Headlines

നടിയും അവതാരകയുമായ ആര്യ വിവാഹിതയായി

നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തിൽ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങുകളിൽ പങ്കെടുത്തത്. ആര്യ മകൾ ഖുശിയുടെ കൈപിടിച്ചാണ് വിവാഹ വേദിയിലെത്തിയത്. ആര്യയുടെ ആദ്യ വിവാഹത്തിലെ മകളാണ് ഖുശി. സിബിനും ഒരു മകനുണ്ട്. ഇൻസ്റ്റഗ്രാമിലൂടെ ആര്യ തന്നെയാണ് വിവാഹ ചിത്രങ്ങൾ പങ്കുവച്ചത്. നിരവധി താരങ്ങളാണ് ചിത്രത്തിന് താഴെ ആര്യയ്ക്ക് ആശംസകളുമായി എത്തിയത്.

Read More

ഒരു മാസത്തിലധികം ജയിലിലെങ്കില്‍ മന്ത്രി സ്ഥാനം നഷ്ടപ്പെടും, പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും ബാധകം; ബില്‍ ഇന്ന് പാര്‍ലമെന്റില്‍

ഒട്ടേറെ കർശന വ്യവസ്ഥകൾ ഉൾപ്പെട്ട ഭരണഘടന ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. അഞ്ച് വർഷമോ കൂടുതലോ ശിക്ഷ കിട്ടാവുന്ന കേസുകളിൽ അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയിൽ കിടന്നാൽ മന്ത്രിസ്ഥാനം പോകുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാർക്കും ഇത് ബാധകമായിരിക്കും. തുടർച്ചയായി 30 ദിവസം ഒരു മന്ത്രി പൊലീസ്, ജുഡീഷ്യൽ കസ്റ്റഡിയിൽ കിടന്നാൽ 31-ാം ദിവസം മന്ത്രിസഭയിൽ നിന്ന് നീക്കണമെന്നാണ് ബില്ലിലെ വ്യവസ്ഥ. ലോകസഭ 130-ാം ഭരണഘടന ഭേദഗതിയാണ് കൊണ്ടുവരുന്നത്. ക്രിമിനൽ കേസുകളിൽ രണ്ട് വർഷമെങ്കിലും…

Read More

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. കൊഴിഞ്ഞാമ്പാറ കരംപൊറ്റ സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് വീട്ടിലേക്ക് അതിക്രമിച്ച് കയറിയയാൾ സന്തോഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. സന്തോഷിനെ ആക്രമിച്ച ശേഷം ഇയാൾ ഇവിടെ നിന്നും രക്ഷപ്പെട്ടു. പ്രതിയെ പറ്റി സൂചന ലഭിച്ചെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രതിക്കായി കൊഴിഞ്ഞമ്പാറ പൊലീസ് തിരച്ചിൽ നടത്തുകയാണ്. സംഭവത്തിൻ്റെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

Read More

പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ സ്പോർട്സ് ഉൽപ്പന്നങ്ങൾ; 8.5 ലക്ഷം രൂപയുടെ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

മംഗളൂരു: ബ്രാൻഡഡ് സ്പോർട്സ് ഇനങ്ങളുടെ പേരിൽ വ്യാജ ഉൽപ്പന്നങ്ങൾ വിൽപന നടത്തുന്നതായി ലഭിച്ച പരാതിയിൽ പരിശോധന. മംഗളൂരുവില്‍ കോസ്കോ, നിവിയ, യോനെക്സ് എന്നീ പ്രശസ്ത ബ്രാൻഡുകളുടെ പേരിൽ വിൽക്കാൻ ശ്രമിച്ച 8.5ലക്ഷം രൂപയുടെ വ്യാജ സ്‌പോർട്‌സ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ബ്രാൻഡ് പ്രൊട്ടക്ടേഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സൗത്ത് ഇന്ത്യ റീജിയണൽ ഹെഡ് സ്റ്റീഫൻ രാജ് നൽകിയ പരാതിയെത്തുടർന്നാണ് നടപടി ഉള്ളാൾ പൊലീസ് പരിധിയിലുള്ള സ്‌പോർട്‌സ് വിന്നർ സ്റ്റോറിലും മംഗളൂരു നോർത്ത് പൊലീസ് പരിധിയിലുള്ള മഹാദേവ് സ്‌പോർട്‌സ് സെന്ററിലും…

Read More

പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരായ  അപ്പീൽ സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: സംസ്ഥാനത്തെ ടോൾ പ്ലാസകളുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റിക്ക് തിരിച്ചടിയായി സുപ്രീം കോടതിയുടെ പുതിയ വിധി. പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരായ ദേശീയപാത അതോറിറ്റിയുടെ അപ്പീൽ സുപ്രീം കോടതി തള്ളി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, പൗരന്മാരുടെ ദുരിതത്തിലാണ് തങ്ങളുടെ പ്രധാന ആശങ്കയെന്നും ചൂണ്ടിക്കാട്ടി. ടോൾ പിരിവ് നിർത്തിവെച്ച ഹൈക്കോടതി വിധിക്കെതിരെയാണ് ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും സുപ്രീം കോടതിയെ സമീപിച്ചത്. റോഡിന്റെ മോശം അവസ്ഥയെക്കുറിച്ച് സുപ്രീം…

Read More

രണ്ടാഴ്ച്ചയ്ക്ക് മുമ്പ് ട്രെയിൻ യാത്രയ്ക്കിടെ കാണാതായ യുവതിയെ കണ്ടെത്തി.

ഭോപ്പാൽ: രണ്ടാഴ്ച്ചയ്ക്ക് മുമ്പ് ട്രെയിൻ യാത്രയ്ക്കിടെ കാണാതായ യുവതിയെ കണ്ടെത്തി. മധ്യപ്രദേശിലെ കത്നി സ്വദേശിനി അർച്ചന തിവാരിയെയാണ് കണ്ടെത്തിയത്. ജുഡീഷ്യൽ സർവീസസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്ന ഇരുപത്തൊൻപതുകാരിയെ ഓഗസ്റ്റ് ഏഴിനാണ് ട്രെയിൻ യാത്രയ്ക്കിടെ കാണാതായത്. സഹോദരിയെ കണ്ടെത്തിയതായി പൊലീസ് അറിയിച്ചുവെന്ന് അർച്ചനയുടെ സഹോദരൻ ദിവ്യാൻഷു മിശ്ര വെളിപ്പെടുത്തി. കൂടുതൽ വിവരങ്ങൾ പൊലീസ് തന്നെ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അർച്ചനയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ വീട്ടുകാർ റെയിൽവേ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം പുരോഗമിക്കവേയാണ് അർച്ചനയെ കണ്ടെത്തിയത്. അർച്ചന അമ്മയോട്…

Read More

വീട്ടിലേക്ക് സമ്മാനങ്ങളുമായി പുറപ്പെട്ടു, ട്രെയിൻ യാത്രയ്ക്കിടെ അഭിഭാഷകയെ കാണാതായി, തെരച്ചിൽ ഊർജ്ജിതം

      ഭോപ്പാൽ : രക്ഷാബന്ധൻ ആഘോഷിക്കാൻ ബന്ധുക്കൾക്ക് സമ്മാനങ്ങളുമായി ട്രെയിനിൽ കയറി യുവതി. ഇറങ്ങേണ്ട സ്ഥലത്ത് എത്തിയത് ബാഗുകളും സമ്മാനങ്ങളും മാത്രം. ട്രെയിനിൽ നിന്ന് കാണാതായ 29കാരിക്കായി തെരച്ചിൽ ഊർജ്ജിതം. മധ്യപ്രദേശിലാണ് സംഭവം. നർമ്മദ എക്സ്പ്രസിൽ വീട്ടിലേക്ക് പുറപ്പെട്ട അ‍ർച്ചന തിവാരി എന്ന 29കാരിയെയാണ് ഓഗസ്റ്റ് 6 മുതൽ കാണാതായത്. നർമ്മദ എക്സ്പ്രസിലെ ബി 3 കോച്ചിൽ മൂന്നാം ബർത്തിൽ അ‍ർച്ചന ബോർഡ് ചെയ്തതായി ടിടിയും സഹയാത്രികരും വിശദമാക്കുന്നത്. എന്നാൽ മധ്യപ്രദേശിലെ കട്നി സൗത്ത് സ്റ്റേഷനിൽ ഓഗസ്റ്റ്…

Read More

കോതമംഗലത്ത് കാമുകനെ വീട്ടില്‍വിളിച്ചുവരുത്തി പാനീയത്തില്‍ വിഷംകലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എറണാകുളം: കോതമംഗലത്ത് കാമുകനെ വീട്ടില്‍വിളിച്ചുവരുത്തി പാനീയത്തില്‍ വിഷംകലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് മാതിരപ്പള്ളി സ്വദേശി അന്‍സിലി(38)നെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മാലിപ്പാറ സ്വദേശിനി അഥീന(30)യെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അഥീന കാമുകനായ അന്‍സിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് ലൈംഗിക ബന്ധത്തിനായാണെന്ന് പൊലീസ് പറയുന്നു. ഒരു തവണ ബന്ധപ്പെട്ട ശേഷമായിരുന്നു കൊലപാതകം. റെഡ്ബുള്ളിന്റെ കാനില്‍ വിഷം കലര്‍ത്തി അന്‍സിലിനെ കൊണ്ട് കുടിപ്പിച്ചത് അധിക ഉത്തേജനം കിട്ടുമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നുവെന്നും അന്വേഷണ സംഘം പറയുന്നു. കുടിക്കാന്‍ നല്‍കിയ എനര്‍ജിഡ്രിങ്കിലാണ്…

Read More

ബലാത്സംഗക്കേസില്‍  റാപ്പര്‍ വേടന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

കൊച്ചി: ബലാത്സംഗക്കേസില്‍  റാപ്പര്‍ വേടന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീരുമാനം വരുന്നതുവരെ അറസ്റ്റ് പാടില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് പ്രോസിക്യൂഷന് നിര്‍ദേശം നല്‍കി. നാളെയും ഹര്‍ജിയില്‍ വാദം തുടരും. വിവാഹ വാഗ്ദാനം നല്‍കി വേടന്‍ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പരാതിക്കാരി കോടതിയില്‍ ആവര്‍ത്തിച്ചു. വേടന്‍ തന്നെ തെറ്റ് തുറന്നുസമ്മതിച്ചതാണെന്നും ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കരുതെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു മറുചോദ്യമാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. സ്‌നേഹബന്ധത്തിലിരിക്കുന്ന സമയത്ത് നടന്ന ലൈംഗിക ബന്ധം…

Read More

സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡ് 2021, 2022ന് അപേക്ഷിക്കാം

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കും. 2021- ലെ വിഷയം ‘നവകേരളം’ എന്നതും 2022 – ലെ വിഷയം ‘ഡിജിറ്റൽ ജീവിതം’ എന്നതുമാണ്. കേരളം പശ്ചാത്തലമായ ഫോട്ടോഗ്രാഫുകൾക്കാണ് മുൻഗണന. എൻട്രികളിൽ ആദ്യ മൂന്ന് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഫോട്ടോകൾക്ക് യഥാക്രമം 50,000, 30,000, 25,000 രൂപ വീതം സമ്മാനം നൽകും. കൂടാതെ ജേതാക്കൾക്ക് സാക്ഷ്യപത്രവും ശിൽപവും ലഭിക്കും. പത്തുപേർക്ക് പ്രോത്സാഹന സമ്മാനം ആയി 2,500 രൂപ വീതവും സാക്ഷ്യപത്രവും നൽകും. മത്സരത്തിന് ഒരാൾക്ക്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial