ഷൊര്‍ണൂര്‍- നിലമ്പൂര്‍ റെയില്‍വേ പാതയില്‍ ആദ്യ മെമു സര്‍വീസ് ശനിയാഴ്ച രാത്രി തുടങ്ങും
ഷൊര്‍ണൂര്‍- നിലമ്പൂര്‍ റെയില്‍വേ പാതയില്‍ ആദ്യ മെമു സര്‍വീസ് ശനിയാഴ്ച രാത്രി തുടങ്ങും. രാത്രികാല സർവീസാണിത്. ഷൊര്‍ണൂരില്‍ നിന്ന് രാത്രി 8.35-നാണ് നിലമ്പൂരിലേക്ക് യാത്ര ആരംഭിക്കുക. നിലമ്പൂർ ലൈനിൽ വൈദ്യുതീകരണം പൂർത്തീകരിച്ചതോടെയാണ് മെമു മലയോര പട്ടണത്തിലേക്ക് എത്തുന്നത്. നിരവധി ദീർഘദൂര ട്രെയിനുകൾക്കുള്ള കണക്ഷനായും ഈ ട്രെയിൻ മാറും. രാത്രി 8.35-ന് ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെടുന്ന മെമു 10.05-ന് നിലമ്പൂരില്‍ എത്തും. പിന്നീട്, പുലര്‍ച്ചെ 3.40-ന് നിലമ്പൂരില്‍ നിന്ന് പുറപ്പെട്ട് ഷൊര്‍ണൂരില്‍ 4.55-ന് എത്തും. ഓരോ മിനുട്ട് വീതമാണ്…

