Headlines

വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പെട്രോളൊഴിച്ച് കത്തിച്ച കേസ്: മൂന്ന് യുവാക്കൾ അറസ്റ്റിൽ, സംഭവം മലപ്പുറം നിലമ്പൂരിൽ

മലപ്പുറം : നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പെട്രോളൊഴിച്ച് കത്തിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. കുറത്തിയാർ പൊയിൽ സ്വദേശി മുഹമ്മദ് ഷാഹുൽ, പുളിക്കലോടി സ്വദേശികളായ സുബൈർ ബാബു, മുഹമ്മദ് നിയാസ് എന്നിവരാണ് പിടിയിലായത്. ഈ മാസം ഒന്നിന് പുലർച്ചെയാണ് പ്രതികൾ കാർ കത്തിച്ചത്. വീടിന് സമീപം വെച്ച് ബൈക്കിൽ വന്ന് നിരന്തരം ഹോണടിച്ച് ശല്യമുണ്ടാക്കിയത് ചോദ്യം ചെയ്തതിനാണ് ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. ഡിസംബർ ഒന്നിന് പുലർച്ചെ ഒന്നരയോടെയാണ് കാര്‍ കത്തിച്ചത്. തലേന്ന് ബാറിൽ നിന്ന്…

Read More

കൊല്ലത്ത് വൻതീപിടിത്തം; കുരീപ്പുഴ കായലില്‍ കെട്ടിയിട്ടിരുന്ന പത്ത് ബോട്ടുകള്‍ കത്തിനശിച്ചു

തീപിടിത്തത്തെ തുടർന്ന് കൊല്ലത്ത് പത്ത് ബോട്ടുകള്‍ കത്തിനശിച്ചു. കുരീപ്പുഴ കായലിലില്‍ കെട്ടിയിരുന്ന ബോട്ടുകളാണ് നശിച്ചത്. ഇന്ന് പുലർച്ചെ രണ്ടരയോടെ കുരീപ്പുഴ പള്ളിക്ക് സമീപം അയ്യൻകോവിൻ ക്ഷേത്രത്തിന് അടുത്ത് വച്ചായിരുന്നു സംഭവം. കാരണം വ്യക്തമല്ല. സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടുകള്‍ സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. നിരവധി ഫയർഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കല്‍ ശ്രമം തുടരുകയാണ്. തീ പടർന്നതിന് പിന്നാലെ ബോട്ടുകളില്‍ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതും തീപിടിത്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചെന്നാണ് വിവരം. കുളച്ചല്‍, പൂവാർ സ്വദേശികളുടെ ബോട്ടുകളാണ് കത്തിനശിച്ചത്. കായലില്‍ ഉണ്ടായിരുന്ന…

Read More

തെരഞ്ഞെടുപ്പ് ദിവസം യുദ്ധദിനമാകരുത്: ഹൈക്കോടതി

2025 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസം.9, 11 തീയതികളില്‍ സുഗമമായി നടത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പോലീസിനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനും തത്സമയ വെബ്കാസ്റ്റിങ് ഉള്‍പ്പെടെ നിരവധി നിര്‍ദേശങ്ങള്‍ ഹൈക്കോടതി പുറപ്പെടുവിച്ചു. പോളിങ് ദിവസത്തെ ക്രമസമാധാന പ്രശ്നങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ഉന്നയിച്ച്‌ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരു കൂട്ടം ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ച് ഈ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഒരു തെരഞ്ഞെടുപ്പ് ദിവസം ‘യുദ്ധ ദിനമായിരിക്കരുത്, മറിച്ച്‌ സമാധാന ദിനമായിരിക്കണമെന്ന്’ കോടതി നിരീക്ഷിച്ചു. സംസ്ഥാന പോലീസ്…

Read More

ഗോവയിലെ നിശാക്ലബ്ബിലുണ്ടായ തീപിടുത്തം; 23 പേർക്ക് ദാരുണന്ത്യം

പനജി: നോർത്ത് ഗോവയിലെ നിശാക്ലബ്ബിലുണ്ടായ തീപിടുത്തത്തിൽ 23 പേർ മരിച്ചു. കൊല്ലപ്പെട്ടവരിൽ നാല് വിനോദ സഞ്ചാരികളുമുണ്ട്. അർപോറ പ്രദേശത്തെ ബാഗയിലെ ബിർച്ച് ബൈ റോമിയോ ലേ എന്ന നിശാക്ലബ്ബിലാണ് അർധരാത്രിയോടെ തീപിടുത്തമുണ്ടായത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന് ഇടയാക്കിയതെന്നാണ് വിലയിരുത്തൽ. അപകടത്തിൽ മൂന്ന് പേർ പൊള്ളലേറ്റും മറ്റുള്ളവർ തീപിടിത്തവും പുകയും മൂലം ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് വിവരം. ക്ലബ്ബിന്‍റെ താഴത്തെ നിലയിലും അടുക്കളയുടെ പരിസരത്തുമാണ് തീ പടർന്നത്. അടുക്കള ഭാഗത്താണ് മൃതദേഹങ്ങളിൽ മിക്കതും കണ്ടെത്തിയത്. അതിനാൽ മരിച്ചവരിൽ…

Read More

മേജര്‍ ലീഗ് സോക്കറില്‍ ലയണല്‍ മെസിയുടെ ഇന്റര്‍ മയാമി ചാമ്പ്യന്‍സ്

അമേരിക്കന്‍ ഫുട്‌ബോളില്‍ പുതുചരിത്രം കുറിച്ച് ഇന്റര്‍ മയാമി. മേജര്‍ ലീഗ് സോക്കറിന്റെ ചരിത്രത്തില്‍ ആദ്യമായി സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഇന്റര്‍ മയാമി ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനലില്‍ വാന്‍കൂവറിനെ പരാജയപ്പെടുത്തിയാണ് മെസിപ്പട കപ്പുയര്‍ത്തിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു മയാമിയുടെ വിജയം മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമി മുന്നിലെത്തി. എഡിയര്‍ ഒകാംപോയുടെ സെല്‍ഫ് ഗോളാണ് ഇന്റര്‍ മയാമിക്ക് ലീഡ് സമ്മാനിച്ചത്. 60-ാം മിനിറ്റില്‍ അലി അഹമ്മദിലൂടെ വാന്‍കൂവര്‍ ഒപ്പമെത്തി. 71-ാം മിനിറ്റില്‍ റോഡ്രിഗോ ഡി പോളിന്റെ…

Read More

വാൽപ്പാറയിൽ പുലിയുടെ ആക്രമണം: നാല് വയസ്സുകാരൻ കൊല്ലപ്പെട്ടു

വാൽപ്പാറ: വാൽപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ നാല് വയസ്സുകാരന് ദാരുണാന്ത്യം. ആയിപ്പാടി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ മകനായ സൈബുൾ ആണ് കൊല്ലപ്പെട്ടത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി പിടികൂടി കൊണ്ടുപോവുകയായിരുന്നു. വാൽപ്പാറയിലെ ആയിപ്പാടി എസ്റ്റേറ്റിലാണ് വൈകുന്നേരം നാടിനെ നടുക്കിയ സംഭവമുണ്ടായത്. സൈബുൾ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് പുലി ആക്രമിച്ചത്. കുട്ടിയെ പെട്ടെന്ന് കാണാതായതിനെ തുടർന്ന് മാതാപിതാക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഗുരുതരമായി പരുക്കേറ്റ നിലയിലായിരുന്നു മൃതദേഹം. കഴിഞ്ഞ ആറുമാസത്തിനിടെ മൂന്ന് കുട്ടികളെയാണ് മേഖലയിൽ പുലി ആക്രമണത്തിൽ…

Read More

നെഹ്റുവിനെ രാജ്യത്തിന്റെ ചരിത്രത്തില്‍ നിന്ന് മായ്ച്ചുകളയാനാണ് ബിജെപിയുടെ ശ്രമം സോണിയ ഗാന്ധി

ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിനെ രാജ്യത്തിന്റെ ചരിത്രത്തില്‍ നിന്ന് മായ്ച്ചുകളയാനും അപകീര്‍ത്തിപ്പെടുത്താനുമാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. ജവഹര്‍ ഭവനില്‍ നടന്ന നെഹ്റു സെന്റര്‍ ഇന്ത്യയുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കവെയാണ് സോണിയയുടെ പരാമര്‍ശം. ‘ജവഹര്‍ലാല്‍ നെഹ്റുവിനെ അപകീര്‍ത്തിപ്പെടുത്തുക എന്നതാണ് ഇന്നത്തെ ഭരണ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം എന്നതില്‍ യാതൊരു സംശയവുമില്ല. അവരുടെ ലക്ഷ്യം അദ്ദേഹത്തെ ഇല്ലാതാക്കുക മാത്രമല്ല, നമ്മുടെ രാഷ്ട്രം സ്ഥാപിക്കപ്പെടുകയും കെട്ടിപ്പടുക്കുകയും ചെയ്ത സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക അടിത്തറകളെ യഥാര്‍ഥത്തില്‍ നശിപ്പിക്കുക…

Read More

കടുവാ സെന്‍സസിനു പോയ വനംവകുപ്പ് ജീവനക്കാരന്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

          അട്ടപ്പാടി വനത്തില്‍ കടുവ സെന്‍സസിനു പോയ സംഘത്തിലെ വനം വകുപ്പ് ജീവനക്കാരന്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പുതൂര്‍ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവാണ് മരിച്ചത്. കാട്ടാനയെ കണ്ടപ്പോള്‍ കാളിമുത്തുവും സംഘവും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കാളിമുത്തു അക്രമത്തിനിരയായി. രാവിലേ ഏഴോടെയാണ് കാളിമുത്തു, അച്യുതന്‍, കണ്ണന്‍ എന്നിവര്‍ മുള്ളി വനത്തിലെ ബ്ലോക്ക് 12ല്‍ കടുവ കണക്കെടുപ്പിനു പോയത്. തിരികെ വരുന്നതിനിടെ കാട്ടാനയുടെ മുന്നില്‍ അകപ്പെട്ടു. ആനയെ കണ്ടതോടെ പരിഭ്രാന്തരായ മൂവരും ചിതറി ഓടിയെങ്കിലും കാളിമുത്തുവിനെ ആന ആക്രമിച്ചു. അച്യുതന്‍…

Read More

മലക്കം മറിഞ്ഞ് രാഹുൽ ഈശ്വർ ; അതിജീവിതക്കെതിരായ പോസ്റ്റുകൾ നീക്കം ചെയ്യാമെന്ന് കോടതിയിൽ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അതിജീവിതക്കെതിരായ എല്ലാ പോസ്റ്റുകളും നീക്കം ചെയ്യാമെന്ന് രാഹുൽ ഈശ്വർ. ജാമ്യാപേക്ഷ പരിഗണിക്കവെയാണ് രാഹുൽ ഈശ്വർ കോടതിയെ ഇക്കാര്യം അറിയിച്ചത്. താൻ തെറ്റൊന്നും ചെയ്തിട്ടില്ല. അതിജീവിതയെ അധിക്ഷേപിച്ചിട്ടില്ല. എഫ്‌ഐആർ വായിക്കുന്ന വീഡിയോ ആണ് പോസ്റ്റ്‌ ചെയ്തത് എന്നുമാണ് രാഹുൽ ഈശ്വർ കോടതിയെ അറിയിച്ചത്. അതിജീവിതക്കെതിരെ ഇനി പോസ്റ്റിടില്ല എന്നും ഇട്ടതെല്ലാം പിൻവലിച്ചു എന്നും ക്ലൗഡിൽ നിന്നും പിൻവലിക്കാമെന്നും രാഹുൽ കോടതിയിൽ പറഞ്ഞു. അതേസമയം, രാഹുൽ ഈശ്വറിനെതിരെ നടപടി ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. അതിജീവിതയെ അധിക്ഷേപിച്ചെന്ന…

Read More

വനിതാ ബിഎൽഒയെ തടഞ്ഞു നിർത്തി എസ്ഐആർ വിവരങ്ങൾ ഫോണിലേക്ക് പകർത്തി; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കാസർകോട്: വനിതാ ബിഎൽഒയെ തടഞ്ഞു നിർത്തി എസ്ഐആർ വിവരങ്ങൾ ഫോണിലേക്ക് പകർത്തിയ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. ഉപ്പള മണിമുണ്ടയിലെ എസ്. അമിത്ത് (34) ആണ് അറസ്റ്റിലായത്. കാസർകോട് ഉപ്പളയിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം. ബിഎൽഒ ബേക്കൂർ കണ്ണാടിപ്പാറ മാതൃനിലയത്തിൽ എ.സുഭാഷിണിയാണ് (41) പരാതിയുടെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എസ്ഐആർ വിവര ശേഖരണം നടത്തി മടങ്ങുകയായിരുന്നു സുഭാഷിണി. ഇതിനിടെ ഉപ്പള ബസ് സ്റ്റാൻഡിനു സമീപത്തുവെച്ച് അമിത് സുഭാഷിണിയെ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് ഫോണിലെ എസ്ഐആർ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial