Headlines

മലപ്പുറത്ത് ഹോട്ടലിൽ ഭക്ഷണം കിട്ടാൻ വൈകി; ജീവനക്കാരനെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ

        ഹോട്ടലിൽ ഭക്ഷണം കിട്ടാൻ വൈകിയെന്ന് ആരോപിച്ചു ജീവനക്കാരനെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. മലപ്പുറം കൊളത്തൂരിലാണ് സംഭവം നടന്നത്. കൊളത്തൂർ സ്വദേശി അബ്ദുൽ ഹകീം, നിസാമുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ഭക്ഷണം കിട്ടാൻ വൈകിയെന്ന് ആക്രോശിച്ച് ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. ജീവനക്കാരനെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരേയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

Read More

മൂകാംബിക ദർശനം കഴിഞ്ഞ് മടങ്ങിയവരുടെ കാർ അപകടത്തിൽ പെട്ടു, 5 പേർക്ക് ഗുരുതരപരിക്ക്, ഒരാളുടെ നില അതീവ ഗുരുതരം

അനന്തപുരി : വെഞ്ഞാറമൂട്ടിൽ കാർ മതിലിടിച്ച് അപകടത്തിൽ 5 പേർക്ക് ഗുരുതര പരിക്ക്. വെഞ്ഞാറമൂട് ഗവ: ഹയർ സെക്കൻ്ററി സ്കൂൾ ഗേറ്റിൻ്റെ മതിലിലാണ് കാർ ഇടിച്ചത്. മൂകാംബിക ദർശനം കഴിഞ്ഞ് വന്ന പോത്തൻകോട് അണ്ടൂർക്കോണം സ്വദേശികൾ സഞ്ചരിച്ചിരുന്ന മാരുതി കാർ ആണ് അപകടത്തിൽപെട്ടത്. ഒരു പുരുഷനും 4 സ്ത്രീകളും ഉൾപ്പെടെ അഞ്ചുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരവും 4 പേരുടെ നില ഗുരുതരവുമാണ്. പരുക്കേറ്റവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്….

Read More

ശക്തമായ എതിർപ്പിനെത്തുടർന്ന് രജിസ്ട്രേഡ് തപാൽ നിർത്താനുള്ള തീരുമാനം പിൻവലിച്ചു

കൊച്ചി: ശക്തമായ എതിർപ്പിനെത്തുടർന്ന് രജിസ്ട്രേഡ് തപാൽ നിർത്താനുള്ള തീരുമാനം പിൻവലിച്ചു. സെപ്റ്റംബർ ഒന്നുമുതൽ രജിസ്ട്രേഡ് തപാൽ നിർത്താനും സ്പീഡ് പോസ്റ്റിൽ ലയിപ്പിക്കാനുമാണ് തീരുമാനിച്ചിരുന്നത്. ഈ തീരുമാനമാണ് തപാൽവകുപ്പ് ഭാഗികമായി പിൻവലിച്ചത്. വകുപ്പിന്‍റെ ട്വിറ്റർ അക്കൗണ്ടിൽ ഉൾപ്പെടെ ശക്തമായ എതിർപ്പ് ഉയർന്നിരുന്നു. ഇതെത്തുടർന്നാണ് തീരുമാനം പിൻവലിച്ച് വിശദീകരണം നൽകിയത്. രജിസ്റ്റേർഡ് തപാൽ സംവിധാനം തുടരുമെന്നും സേവനം കുറെക്കൂടി വേഗത്തിലാക്കാൻ പരിഷ്കരിക്കുകയാണെന്നും വകുപ്പ് അറിയിച്ചു. ജോലി അറിയിപ്പുകൾ, വ്യവഹാര നോട്ടീസുകൾ, സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട അറിയിപ്പുകൾ, ബാങ്കുകളുടെയും സർവകലാശാലകളുടെയും മറ്റും…

Read More

ബംഗളൂരു സെൻട്രൽ മണ്ഡലത്തിലെ വോട്ടർപ്പട്ടിക വിവാദം; 80 വോട്ടർമാരുള്ളത് ഒറ്റ മുറി വീട്ടിൽ; താമസിക്കുന്നത് ഒരാൾ മാത്രം

ബംഗളൂരു: ബംഗളൂരുവിൽ ബിജെപി വോട്ട് അട്ടിമറി നടത്തിയെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ ഗ്രൗണ്ട് റിയാലിറ്റി പരിശോധന. പരിശോധനയിൽ 80 വോട്ടർമാരുള്ളതായി രേഖപ്പെടുത്തിയിട്ടുള്ള ഒറ്റമുറി വീട്ടിൽ കണ്ടെത്തിയത് ഒരാൾ മാത്രം. ബംഗാൾ സ്വദേശിയായ ഒരു ഭക്ഷണവിതരണ തൊഴിലാളിയാണ് ഇവിടെ താമസിക്കുന്നത്. മുനി റെഡ്ഡി ഗാർഡനിലെ 35-ാം നമ്പർ വീട്ടിൽ ഏകദേശം 80 വോട്ടർമാരെ വ്യാജമായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ. കഷ്ടിച്ച് 10-15 ചതുരശ്ര അടി വിസ്തീർണമുള്ള ആ വീട്ടിൽ നിലവിൽ താമസിക്കുന്നത് പശ്ചിമ ബംഗാളിൽ നിന്നുള്ള…

Read More

എം.എ. യൂസഫലിയുടെ സഹായവാഗ്ദാനം സ്നേഹപൂർവ്വം നിരസിച്ച്  സി.സി. മുകുന്ദൻ എംഎൽ എ ; തന്റെ കടങ്ങൾ തീർക്കാൻ വാഗ്ദാനം ചെയ്ത പണം മണ്ഡലത്തിലെ നിർധനരായ രോഗികൾക്കും ഭവനരഹിതർക്കും നൽകണമെന്ന് സി സി മുകുന്ദൻ

വ്യവസായി എം.എ. യൂസഫലിയുടെ സഹായവാഗ്ദാനം സ്നേഹപൂർവ്വം നിരസിച്ച് നാട്ടിക എം.എൽ.എ സി.സി. മുകുന്ദൻ. തന്റെ കടങ്ങൾ തീർക്കാൻ വാഗ്ദാനം ചെയ്ത പണം മണ്ഡലത്തിലെ നിർധനരായ രോഗികൾക്കും ഭവനരഹിതർക്കും നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. അദ്ദേഹത്തിന്റെ ഈ നിലപാട് സമൂഹമാധ്യമങ്ങളിൽ വലിയ പ്രശംസ നേടുകയാണ്. ചോർന്നൊലിക്കുന്ന വീട്ടിൽ കഴിയുന്ന എം.എൽ.എയുടെ ദുരിതത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെ അറിഞ്ഞതിനെ തുടർന്നാണ് വ്യവസായി എം.എ. യൂസഫലിയടക്കമുള്ളവർ അദ്ദേഹത്തിന് സഹായം വാഗ്ദാനം ചെയ്തത്. എന്നാൽ, തന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി അത്തരം സഹായങ്ങൾ സ്വീകരിക്കുന്നില്ലെന്ന് സി.സി. മുകുന്ദൻ വ്യക്തമാക്കി….

Read More

മദ്യപിച്ച് സ്കൂൾ വാഹനം ഓടിച്ച ഡ്രൈവറെ പിടികൂടി എംവിഡി; ലൈസൻസ് റദ്ദാക്കി

മലപ്പുറം: തിരൂരിൽ സ്കൂൾ വിദ്യാർത്ഥികളുമായി പോയ വാഹനം മദ്യപിച്ച് ഓടിച്ച ഡ്രൈവറെ മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി) ഉദ്യോഗസ്ഥർ പിടികൂടി. വാഹന പരിശോധനക്കിടെയാണ് ഡ്രൈവറായ സഫ്‌വാൻ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയത്. ഇയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. തലക്കടത്തൂരിന് സമീപം എം.വി.ഡി. നടത്തിയ പതിവ് വാഹനപരിശോധനയിലാണ് സംഭവം. പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇയാൾ നിരോധിത പുകയില ഉത്പന്നങ്ങളും ഉപയോഗിച്ചിരുന്നതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ എം.വി.ഡി. ഉദ്യോഗസ്ഥരായ അരുൺ, മുഹമ്മദ് ഷാ എന്നിവർ…

Read More

പത്താംക്ലാസുകാരനെ പറ്റിച്ചും ഭീഷണിപ്പെടുത്തിയും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ

കോഴിക്കോട്: പത്താംക്ലാസുകാരനെ പറ്റിച്ചും ഭീഷണിപ്പെടുത്തിയും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ രക്ഷിതാക്കളുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴിയും നേരിട്ടും ഒക്കെയാണ് യുവാവ് ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയത്. കോട്ടയം കാഞ്ഞിരത്താനം സ്വദേശി 34 കാരനായ രാഹുല്‍ എസ്.പി ആണ് പേരാമ്പ്ര പോലീസിന്റെ പിടിയിലായത്. പണം തട്ടിയ ശേഷം പ്രതി ഉത്തര്‍പ്രദേശിലും വാരണാസിയിലുമായി ഒളിവില്‍ കഴിയുകയായിരുന്നു. ഇതിനിടയില്‍ വാരണാസിയില്‍ നിന്ന് വന്ന ഒരു ഫോണ്‍കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി വാരണാസിയിലുണ്ടെന്ന് പേരാമ്പ്ര പോലീസിന് സൂചന ലഭിച്ചിരുന്നു. വാരണാസിയിലെത്തി…

Read More

എറണാകുളത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം;വീട് കത്തി നശിച്ചു

എറണാകുളം: ചെങ്ങമനാട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു. ഓലമേഞ്ഞ ഷെഡാണ് പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അഗ്നിബാധയിൽ കത്തിനശിച്ചത്. 52കാരിയായ വീട്ടമ്മ ഒറ്റക്ക് ഇവിടെ താമസിച്ചുവരുകയായിരുന്നു. തൊട്ടടുത്ത ആളില്ലാത്ത വീടിന്‍റെ ചാർത്തിലുണ്ടായിരുന്ന ഫ്രിഡ്ജും, വാഷിങ് മെഷിൻ, എ.സി അടക്കമുള്ള ഉപകരണങ്ങളും കത്തിനശിച്ചു. വീട്ടമ്മ തൊട്ടടുത്ത വീട്ടിൽ ടി.വി കാണാൻ പോയതുകൊണ്ട് അപകടമൊന്നും പറ്റിയില്ല. ചെങ്ങമനാട് പഞ്ചായത്തിലെ 17-ാം വാർഡ് ദേശം കുന്നുംപുറത്ത് അമ്പാട്ടുപള്ളം കോളനിയിലെ തോപ്പിൽ പറമ്പിൽ വീട്ടിൽ പ്രഭ ദിലീപ് താമസിച്ചിരുന്ന ഷെഡാണ്…

Read More

സിപിഐ തിരുവനന്തപുരം  ജില്ലാ സമ്മേളനത്തിൽ സർക്കാരിനും സിപിഎമ്മിനും എതിരെ രൂക്ഷ വിമർശനം

തിരുവനന്തപുരം : സിപിഐ തിരുവനന്തപുരംജില്ലാ സമ്മേളനത്തിൽ സർക്കാരിനും സിപിഎമ്മിനും എതിരെ രൂക്ഷ വിമർശനം. സർക്കാരിന് ഇടതുപക്ഷ സ്വഭാവം നഷ്‌ടപ്പെടുന്നു. ഇടതു സർക്കാരിനെപ്പോലെ അല്ല പലകാര്യങ്ങളിലും തീരുമാനങ്ങൾ. ഗവർണർ വിഷയത്തിൽ സിപിഐഎമ്മിന് ഇരട്ടത്താപ്പെന്നും സമ്മേളനം വിമർശിച്ചു. എല്ലാ മേഖലകളിലും സിപിഐയെ താഴ്ത്തിക്കെട്ടാനാണ് സിപിഐഎമ്മിന്റെ ശ്രമം. വലിയ പാർട്ടി എന്ന രീതിയിലാണ് സിപിഎമ്മിന്റെ പ്രവർത്തനം. സിപിഐ വകുപ്പുകളോടും അവഗണന കാണിക്കുന്നു. സിവിൽ സപ്ലൈസ് വകുപ്പിനെ അവഗണിക്കുന്നു. ആവശ്യത്തിനു ഫണ്ട് നൽകുന്നില്ല അതേസമയം സിപിഐഎം ഭരിക്കുന്ന കൺസ്യൂമർഫെഡിന് യഥേഷ്ടം സഹായം നൽകുന്നുവെന്നും…

Read More

സിപിഎം നേതാക്കൾ ജ്യോത്സന്മാരെ കാണാൻ പോകുന്നെന്ന് സംസ്ഥാന കമ്മിറ്റിയിൽ മുതിർന്ന നേതാവ്; പ്രതികരിക്കാതെ മറ്റു നേതാക്കൾ

തിരുവനന്തപുരം: നേതാക്കളുടെ അന്ധവിശ്വാസത്തെ വിമർശിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി യോ​ഗത്തിൽ മുതിർന്ന നേതാവ് സംസാരിച്ചെങ്കിലും വിഷയം ഏറ്റെടുക്കാതെ മറ്റ് നേതാക്കൾ. കണ്ണൂർ ജില്ലയിൽ നിന്നുള്ള മുതിർന്ന നേതാവാണ് സിപിഎം സംസ്ഥാന കമ്മിറ്റിയിൽ നേതാക്കൾ ജ്യോത്സ്യന്മാരെ കാണാൻ പോകുന്നുവെന്ന് ചൂണ്ടിക്കാട്ടി രം​ഗത്തെത്തിയത്. എന്ത് രാഷ്ട്രീയ ബോധമാണ് ഇവരെ നയിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. എന്നാൽ, ഇതുസംബന്ധിച്ച് മറ്റു നേതാക്കളാരും പ്രതികരിച്ചില്ല. പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മറുപടി പ്രസം​ഗത്തിലും ഈ വിമർശനത്തിന് മറുപടിയുണ്ടായില്ല എന്നാണ് റിപ്പോർട്ട്. സിപിഎം നേതാക്കൾ ജ്യോത്സ്യന്മാരെ കാണുന്ന…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial