ട്രെയിനില്‍ നിന്ന് പുറത്തെറിഞ്ഞ തേങ്ങ തലയില്‍ വീണ് 20കാരൻ മരിച്ചു
ട്രെയിനിൽ നിന്ന് യാത്രക്കാരൻ പുറത്തേക്കെറിഞ്ഞ തേങ്ങ തലയില്‍ വീണ് യുവാവ് മരിച്ചു. മുംബൈക്കടുത്ത് ഭയന്തറിലാണ് സംഭവം. നദിയിലേക്ക് പൂജാ സാധനങ്ങള്‍ അടങ്ങിയ പാക്കറ്റ് വലിച്ചെറിയാനുള്ള ശ്രമം ആയിരുന്നു. പാക്കറ്റിലെ തേങ്ങ തലയില്‍ വീണ് 20കാരന് പരുക്കേല്‍ക്കുകയായിരുന്നു. നൈഗാവിനും ഭയന്ദർ ക്രീക്കിനും ഇടയിലുള്ള പഞ്ചു ദ്വീപില്‍ താമസിക്കുന്ന യുവാവ് ശനിയാഴ്ച രാവിലെ 8:30 ഓടെ റെയില്‍വേ ക്രീക്ക് പാലത്തിലൂടെ നൈഗാവോണ്‍ സ്റ്റേഷനിലേക്ക് നടക്കുകയായിരുന്നു. പെട്ടെന്ന് വഴിപാടുകളുടെ (നിർമ്മാല്യ) ഭാഗമായ ഒരു തേങ്ങ വേഗത്തില്‍ വന്ന ലോക്കല്‍ ട്രെയിനില്‍…

