Headlines

ഓണാവധി വെട്ടിച്ചുരുക്കാന്‍ നീക്കം എന്ന് പറഞ്ഞ് ജനം ടി.വി. പുറത്തുവിട്ട വാര്‍ത്ത അടിസ്ഥാനരഹിതം മന്ത്രി വി ശിവൻകുട്ടി

ഓണാവധി വെട്ടിച്ചുരുക്കാന്‍ നീക്കം എന്ന് പറഞ്ഞ് ജനം ടി.വി. പുറത്തുവിട്ട വാര്‍ത്ത അടിസ്ഥാനരഹിതവും വാസ്തവവിരുദ്ധവുമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലുംവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഓണാവധി വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ യാതൊരു ആലോചനയും ഉണ്ടായിട്ടില്ല. വാര്‍ത്ത തെറ്റിദ്ധാരണ പരത്തുന്നതാണ്. സ്‌കൂളുകള്‍ക്ക് നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള ഓണാവധിക്ക് യാതൊരു മാറ്റവുമില്ല. ഓണാവധിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നയത്തില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നില്ല.തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ഇടയില്‍ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നും മന്ത്രി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Read More

സര്‍ക്കാര്‍ ജീവനക്കാരുടെ വിവാഹമോചിതരായ പെണ്‍മക്കള്‍ക്കും ഇനി മുതല്‍ കുടുംബ പെന്‍ഷന് അർഹതയുണ്ട്

സര്‍ക്കാര്‍ ജീവനക്കാരുടെ വിവാഹമോചിതരായ പെണ്‍മക്കള്‍ക്കും ഇനി മുതല്‍ കുടുംബ പെന്‍ഷന് അർഹതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. മാതാപിതാക്കളുടെ ജീവിതകാലത്ത് തന്നെ വിവാഹമോചനം നേടിയവര്‍ക്കും, കോടതിയില്‍ വിവാഹമോചന നടപടികള്‍ ആരംഭിച്ചവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ഒരു സര്‍ക്കാര്‍ ജീവനക്കാരനോ പെന്‍ഷന്‍കാരനോ മരിക്കുമ്പോള്‍, ആശ്രിതരായ പങ്കാളിയോ, മകനോ, മറ്റ് അര്‍ഹരായ മകളോ ഇല്ലാത്ത സാഹചര്യത്തിലോ, അവര്‍ക്ക് പെന്‍ഷന്‍ ലഭിക്കാനുള്ള യോഗ്യതകള്‍ (ഉദാഹരണത്തിന്, 25 വയസ്സ് പൂര്‍ത്തിയാവുകയോ സ്വന്തമായി വരുമാനം നേടുകയോ ചെയ്യുന്ന അവസ്ഥയില്‍) ഇല്ലാത്തപ്പോഴോ ആണ് ഈ നിയമം പ്രയോജനപ്പെടുന്നത്….

രാഹുലിനെതിരെ കാളയെ ഉപയോഗിച്ച് നടത്തിയ പ്രതിഷേധം വിശ്വാസം വ്രണപ്പെടുത്തി; യൂത്ത് കോൺഗ്രസ് പരാതി നൽകി

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച കാളയുമായി പ്രതിഷേധം നടത്തിയിരുന്നു. ഇതിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി. ഹിന്ദുമത വിശ്വാസപ്രകാരം ശിവന്റെ വാഹനമായ കാളയെ ഉപയോഗിച്ചത് മത വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നാണ് പരാതി. വിത്തുകാളയെ കൊണ്ടുനടക്കുന്നത് സതീശനും ഷാഫി പറമ്പിലുമാണെന്ന് പറഞ്ഞ് കാളയുടെ മുഖത്ത് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ചിത്രം പതിപ്പിച്ചായിരുന്നു പ്രതിഷേധം.

Read More

ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും;അമീബിക്ക് മസ്തിഷ്‌ക ജ്വരം തടയാൻ പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി

  തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) തടയാന്‍ ജല സ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജനകീയ ക്യാമ്പയിന്‍ ആരംഭിക്കുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലെ നിര്‍ദേശാനുസരണമാണ് തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകേരളം മിഷന്‍, ജലവിഭവ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന ജനകീയ ക്യാമ്പയിനില്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും…

Read More

ജീവനക്കാർക്ക്‌ 4500 രൂപ ബോണസ്‌ 3000 രൂപ ഉത്സവബത്ത; പെന്‍ഷന്‍കാര്‍ക്ക് 1250 രൂപ

തിരുവനന്തപുരം:ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വര്‍ദ്ധിപ്പിച്ചു. ഇത്തവണ 4500 രൂപ ബോണസ്‌ ലഭിക്കും. ബോണസിന് അർഹത ഇല്ലാത്തവർക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയില്‍ നിന്നും 3000 രൂപയായി ഉയര്‍ത്തി നല്‍കുമെന്നും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സർവീസ് പെൻഷൻകാരുടെ പ്രത്യേക ഉത്സവബത്ത 250 രൂപ വര്‍ദ്ധിപ്പിച്ച്.  1250 രൂപയാക്കി.പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും. സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി…

Read More

വയോജനങ്ങൾക്കെതിരെയുള്ള വിവേചനം അവസാനിപ്പിക്കണം
സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ

തിരുവനന്തപുരം:വയോജനങ്ങൾക്കെതിരെയുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ തിരുവനന്തപുരം മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ഭക്ഷണം, തൊഴിൽ, ചികിത്സ തുടങ്ങിയ കാര്യങ്ങളിൽ കുടുംബത്തിലും സമൂഹത്തിലും സർക്കാർ തലത്തിലും വിവേചനം വയോജനങ്ങൾ അനുഭവിക്കുന്നുണ്ട്. ആരോഗ്യവും കഴിവും പരിചയ സമ്പത്തുമുളള്ള വയോജനങ്ങൾക്ക് തൊഴിലിൽ തുടരാൻ അവസരം നൽകണം. അതിനു വേണ്ടിയുള്ള നടപടികൾ കൈക്കൊള്ളണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ജോയിൻ്റ് കൗൺസിൽ ഹാളിൽ നടന്ന സമ്മേളനം ജനറൽ സെക്രട്ടറി എസ്.ഹനീഫാ റാവുത്തർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ടി.എസ്. ഗോപാലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന…

Read More

രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ കോൺഗ്രസ് കൂടിയാലോചനയ്ക്ക് ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ കോൺഗ്രസ് കൂടിയാലോചനയ്ക്ക് ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കൂടിയാലോചനയ്ക്ക് സമയം കൊടുക്കണം. ശേഷം കൃത്യമായ സമയത്ത് ഉചിതമായ തീരുമാനം നേതൃത്വം സ്വീകരിക്കും. ഇതുവരെയുള്ള നടപടികളിൽ ലീഗിന് തൃപ്തിയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിഷയം കെ സി വേണുഗോപാലുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും താനും സംസാരിച്ചിരുന്നു. ഇക്കാര്യത്തിൽ ലീഗിന്റെ സംതൃപ്തിയോ അഭിപ്രായമോ തേടേണ്ട ആവശ്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഹുൽ രാജിവെച്ചാൽ…

Read More

താര സംഘടനയായ AMMA-യിലേക്ക് തിരികെ പോകുന്നത് ആലോചിച്ചിട്ടില്ലെന്ന് നടി ഭാവന

താര സംഘടനയായ AMMA-യിലേക്ക് തിരികെ പോകുന്നത് ആലോചിച്ചിട്ടില്ലെന്ന് നടി ഭാവന. നിലവില്‍ AMMA-യില്‍ അംഗമല്ല. വിട്ടു നില്‍ക്കുന്നവരും തിരിച്ചുവരണമെന്ന AMMA പ്രസിഡന്റ് ശ്വേത മേനോന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഭാവന. താര സംഘടനയായ AMMA-യുടെ പുതിയ ഭരണസമിതിയുടെ നേതൃത്വത്തിലുള്ള ആദ്യ എക്സിക്യൂട്ടീവ് യോഗം കഴിഞ്ഞ ദിവസം ചേർന്നിരുന്നു. ഇതിന് ശേഷമാണ് ഭാവന തിരികെ വരണമെന്ന് ശ്വേത മേനോൻ ആവശ്യപ്പെട്ടത്. എല്ലാവരുടെയും പ്രശ്‌നങ്ങള്‍ കേള്‍ക്കുമെന്നും മെമ്മറി കാര്‍ഡ് വിവാദം അന്വേഷിക്കാന്‍ കമ്മിറ്റി ഉണ്ടാകുമെന്നും ശ്വേത മേനോന്‍ വ്യക്തമാക്കിയിരുന്നു. ആദ്യ എക്സിക്യൂട്ടീവ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial