടുത്തി. മകളോട് മോശമായി പെരുമാറിയെന്ന് അമ്മ ട്വന്റിഫോറിനോട് പറഞ്ഞു. വിശ്വാസത്തെ മുതലെടുത്ത് പീഡിപ്പിച്ചെന്ന് മറ്റൊരു യുവതിയും വെളിപ്പെടുത്തി. കോഴിബലി നടക്കുന്നത് കണ്ടെന്നും യുവതിയുടെ മൊഴി. ഷിനു മന്ത്രവാദത്തിന്റെ പേരില്‍ നിരവധി പേരില്‍ നിന്നായി തട്ടിയെടുത്തത് ലക്ഷങ്ങളാണെന്നാണ് വിവരം. ഭർത്താവുമായുള്ള പ്രശ്നം പരിഹരിക്കാനാനെത്തിയ യുവതിയോട് കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. പതിനായിരങ്ങളാണ് ഇയാള്‍ ഫീസായി ആവശ്യപ്പെട്ടത്….

Read More

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഹരിത ചട്ടം കർശനമായി പാലിക്കണം:തെരഞ്ഞെടുപ്പ് കമ്മീഷൻ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമായി നടപ്പിലാക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെയും, തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും, ശുചിത്വ മിഷന്റെയും മേൽനോട്ടത്തിൽ തിരഞ്ഞെടുപ്പിൽ ഹരിതചട്ടം പൂർണമായും പാലിക്കുന്നുവെന്ന് ഉറപ്പാക്കും. ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ഹരിത പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നത്തിനുള്ള നോഡൽ ഓഫീസർ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്ലാസ്റ്റിക്, പി.വി.സി., ഫ്ലക്സ് തുടങ്ങിയവ പൂർണമായും നിരോധിച്ചു. ബോർഡുകൾ, ബാനറുകൾ, ഹോർഡിംഗുകൾ തുടങ്ങിയവ നിർമിക്കുന്നതിന് പേപ്പർ, പി.സി.ബി. സർട്ടിഫൈ ചെയ്ത 100 ശതമാനം കോട്ടൺ, പുന:ചംക്രമണം ചെയ്യാവുന്ന പോളിഎത്തിലിൻ…

Read More

ബിഹാറിൽഎസ്ഐആറിന് ശേഷം മൂന്ന് ലക്ഷം വോട്ടർമാർ കൂടിയതെങ്ങനെ?; തെരഞ്ഞെടുപ്പ് കമ്മീഷനോട് സിപിഐ(എംഎൽ)

പട്ന: ബിഹാറിൽ എസ്ഐആറിന് ശേഷം മൂന്ന് ലക്ഷത്തിലധികം വോട്ടർമാരുടെ വർധന എങ്ങനെയുണ്ടായെന്ന് വ്യക്തമാക്കണമെന്ന് സിപിഐ (എംഎൽ) ലിബറേഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ. ഇതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എസ്‌ഐആറിന് ശേഷം ബിഹാറിലെ വോട്ടർമാരുടെ എണ്ണം 7.42 കോടിയായെന്ന് ഭട്ടാചാര്യ ചൂണ്ടിക്കാട്ടി. എന്നാൽ, തെരഞ്ഞെടുപ്പിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ തെര‍ഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞ കണക്കുകൾ പ്രകാരം 7,45,26,858 ആണ് വോട്ടർമാരുടെ എണ്ണം. അതായത് മൂന്ന് ലക്ഷത്തിലധികം വോട്ടർമാരുടെ വർധന. ഈ പൊരുത്തക്കേട് കമ്മീഷൻ വിശദീകരിക്കണമെന്ന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial