എസ്‌ഐആര്‍ തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസങ്ങള്‍ ഒന്നുമില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രിംകോടതിയില്‍. അതേസമയം എസ്‌ഐആര്‍ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാനുള്ള നടപടികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിക്കണമെന്നും സംസ്ഥാന കമ്മിഷന്‍ ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പും എസ്‌ഐആറും ഒരുമിച്ച് നടത്തുന്നത് കേരളത്തില്‍ ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നാണ് സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്. ഇതിന് മറുപടിയായാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ് മൂലം നല്‍കിയത്.നിലവില്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സുഗമമായി…

