ആത്മഹത്യാഭീഷണി മുഴക്കി കെട്ടിടത്തിനു മുകളിൽ കയറി യുവാവ്; ഒരു മണിക്കൂറോളം നീണ്ട അനുനയത്തിനൊടുവിൽ താഴെയിറക്കി
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ബീച്ച് ഭാഗത്ത് നാടകീയ രംഗങ്ങൾക്കൊടുവിൽ യുവാവിനെ സുരക്ഷിതമായി താഴെയിറക്കി. ലൈറ്റ് ഹൗസിനടുത്ത് സ്ഥിതിചെയ്യുന്ന മർച്ചന്റ് നേവി ക്ലബ് കെട്ടിടത്തിന് മുകളിൽ കയറിയാണ് ഒരു യുവാവ് ആത്മഹത്യാഭീഷണി മുഴക്കിയത്. പോലീസും ഫയർഫോഴ്‌സും സംയുക്തമായി നടത്തിയ ശ്രമഫലമായി ഏകദേശം ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കിയത്. ഒടുമ്പ്ര സ്വദേശിയായ റോഷൻ എന്നയാളാണ് ഉച്ചയ്ക്ക് 1.30-ഓടെ ഈ സാഹസത്തിനു മുതിർന്നത്. കൂടുതൽ ഭീഷണി ഉയർത്താനായി ഇയാൾ വായയിൽ കുപ്പിച്ചില്ലുമായാണ് കെട്ടിടത്തിനു മുകളിൽ നിലയുറപ്പിച്ചത്. താൻ…

