മദ്യം വാങ്ങാൻ പണം നൽകിയില്ല അമ്മയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി ; മകൻ അറസ്റ്റിൽ
ഭുവനേശ്വർ: അമ്മയെ ക്രൂരമായി മർദ്ദിച്ച ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തി. മദ്യം വാങ്ങാൻ പണം നൽകാത്തതിന് അമ്മയോട് ക്രൂരത കാട്ടിയ മകൻ അറസ്റ്റിൽ. ഭദ്രക് ജില്ലയിലെ ഗലഗണ്ഡ ഗ്രാമത്തിലാണ് സംഭവം നടന്നത്. 45 കാരനായ ദേബാഷിഷ് നായക് ആണ് പിടിയിലായത്. 65 കാരിയായ മാതാവ് ജ്യോത്സനറാണി നായകിനെയാണ് ഇയാൾ ക്രൂരമായി മർദിച്ച ശേഷം തീകൊളുത്തിയത്. ക്രൂരകൃത്യത്തിന് ശേഷം ഓടിരക്ഷപെട്ട പ്രതിയെ പൊലീസ് പിന്നീട് പിടികൂടുകയായിരുന്നു. മയക്കുമരുന്നിന് അടിമയായ ദേബാഷിഷ്, മദ്യം വാങ്ങാൻ അമ്മയോട് പണമാവശ്യപ്പെടുകയായിരുന്നു. ജ്യോത്സനറാണി പണം…

