Headlines

കത്ത് വിവാദം ശുദ്ധ അസംബന്ധമെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: കത്ത് വിവാദത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ശുദ്ധ അസംബന്ധമാണെന്നും തനിക്കോ മകനോ യാതൊരു ബന്ധവുമില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി. രാജേഷ് കൃഷ്ണ കേരളത്തിലെ പാർട്ടി അംഗമല്ലെന്നും യുകെയിലെ പാർട്ടി സംവിധാനത്തിന്റെ ഭാഗമായാണ് പ്രവർത്തിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. പരാതി വന്നു എന്ന ഒറ്റ കാരണത്താൽ നടപടിയെടുക്കുക എന്നല്ല രീതി. യുകെ ഘടകം സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ നിലവിൽ രാജേഷ് കൃഷ്ണക്കെതിരെ ഒരുനിലപാടും പാർട്ടി സ്വീകരിച്ചിട്ടില്ലെന്നും നടപടി സ്വീകരിക്കണമെങ്കിൽ കേന്ദ്ര നേതൃത്വം തീരുമാനമെടുക്കുമെന്നും ഗോവിന്ദൻ പറഞ്ഞു….

Read More

ക്ഷേത്ര കലാശ്രീ പുരസ്‌കാരം പ്രമുഖ ഗാനരചയിതാവും സംവിധായകനും സംഗീതജ്ഞനുമായ ശ്രീകുമാരന്‍ തമ്പിക്ക്

സംസ്ഥാന റവന്യൂ (ദേവസ്വം) വകുപ്പിന്റെ കീഴില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലെ ക്ഷേത്രകലാ അക്കാദമി നല്‍കുന്ന 2023-24 വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ക്ഷേത്ര കലാശ്രീ പുരസ്‌കാരം പ്രമുഖ ഗാനരചയിതാവും സംവിധായകനും സംഗീതജ്ഞനുമായ ശ്രീകുമാരന്‍ തമ്പിക്ക്. എം വിജിന്‍ എംഎല്‍എ കണ്ണൂര്‍ പിആര്‍ഡി ചേംബറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. 25,001 രൂപയും മൊമെന്റോയും സാക്ഷ്യപത്രവുമാണ് പുരസ്‌കാരം. ക്ഷേത്ര കലാ ഫെലോഷിപ്പുകള്‍ക്ക് പ്രമുഖ നങ്ങ്യാര്‍ കൂത്ത് കലാകാരി ഉഷ നങ്ങ്യാര്‍, മോഹിനിയാട്ട കലാകാരിയും സിനിമാതാരവുമായ നിഖില വിമല്‍…

Read More

കാലിലെ മുറിവില്‍ തെരുവുനായ നക്കി; പേ വിഷബാധയേറ്റ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

ലഖ്‌നൗ: തെരുവുനായ മുറിവില്‍ നക്കിയതിനെത്തുടര്‍ന്ന് രണ്ടു വയസ്സുള്ള കുഞ്ഞ് പേവിഷബാധയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയിലാണ് സംഭവം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്നപ്പോഴാണ് കുട്ടിയുടെ കാലിന് പരിക്കേറ്റത്. കാലിലെ മുറിവില്‍ നിന്നും രക്തം വന്നിരുന്നു. ഇതിനിടെ സമീപത്തുണ്ടായിരുന്ന തെരുവുനായ മുറിവില്‍ നക്കുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് മുഹമ്മദ് അനീസ് പറഞ്ഞു. നായ മുറിവില്‍ നക്കിയത് ഇത്ര വലിയ അപകടമാണെന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ മാസം 16 ന് കുട്ടി വെള്ളത്തോട് ഭയം കാണിക്കുകയും നാവ് പുറത്തേക്കിടുകയും, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുകയും…

Read More

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വെച്ചു

അശ്ലീല സന്ദേശ വിവാദത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാഹുല്‍ രാജി വെച്ചു. എഐസിസി നേതൃത്വം രാഹുലിന്റെ രാജി എഴുതി വാങ്ങുകയായിരുന്നു ഇ മെയില്‍ മുഖേന രാജി കൈമാറി. ആരോപണങ്ങള്‍ക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസില്‍ ഉള്‍പ്പെടെ രാഹുലിനെതിരെ വിമർശനം ഉയർന്നിരുന്നു. രാജി വെച്ചൊഴിയണമെന്ന് ഹൈക്കമാൻ‌ഡ് നിർദേശം നല്‍കിയിരുന്നു. രാഹുലിന്റെ രാജിക്ക് വേണ്ടി സമ്മർദം ഉണ്ടായിരുന്നു. അശ്ലീല സന്ദേശ വിവാദത്തിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനോട് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിശദീകരണം ചോദിച്ചിട്ടുണ്ട്. ദേശീയ ജനറല്‍ സെക്രട്ടറി ശ്രാവണ്‍…

Read More

സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണം നേരിടുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുൽ മാങ്കൂട്ടത്തിനെതിരെ കൂടുതല്‍ ഗുരുതര ആരോപണങ്ങള്‍

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണം നേരിടുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുൽ മാങ്കൂട്ടത്തിനെതിരെ കൂടുതല്‍ ഗുരുതര ആരോപണങ്ങള്‍. പെണ്‍കുട്ടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നു. രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള ബന്ധത്തില്‍ ഗര്‍ഭിണിയാണെന്ന നിലയിലുള്ള സംഭാഷണമാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നു എന്നാണ് സാഹചര്യത്തില്‍ നടത്തിയതാണ് സംഭാഷണം എന്നാണ് വിശദീകരണം. അടുപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയത് എന്ന പേരിലാണ് ഫോണ്‍ കോള്‍ സംഭാഷണം. കുട്ടിയുടെ പിതാവായി…

Read More

കണ്ണൂരില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

കണ്ണൂര്‍: കുറ്റിയാട്ടൂരില്‍ വീടിനുള്ളില്‍ കയറി യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഉരുവച്ചാല്‍ സ്വദേശി പ്രവീണയാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. തീകൊളുത്തിയ കുട്ടാവ് സ്വദേശി ജിജേഷും പൊള്ളലേറ്റ് ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം. കുടിക്കാന്‍ വെള്ളം വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി വീടിനകത്തേയ്ക്ക് കയറിയതെന്ന് നാട്ടുകാര്‍ പറയുന്നു. യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തുന്നതിനിടെയാണ് ജിജേഷിനും പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ പ്രവീണയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 60 ശതമാനം…

Read More

സുനിൽ കൊടുവഴന്നൂർ
ഓർമ്മ പുരസ്കാരം നൽകുന്നതിനായി കഥാരചന മത്സരം സംഘടിപ്പിക്കുന്നു

ആറ്റിങ്ങൽ :പ്രതീക്ഷ യൂത്ത് ആൻഡ് സോഷ്യൽ ഡവലപ്മെൻ്റ് സെൻ്റർ കഥാകൃത്തും പത്രപ്രവർത്തകനുമായിരുന്ന സുനിൽ കൊടുവഴന്നൂരിൻ്റെ ഓർമ്മക്കായി വിദ്യാർഥികൾക്ക് വേണ്ടി കഥാ രചനമൽസരം സംഘടിപ്പിക്കുന്നു.പ്രതീക്ഷ യൂത്ത് ആൻഡ് സോഷ്യൽ ഡവലപ്മെൻ്റ് സെൻ്ററിൻ്റെ ഭാഗമായുള്ള സുനിൽ കൊടുവഴന്നൂർ മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്കാണ് കഥാരചനമത്സരത്തിൻ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. വിഷയം: ഓണം നാല് ഫുൾ പേജിൽ കവിയാത്ത രചനകൾ 2025 ആഗസ്റ്റ് 30 ന് മുൻപായി ലഭിക്കുന്ന വിധം അയക്കേണ്ടതാണ്.അയക്കേണ്ട വിലാസം:മെയിൽ…

Read More

ഓട്ടോറിക്ഷ മറിഞ്ഞ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

         തിരുവനന്തപുരം : തിരുവനന്തപുരം ചെറുന്നിയൂരിൽ ഓട്ടോറിക്ഷ മറിഞ്ഞ് തൊഴിലുറപ്പ് തൊഴിലാളിയായ വർക്കല സ്വദേശി സാവിത്രിയമ്മ (68) മരിച്ചു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അഞ്ച് തൊഴിലുറപ്പ് തൊഴിലാളികളെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. എതിർദിശയിൽ നിന്നു വന്ന ഒരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം. സെൻട്രൽ ഡൽഹിയിലെ ദര്യഗഞ്ചിലെ സദ്ഭാവ്ന പാർക്കിന് സമീപമാണ് സംഭവം. സ്ഥലത്തുണ്ടായിരുന്ന സുബൈർ, ഗുൽസാഗർ, തൗഫിക് എന്നീ തൊഴിലാളികൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു.പരിക്കേറ്റവരെ എൽഎൻജെപി ആശുപത്രിയിലേക്ക് മാറ്റിയതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (സെൻട്രൽ) നിധിൻ വൽസൺ പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും വസ്തുതകൾ പരിശോധിച്ച ശേഷം നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉച്ചയ്ക്ക് 12.14 ന് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചു. തുടർന്ന് കെട്ടിടം തകർന്ന സ്ഥലത്തേക്ക് ഉടനെത്തിയതായി ഡൽഹി ഫയർ…

Read More

ടിവികെയുടെ രണ്ടാം സമ്മേളന നഗരിയിലെ  100 അടി നീളമുള്ള കൊടിമരം ഉയർത്തുന്നതിനിടെ വീണു കാർ തകർന്നു.

മധുരൈയില്‍ ടിവികെ യുടെ രണ്ടാം സമ്മേളനം നടക്കാന്‍ പോകുന്ന നഗരിയില്‍  100 അടി നീളമുള്ള കൊടിമരം വീണ് കാര്‍ തകര്‍ന്നു. ടിവികെ സമ്മേളനത്തിനായി സ്ഥാപിച്ചിരുന്ന 100 അടി ഉയരമുള്ള കൊടിമരം ഉയര്‍ത്തുന്നതിനിടെയാണ് സംഭവം നടന്നത്. ആര്‍ക്കും വലിയപരിക്കുകളൊന്നും സംഭവിച്ചിട്ടില്ലന്നാണ് റിപ്പോര്‍ട്ട്. പക്ഷേ അപകടം വാഹനത്തിന് സാരമായ കേടുപാടുകള്‍ ഉണ്ടാക്കി. ദൃക്സാക്ഷികളുടെ മൊഴി പ്രകാരം തൊഴിലാളികള്‍ 100 അടി നീളമുള്ള കൊടിമരം ഉയര്‍ത്തുന്ന പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കെയാണ് അപകടം സംഭവിച്ചത്. തൂണിന്റെ വലിപ്പവും ഭാരവും കൈകാര്യം ചെയ്യുന്നതില്‍ അവര്‍ക്ക് ബുദ്ധിമുട്ട്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial