ഹോംവർക്ക് ചെയ്യാതെ സ്കൂളിൽ വന്ന രണ്ടാം ക്ലാസുകാരനെ ജനാലയിൽ തലകീഴായി കെട്ടിത്തൂക്കി മർദിച്ച സംഭവം; പ്രിൻസിപ്പലും ഡ്രൈവറും അറസ്റ്റിൽ
ചണ്ഡീഗഢ്: പാനിപ്പത്തിൽ ഹോംവർക്ക് ചെയ്യാതെ സ്കൂളിൽ വന്ന കുട്ടികൾക്കെതിരെ ക്രൂരപീഡനം നടത്തിയ സംഭവത്തിൽ പ്രിൻസിപ്പലും ഡ്രൈവറും അറസ്റ്റിൽ. രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ഏഴ് വയസ്സുകാരനാണ് പീഡനത്തിന് ഇരയായത്. ജാട്ടൽ റോഡിലുള്ള ഒരു സ്കൂളിലാണ് സംഭവം നടന്നത്. ജീവനക്കാർ കുട്ടികളോട് ക്രൂരമായി പെരുമാറുന്ന രണ്ട് വീഡിയോകളാണ് പുറത്തുവന്നത്. ഇതോടെയാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രിൻസിപ്പൽ റീന, ഡ്രൈവർ അജയ് എന്നിവരാണ് അറസ്റ്റിലായത്. കുട്ടിയെ ജനാലയിൽ തലകീഴായി കെട്ടിത്തൂക്കിയ ശേഷം പ്രിൻസിപ്പലിന്റെ ഡ്രൈവർ മർദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന്…

