തദ്ദേശ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് ഡിസംബർ 9നും 11നും പൊതു അവധി പ്രഖ്യാപിച്ച് സ‍‍ർക്കാർ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന 9, 11 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ച് സ‍‍ർക്കാർ. തദ്ദേശ വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9, 11 തീയതികളിൽ അതത് ജില്ലകളിലാണ് അവധി.ഡിസംബർ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഡിസംബ‍ർ 11ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസ‍ർകോട് ജില്ലകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങൾ ശമ്പളത്തോട് കൂടിയുള്ള അവധി നൽകണമെന്നാണ് ഉത്തരവ്. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്….

Read More

എസ്‌ഐആര്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: അതിതീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. എപ്പോള്‍ ഈ വിഷയം ചര്‍ച്ച ചെയ്യണമെന്നതിനെ കുറിച്ച് ഹൗസ് ബിസിനസ് അഡൈ്വസറി കൗണ്‍സില്‍ തീരുമാനമെടുക്കുമെന്നാണ് റിപോര്‍ട്ട്. ഈ മാസം ഒന്‍പതിന് പാര്‍ലമെന്റില്‍ ചര്‍ച്ചയാകാമെന്നാണ് അഡൈ്വസറി കൗണ്‍സലിന്റെ നിലപാട്. കേരളം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് സംസ്ഥാനങ്ങളാണ് നിലവില്‍ എസ്‌ഐആറിനെതിരേ രംഗത്തു വന്നിരിക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. തങ്ങളുടെ വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്ന…

Read More

രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്; ബലാത്സംഗ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്ത്, സോണിയ ഗാന്ധിക്കും കെപിസിസി പ്രസിഡന്റിനും പരാതി

രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്ത്. മുതിർന്ന എംഎൽഎക്കെതിരെ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കും കെപിസിസി പ്രസിസന്റിനും യുവതി പരാതി അയച്ചതായാണ് വിവരം. ബെംഗളൂരുവിൽ താമസിക്കുന്ന 23കാരിയാണ് പരാതിയുമായി എത്തിയത്. വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിലാണ് ഇതുമായി ബന്ധപ്പെട്ട് പെൺകുട്ടിയിൽ നിന്ന് ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചിരുന്നു. എന്നാൽ നിയമനടപടിക്ക് തയ്യാറല്ലെന്ന് പെൺകുട്ടി അറിയിക്കുകയായിരുന്നു.

Read More

വീടുകളിൽ കിണർ കുഴിക്കുന്നതിലും കുടിവെള്ളത്തിന്‍റെ വിനിയോഗത്തിലും കടുത്ത നിയന്ത്രണങ്ങൾ വരുന്നു

തിരുവനന്തപുരം:സംസ്ഥാനത്ത് കിണര്‍ കുഴിക്കുന്നതിനും കുടിവെള്ളത്തിന്‍റെ വിനിയോഗം നിയന്ത്രിക്കുന്നതിനും കൂടുതൽ നിയന്ത്രണം വരുന്നു. വീട്ടാവശ്യത്തിന് കിണര്‍ കുഴിക്കാൻ മുൻകൂര്‍ അനുമതി തേടുന്നത് അടക്കം കടുത്ത നിയന്ത്രണങ്ങൾ നിര്‍ദ്ദേശിക്കുന്നതാണ് സംസ്ഥാന ജല നയത്തിന്‍റെ കരട്. വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന വെള്ളത്തിനും നിയന്ത്രണം വരുമെന്നാണ് വ്യക്തമാകുന്നത്. ജലസമൃദ്ധമെന്ന് കരുതിയിരുന്ന കേരളം അത്രക്ക് അങ്ങനെ അല്ലെന്ന് ഓര്‍മ്മിപ്പിച്ചും കടുത്ത നിയന്ത്രണങ്ങളുടെ ആവശ്യകത എടുത്ത് പറയുന്നതുമാണ് സംസ്ഥാന ജല നയത്തിന്‍റെ കരട്. വീടു വച്ചാൽ ഒരു കിണറും കുഴിക്കുന്ന മലയാളിയുടെ ശീലവും അതിന്‍റെ തുര്‍ച്ചയും…

Read More

സംസ്ഥാനത്ത് എലിപ്പനി പടര്‍ന്നു പിടിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി പടര്‍ന്നു പിടിക്കുന്നു. 11 മാസത്തിനിടെ സംസ്ഥാനത്ത് 5000 ലധികം രോഗബാധിതരായി. ഇതുവരെ 356 പേര്‍ എലിപ്പനി ബാധിച്ചു മരിച്ചു. എലി, പൂച്ച, നായ, കന്നുകാലികള്‍ എന്നിവയുടെ മൂത്രത്തിലുമുള്ള ലപ്‌റ്റോ സ്‌പൈറോ ബാക്ടീരിയകളാണ് എലിപ്പനിക്ക് കാരണം. ശരീരത്തിലുണ്ടാകുന്ന ചെറിയ മുറിവുകളിലൂടെയും രോഗബാധയുണ്ടാകാം. മഴക്കാലത്തും വെള്ളക്കെട്ടുകള്‍ ഉണ്ടാകുന്ന സാഹചര്യങ്ങളിലും രോഗം പടരാന്‍ സാധ്യതയുണ്ട്. പ്രതിമാസം 32 പേര്‍ എലിപ്പനി ബാധിച്ചു മരിക്കുന്നുണ്ടെന്നാണ് റിപോര്‍ട്ട്. ഈ വര്‍ഷം മരിച്ച 386 പേരില്‍ 207 പേര്‍ക്ക് മരണത്തിന് മുമ്പ്…

Read More

കുട്ടിയെ തട്ടി കൊണ്ട് പോവാൻ ശ്രമിച്ച യുവതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടിച്ച് പൊലീസിലേൽപ്പിച്ചു

തിരൂർ: വീടിൻ്റെ കോലായിൽ കളിച്ച് കൊണ്ടിരിക്കുകയായിരുന്ന മൂന്ന് വയസ്സുള്ള കുട്ടിയെ തട്ടി കൊണ്ട് പോവാൻ ശ്രമിച്ച യുവതിയെനാട്ടുകാർ ഓടിച്ചിട്ട് പിടിച്ച് പൊലീസിലേൽപ്പിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം പറവണ്ണ ആലിൻചുവടാണ് സംഭവം.ഉത്തരപ്രദേശ് ബനാറസിലെ ദോൽപ്പൂർ ബാൽറാംപ്പൂർ സ്വദേശിനി ഷമീന (35) യാണ് പിടിയിലായത്. ഭാണ്ഡക്കെട്ടുകളുമായി യാചികയുടെ രൂപത്തിൽ വന്നാണ് കുട്ടിയെ വിളിച്ചിറക്കി കൊണ്ടുപോവാൻ ശ്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. വീടിനടുത്ത് റോഡരികിലുണ്ടായിരുന്ന കുട്ടിയുടെ പിതാവ് ഇത് കണ്ട് ഓടി വന്നതോടെ യുവതി ഇറങ്ങിയോടുകയും  പിന്നാലെയോടി റോഡിലിട്ട് പിടികൂടുകയുമായിരുന്നു.എസ്.എച്ച്.ഒ വിഷ്ണുവിൻ്റെ നേതൃത്വത്തിൽ…

Read More

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള സിനിമാ തിയേറ്ററുകളിലെ സിസിടിവി ക്ലിപ്പുകൾ സോഫ്റ്റ് പോൺ ആയി വിൽക്കുന്നു; ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്തെ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള തിയേറ്ററുകൾക്കുള്ളിലെ ഇൻഫ്രാറെഡ് നിരീക്ഷണ ക്യാമറയിൽ നിന്നുള്ള ക്ലിപ്പുകളാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ ചർച്ചാ വിഷയം ആയിരിക്കുന്നത്. ഈ ദൃശ്യങ്ങൾ പോൺ സൈറ്റുകളിലും, ടെലഗ്രാം, എക്സ് തുടങ്ങിയവയിലും വ്യാപകമായി പ്രചരിക്കപ്പെടുന്നുവെന്ന് ദി ന്യൂസ് മിനിറ്റ് അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് ചർച്ച ആരംഭിച്ചത്. വിവിധ എക്സ് അക്കൗണ്ടുകളിൽ തിയേറ്ററുകൾക്കുള്ളിലെ കമിതാക്കളുടെ ദൃശ്യങ്ങളാണ് മുഖം പോലും ബ്ലർ ചെയ്യാതെ സെക്കന്റുകൾ മാത്രമുള്ള ‘ട്രെയ്‌ലർ’ എന്ന പേരിൽ വിവിധ എക്സ്…

Read More

ഇരിങ്ങാലക്കുടയിൽ രാസ ലഹരിയുമായി യുവാവ് പിടിയിൽ.

ഇരിങ്ങാലക്കുട: തൃശൂർ ഇരിങ്ങാലക്കുടയിൽ രാസ ലഹരിയുമായി യുവാവ് പിടിയിൽ. കൊടുങ്ങല്ലൂർ എറിയാട് മാടവന സ്വദേശിയായ മഠത്തിപറമ്പിൽ വീട്ടിൽ ഫഹദ് ആണ് അറസ്റ്റിലായത്. കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തിയ എംഡിഎംഎയാണ് യുവാവിൽ നിന്ന് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 52 പാക്കറ്റുകളിലായി 245.72 ഗ്രാം എംഡിഎംഎയാണ് രഹസ്യ അറയിൽ ഉണ്ടായിരുന്നത്. 5 ഗ്രാം വീതം തൂക്കമുള്ള ചെറു പാക്കറ്റുകളായി നിറച്ച നിലയിലായിരുന്നു ലഹരി. തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘമാണ്…

Read More

അരുവിക്കരയിൽ മരക്കൊമ്പ് ഒടിഞ്ഞു വീണ് മധ്യവയസ്കന് ദാരുണാന്ത്യം.

തിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കരയിൽ മരക്കൊമ്പ് ഒടിഞ്ഞു വീണ് മധ്യവയസ്കന് ദാരുണാന്ത്യം. റോഡരികിൽ നിന്ന് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ കൂറ്റൻ മാവിന്റെ ശിഖരം ഒടിഞ്ഞ് മധ്യവയസ്കന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. നെടുമങ്ങാട് തെക്കുകര പറണ്ടോട് ദേവീ ക്ഷേത്രത്തിനു സമീപം സ്വാതിയിൽ ബി.സുനിൽ ശർമ (55) ആണ് മരിച്ചത്. ബസ് കണ്ടക്ടറായ സുനിൽ കരകുളം കാച്ചാണി മോനി എൻക്ലേവിൽ ആണ് താമസിക്കുന്നത്. ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു അപകടമുണ്ടായത്. കാച്ചാണി ജംക്‌ഷനിൽ നിന്ന് ഹൈസ്കൂളിലേക്ക് പോകുന്ന റോഡിന്റെ വശത്ത് നിന്നിരുന്ന മാവിന്റെ ശിഖരമാണ്…

Read More

രാഹുലിനെതിരെ പരാതി നൽകിയ യുവതിക്കെതിരായ സൈബർ ആക്രമണം; ആറ് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ചതിന് ആറ് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. വിവിധ ജില്ലകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടുതൽ പേർക്കെതിരെ കേസെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി പരാതി നൽകി പിന്നാലെയായിരുന്നു ഇവർക്കെതിരായ സൈബർ ആക്രമണം. സാമൂഹ്യ മാധ്യമങ്ങൾ നിരീക്ഷിച്ച് നിയമനടപടി സ്വീകരിക്കാൻ എല്ലാ ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലു നിർദേശം നൽകുകയായിരുന്നു. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിലാണ് ആറ് കേസുകൾ കൂടി രജിസ്റ്റർ ചെയ്തത്. ഇവർക്കെതിരെ ശക്തമായ നടപടിയുമായി പൊലീസ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial